അല്ലു അർജുൻ്റെ കുരുക്ക് മുറുകുന്നു; യുവതി കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് ഹൈദരാബാദ് പോലീസ്
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ യുവതി കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഹൈദരാബാദ് സന്ധ്യ തീയറ്ററിലാണ് തിക്കിലും തിരക്കിലും പെട്ട് യുവതി കൊല്ലപ്പെട്ടത്. എന്നാൽ ഹൈദരാബാദ് പോലീസ് പുറത്ത് വിട്ടിരിക്കുന്ന, തീയറ്ററിലെ സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത് മറ്റൊരു കാഴ്ചയാണ്. നവംബര്‍ 4 രാത്രി നടന്ന തിക്കിലും തിരക്കിലും മരിച്ച രേവതിയെ ബൗൺസർമാർ തൂക്കി എടുത്ത് പുറത്തേക്ക് കൊണ്ട് വരുന്ന ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്. വടികൾ ഉപയോഗിച്ച് ആളുകളെ സ്വകാര്യ സെക്യൂരിറ്റി സംഘം തല്ലുന്നതും സിസിടിവി ദൃശ്യങ്ങളിൽ…

