Headlines

ദാവുഡി എന്ന ഹിറ്റ്‌ ഗാനത്തിന് ഗംഭീര നൃത്തച്ചുവടുകളുമായ്‌ ബാലൻ അഭിനന്ദനവുമായി തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻ ടി ആർ

ദേവര എന്ന ചിത്രത്തിലെ ദാവൂഡി എന്ന ഹിറ്റ് ഗാനത്തിന്റെ നൃത്തച്ചുവടുകൾ അതിഗംഭീരമായി തകർത്താടുന്ന ഒരു ബാലന്റെ വീഡിയോ വൈറൽ ആയി മാറിയിരിക്കുകയാണ്. ഏറെ പ്രയാസമുള്ള ഹുക്ക് സ്റ്റെപ്പുകൾ അനായാസം ചെയ്യുന്ന ബാലന് അഭിനന്ദനവുമായി തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻ ടി ആർ എത്തിയിരിക്കുകയാണ്. തികച്ചും ആരാധന തോന്നുന്നത് എന്നാണ് ദേവരയിലെ നായകൻ ജൂനിയർ എൻടിആർ അഭിനന്ദിച്ചത്. ആ കൊച്ചു ബാലന്റെ നൃത്തം സോഷ്യൽ മീഡിയയുടെയും ഹൃദയം കീഴടക്കി കഴിഞ്ഞു. അത്രയും അനായാസമായും ആസ്വദിച്ചുമാണ് സഹപാഠികൾക്കൊപ്പം ആ…

Read More

ഭർതൃമതിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

തിരുവനന്തപുരം: കഠിനംകുളത്ത് ഭർതൃമതിയായ യുവതിയെ പട്ടാപ്പകൽ വീടിനുള്ളിൽ കയറി കഴിത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇൻസ്റ്റഗ്രാം സുഹൃത്തായ പുരുഷൻ തന്നെ കൊലപ്പെടുത്തുമെന്ന് ആതിര വെളിപ്പെടുത്തിയിരുന്നു എന്ന് ആതിരയുടെ ഭർത്താവ് രാജീവ് പൊലീസിനോട് പറഞ്ഞു. ഇക്കാര്യം പുറത്ത് പറയരുതെന്നും യുവതി തന്നോട് ആവശ്യപ്പെട്ടിരുന്നെന്നും ഭർത്താവ് വെളിപ്പെടുത്തി. ഇതു പുറത്തു പറ‍ഞ്ഞാൽ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞിരുന്നെന്നും രാജീവ് പറഞ്ഞു. അതിനാലാണ് നേരത്തെ ആരെയും അറിയിക്കാത്തതെന്നും രാജീവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കൊല്ലപ്പെട്ട ആതിര കൂടുതൽ സമയവും സമൂഹ…

Read More

സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 3 ഡിഗ്രി വരെ ചൂട്  കൂടാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി മുതൽ 3 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാം. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.പകൽ 11 മുതൽ വൈകീട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ…

Read More

സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ജീവനക്കാരിലെ ഒരു വിഭാഗവും അധ്യാപകരും ഇന്ന് പണിമുടക്കും. വില്ലേജ്, താലൂക്ക്, ഒഫീസുകളുടേയും സെക്രട്ടേറിയറ്റിന്റേയും കലക്ടേറ്റിൻ്റെയും പ്രവർത്തനത്തെ പണിമുടക്ക് ബാധിക്കും. പ്രതിപക്ഷ സർവീസ് സംഘടന കൂട്ടായ്മയായ സെറ്റോ, സിപിഐ സംഘടന ജോയിന്റ് കൗൺസിൽ എന്നിവയാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്കരണം നടപ്പാക്കുക, ഡിഎ കുടിശിക വെട്ടിക്കുറച്ച നടപടി പിൻവലിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സെക്രട്ടേറിയറ്റിനു മുന്നിലും വിവിധ സർക്കാർ ഓഫീലുകളിലും രാവിലെ പണിമുടക്കിനു…

Read More


മൊബൈൽ ഫോൺ പിടിച്ചു‌ വെച്ചതിന് അധ്യാപകർക്ക് നേരെ കൊലവിളി; പ്ലസ് വൺ വിദ്യാർഥിയെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു

പാലക്കാട്: മൊബൈൽ ഫോൺ പിടിച്ചു വെച്ചതിന് അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയ പ്ലസ് വൺ വിദ്യാർഥിയെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാലക്കാട് ആനക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടു വരരുതെന്ന് കർശന നിർദേശമുള്ളതാണ്. ഇത് ലംഘിച്ചാണ് വിദ്യാർഥി മൊബൈൽ ഫോൺ സ്കൂളിൽ കൊണ്ടു വന്നത്. പിടിച്ചെടുത്ത മൊബൈൽ ഫോൺ അധ്യാപകൻ പ്രധാന അധ്യാപകനെ ഏൽപ്പിച്ചു. മൊബൈൻ ഫോൺ തിരികെ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രധാന അധ്യാപകന് മുന്നിൽ വിദ്യാർഥിയുടെ…

Read More

എംഎസ് പി ക്യാമ്പില്‍ പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം: മലപ്പുറത്ത് പൊലീസുകാരനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എംഎസ് പി മേല്‍മുറി ക്യാമ്പിലെ ഹവില്‍ദാര്‍ സച്ചിനെ ആണ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 33 വയസ്സായിരുന്നു. ചൊവ്വാഴ്ച പകല്‍ മുന്നരയോടെയാണ് സംഭവം. കോഴിക്കോട് കുന്നമംഗലം ചൂലൂര്‍ സ്വദേശിയാണ് സച്ചിന്‍. സാമ്പത്തിക പ്രയാസമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും Share on FacebookTweetFollow us

Read More

വാക്ക് പാലിച്ച് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ;പക വീട്ടി നെടുമങ്ങാട് അർബൻ ബാങ്ക്

നെടുമങ്ങാട് :ലോൺ കുടിശ്ശികയെത്തുടർന്ന് ജപ്തി നടപടി നേരിട്ട കുടുംബത്തിന് ആശ്വാസമായി ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. വെമ്പായം പാലമൂട് സ്വദേശിനിയായ പ്രഭാകുമാരിയുടെ വീടും വസ്തുവും ജപ്തി ചെയ്യുന്നതിനുള്ള നടപടികൾ എടുത്തതിനെ തുടർന്ന് കുടുംബം പ്രതിസന്ധിയിലായിരുന്നു. നെടുമങ്ങാട് അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ നടപടികളെ തുടർന്ന് വീട്ടുകാരെ പുറത്താക്കി വീട് പൂട്ടിയപ്പോൾ തന്നെ കുടുംബാംഗങ്ങളെ സന്ദർശിച്ച മന്ത്രി പിന്തുണ അറിയിച്ചിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട ഗ്രീൻ മർച്ചന്റ് അസോസിയേഷൻ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാനുള്ള…

Read More

തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: താനൂരില്‍ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുക്മാനുല്‍ ഹക്കിന്റെ മകന്‍ ഷാദുലി ആണ് മരിച്ചത്. മൃതദേഹം തിരൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉച്ചയോടെയായിരുന്നു അപകടം. കുട്ടിയെ തൊട്ടിലില്‍ ഉറക്കി കിടത്തി അമ്മ കുളിക്കാന്‍ പോയതായിരുന്നു. കുളി കഴിഞ്ഞെത്തിയപ്പോഴാണ് കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു Share on FacebookTweetFollow us

Read More

സ്കൂളിൽ മൊബൈൽ കൊണ്ടുവന്ന വിദ്യാർത്ഥിയിൽ നിന്നും ഫോൺ പിടിച്ചെടുത്തു, പിന്നാലെ അധ്യാപകർക്കെതിരെ  ഭീഷണിമുഴക്കി വിദ്യാർത്ഥി

തൃത്താല: മൊബൈൽ ഫോൺ പിടിച്ചുവച്ചതിന് അദ്ധ്യാപകർക്ക് നേരെകൊലവിളിയുമായി പ്ലസ് വൺ വിദ്യാർത്ഥി.പാലക്കാട് ആനക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം.വെള്ളിയാഴ്ച്‌ചയായിരുന്നു അദ്ധ്യാപകർക്ക് നേരെയുള്ള വിദ്യാർത്ഥിയുടെഭീഷണി.സ്‌കൂളിലേക്ക് മൊബൈൽ ഫോൺകൊണ്ടുവരരുതെന്ന കർശന നിർദേശം വിദ്യാർത്ഥികൾക്ക് അദ്ധ്യാപകർ നൽകിയിരുന്നു.ഇത് ലംഘിച്ചാണ് പ്ലസ് വൺ വിദ്യാർത്ഥി ക്ലാസ്സിലേക്ക് മൊബൈൽ കൊണ്ടുവന്നത്.ക്ലാസ്സിലെ അദ്ധ്യാപകൻ മൊബൈൽ പിടിച്ചെടുക്കുകയും പ്രധാനാദ്ധ്യാപകന് കൈമാറുകയും ചെയ്‌തു.മൊബൈൽ ഫോൺ വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥിപ്രധാനാദ്ധ്യാപകൻ്റെ മുറിയിലെത്തുകയുംഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോൺ തന്നില്ലെങ്കിൽ പുറത്തിറങ്ങിതീർത്തുകളയുമെന്നും, പതിനാറുകാരൻ്റെ കൊലവിളി. സംഭവത്തിൽഅദ്ധ്യാപകരും പിടിഎയും തൃത്താല പൊലീസിൽപരാതി നൽകിയിട്ടുണ്ട്. Share on…

Read More

ഓഹരി വിപണിയിലെ ഇടിവ് നിക്ഷേപകര്‍ക്ക് കനത്ത നഷ്ടം

ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് കനത്ത നഷ്ടം. വില്പന സമ്മര്‍ദവും ട്രംപിന്റെ നീക്കങ്ങളെക്കുറിച്ചുള്ള ആശങ്കയുമാണ് വിപണിയെ ബാധിച്ചത്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 1,235 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൊവാഴ്ചയിലെ വ്യാപാരത്തില്‍ മാത്രം 7.48 ലക്ഷം കോടി രൂപ നിക്ഷേപകര്‍ക്ക് നഷ്ടമായി. ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട് ട്രംപിന്റെ നീക്കം വ്യക്തമാകാത്തതിനാല്‍ നിക്ഷേപകര്‍ ജാഗ്രത പാലിച്ചതാണ് വിപണിയില്‍ തിരിച്ചടിയായത്. മൂന്നാം പാദത്തില്‍ നിഫ്റ്റി 50 കമ്പനികളുടെ പ്രതിയോഹരി വരുമാന വളര്‍ച്ച മൂന്നു ശതമാനത്തിലൊതുങ്ങുമെന്ന ബ്ലൂംബര്‍ഗിന്റെ വിലയിരുത്തലും ആഘാതമായി. റിലയന്‍സ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial