രണ്ടര വയസുകാരിക്ക് ദാരുണാന്ത്യാ കാറിടിച്ചു റോഡിൽ വീണ കുഞ്ഞിന്റെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങി

തൃശൂർ: സ്കൂട്ടറിൽ നിന്ന് വീണ കുഞ്ഞ് ലോറിയിടിച്ച് മരിച്ചു. വാടാനപ്പള്ളി സെന്ററിന് വടക്ക് ഭാഗത്തെ വളവിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് വീണ പെൺകുഞ്ഞ് ലോറിയിടിച്ച് മരിച്ചു. തളിക്കുളം തൃവേണി സ്വദേശി കണ്ണൻകേരൻ വീട്ടിൽ മണികണ്ഠന്റെ മകൾ ജാൻവി (രണ്ടര വയസ്സ്) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. സ്കൂട്ടർ മുന്നിൽ പോയിരുന്ന കാറിൽ തട്ടിയതിനെ തുടർന്നാണ് കുഞ്ഞ് റോഡിലേയ്ക്ക് തെറിച്ചു വീണത്. ഈ സമയം ഇതുവഴി പോയിരുന്ന ലോറി പെൺകുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. Share…

Read More

തൃശൂരിൽ രണ്ടു യുവാക്കൾ കുത്തേറ്റു മരിച്ചു

തൃശൂർ: തൃശ്ശൂരിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു. കൊടകര വട്ടേക്കാടാണ് സംഭവം. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റ് രണ്ടു പേരും ചേർന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. ഹരീഷ്, വിവേക്, അഭിഷേക് എന്നിവരാണ് സുജിത്തിന്റെ വീട്ടിൽ ആക്രമിക്കാൻ കയറിയത്. കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേൽക്കുകയായിരുന്നു. പൂർവവൈരാഗ്യത്തിന്റെ പേരിലായിരുന്നു ആക്രമണം. വിവേകിനെ 4 കൊല്ലം മുമ്പ് ക്രിസ്മസ് രാത്രിയിൽ സുജിത്ത് കുത്തിയിരുന്നു….

Read More

സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ കുഞ്ഞ് ലോറിയിടിച്ച് മരിച്ചു; രണ്ടര വയസുകാരിക്ക് ദാരുണന്ത്യം

തൃശൂർ: സ്കൂട്ടറിൽ നിന്ന് വീണ കുഞ്ഞ് ലോറിയിടിച്ച് മരിച്ചു. വാടാനപ്പള്ളി സെന്ററിന് വടക്ക് ഭാഗത്തെ വളവിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് വീണ പെൺകുഞ്ഞ് ലോറിയിടിച്ച് മരിച്ചു. തളിക്കുളം തൃവേണി സ്വദേശി കണ്ണൻകേരൻ വീട്ടിൽ മണികണ്ഠന്റെ മകൾ ജാൻവി (രണ്ടര വയസ്സ്) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. സ്കൂട്ടർ മുന്നിൽ പോയിരുന്ന കാറിൽ തട്ടിയതിനെ തുടർന്നാണ് കുഞ്ഞ് റോഡിലേയ്ക്ക് തെറിച്ചു വീണത്. ഈ സമയം ഇതുവഴി പോയിരുന്ന ലോറി പെൺകുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. Share…

Read More

എം ടിയെ അനുസ്‌മരിച്ച് മലയാളത്തിന്റെ പ്രിയ നടന്മാർ; മോഹൻലാൽ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു

കോഴിക്കോട് : വീട്ടിലെത്തി എം ടി വാസുദേവൻ നായരെ അവസാനമായി കണ്ട് അന്ത്യോപചാരം അർപ്പിച്ച് മോഹൻലാൽ. ഇന്ന് പുലർച്ചെ 5 മണിയോടെ കോഴിക്കോട്ടെ എംടിയുടെ സിത്താര എന്ന വീട്ടിലേക്ക് മോഹൻലാൽ എത്തി. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാൽ അനുസ്മരിച്ചു. ‘എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ് എംടി വാസുദേവൻ നായർ. ഒരുപാട് തവണ പരസ്പരം കാണുന്നില്ലെങ്കിലും തമ്മിൽ നല്ല സ്നേഹ ബന്ധമുണ്ടായിരുന്നു. ഞാൻ അഭിനയിച്ച നാടകങ്ങൾ കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു. തമ്മിൽ…

Read More

എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം.

തിരുവനന്തപുരം: എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം. ഡിസംബർ 26, 27 തിയ്യതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാളെ ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെച്ചു. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നഷ്‌ടമായതെന്നും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി അുശോചിച്ചു Share on FacebookTweetFollow us

Read More

എം ടി വാസുദേവൻ നായർ അന്തരിച്ചു.

കോഴിക്കോട്: സാഹിത്യകാരൻ എം ടി വാസുദേവൻ നായർ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളേത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 91 വയസ്സായിരുന്നു. മനുഷ്യന്റെ മനോവ്യഥയും സംഘർഷവും സമ്മേളിക്കുന്ന അക്ഷരനക്ഷത്രങ്ങളുടെ ഭാവതീവ്രത തലമുറകൾക്കു പകർന്നു നൽകിയ പ്രതിഭയാണ് പൊലിഞ്ഞത്. നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. യു.എസിൽ ബിസിനസ് എക്സിക്യുട്ടീവായ സിതാര, നർത്തകിയും സംവിധായികയുമായ അശ്വതി എന്നിവർ മക്കളാണ്. മരുമക്കൾ: സഞജയ് ഗിർമേ, ശ്രീകാന്ത് നടരാജൻ. അധ്യാപികയും വിവർത്തകയുമായിരുന്ന പ്രമീള നായർ ആദ്യഭാര്യ. 1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ…

Read More

ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചു ടാങ്കർ ലോറി നിർത്താതെ പോയി യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട്: പാലക്കാട് ബൈക്കിലിടിച്ച ടാങ്കർ ലോറി നിർത്താതെ പോയി. കഞ്ചിക്കോട് കൂട്ടുപാത പാലത്തിന് മുകളിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. റോഡിലേക്ക് തെറിച്ച് വീണ യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അകത്തേത്തറ സ്വദേശി 20 കാരനായ ജയസൂര്യയ്ക്കാണ് പരിക്കേറ്റത്. ഇടിച്ച ടാങ്ക൪ ലോറി നി൪ത്താതെ പോയതായി ദൃക്ഷസാക്ഷികൾ പറഞ്ഞു. യുവാവിന്‍റെ കൈയ്ക്കും കാലിനും മുഖത്തും ഉള്‍പ്പെടെ പരിക്കേറ്റു. ലോറിയിടിച്ചശേഷം റോഡിലേക്ക് വീണ യുവാവ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് ആംബുലന്‍സിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു….

Read More

പൂനെ ആർമി ക്യാമ്പിൽ നിന്നും നാട്ടിലേക്ക് പോയ സൈനികനെ കാണാതായ സംഭവത്തിൽ ആർമി ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു

പൂനെ ആർമി ക്യാമ്പിൽ നിന്നും നാട്ടിലേക്ക് പോയ സൈനികനെ കാണാതായ സംഭവത്തിൽ ആർമി ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ഇരുപത് ദിവസത്തെ അവധിക്കാണ് പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സൈനികൻ പോയതെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. എലത്തൂർ സ്വദേശിയായ സൈനികൻ വിഷ്ണുവിനെയാണ് കാണാതായത്. ഈ മാസം 16-നാണ് വിഷ്ണു ക്യാമ്പിൽ നിന്നും പോയത്. ജനുവരി അഞ്ച് വരെയാണ് അവധി അനുവദിച്ചിരുന്നത്. ക്യാമ്പിൽ വിഷ്ണുവിന് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തെ അറിയിച്ചു. എലത്തൂർ എസ് ഐയുടെ നേതൃത്വത്തിലുള്ള…

Read More

ബാൽഡ് ഈഗിൾ ഇനി അമേരിക്കയുടെ ദേശീയപക്ഷി

വാഷിംഗ്ടൺ: അമേരിക്കയുടെ ദേശീയപക്ഷിയായി വെള്ളത്തലയൻ പരുന്തിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമേരിക്കയുടെ ഔദ്യോഗിക ചിഹ്നങ്ങളിൽ 240 വർഷത്തിലേറെയായി ബാൽഡ് ഈഗിൾ എന്നറിയപ്പെടുന്ന വെള്ളത്തലയൻ പരുന്ത് ഉണ്ടെങ്കിലും ദേശീയ പക്ഷിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. അധികാരമൊഴിയും മുമ്പ് പ്രസിഡന്റ് ജോ ബൈഡൻ ഇതു സംബന്ധിച്ച പ്രഖ്യാപനത്തിൽ ഒപ്പുവെക്കുകയായിരുന്നു. നേരത്തെ യുഎസ് കോൺഗ്രസ് ഇത് സംബന്ധിച്ച നിയമനടപടികൾ പൂർത്തീകരിക്കാനുളള രേഖകൾ പ്രസിഡന്റിന് അയച്ചിരുന്നു. ഇതിലാണ് ബൈഡൻ ഒപ്പുവെച്ചത്. വടക്കേ അമേരിക്കയിലാണ് ബാൽഡ് ഈഗിളിനെ കണ്ടുവരുന്നത്. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഈ പക്ഷിക്ക് അമേരിക്കയുടെ ചരിത്രവുമായി…

Read More

പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീ ലോറിയിടിച്ച് മരിച്ചു

കൊല്ലം : പ്രഭാതസവാരിക്കിടെ കാറിടിച്ചു യുവതി മരിച്ചു.മുരുക്കുമണ്‍ സ്വദേശിനി ഷൈല (51) യാണ് മരിച്ചത്. കാറിടിച്ച് റോഡില്‍ വീണ ഷൈലയുടെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങുകയായിരുന്നു. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. എല്ലാദിവസവും ഷൈല പ്രഭാത സവാരിക്ക് ഇറങ്ങാറുണ്ട്. പതിവ് പോലെ ഇന്ന് രാവിലെ നടത്തത്തിന് ഇറങ്ങിയപ്പോഴാണ് കാര്‍ ഇടിച്ചത്. കാര്‍ ഇടിച്ച് റോഡില്‍ വീണ ഷൈലയുടെ ദേഹത്തുകൂടി എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു. Share on FacebookTweetFollow us

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial