പട്ടാമ്പിയിൽ ജപ്തി ഭയന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു
പാലക്കാട്: പട്ടാമ്പിയിൽ ജപ്തി ഭയന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. കീഴായൂർ സ്വദേശിനി ജയ(48) ആണ് മരിച്ചത്. ജയയെ 80 ശതമാനം പൊളളലേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരുന്നു. ഷൊര്‍ണൂരിലെ അര്‍ബന്‍ സഹകരണ ബാങ്കില്‍ നിന്ന് ജപ്തിക്കായി ഉദ്യോഗസ്ഥര്‍ ജയയുടെ വീട്ടില്‍ എത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജയ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. സംഭവത്തിന് പിന്നാലെ പട്ടാമ്പി പോലീസും തഹസില്‍ദാരും സ്ഥലത്തെത്തി ജപ്തി നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. 2015-ല്‍ ബാങ്കില്‍ നിന്ന് ജയയും…

