അനധികൃത പോപ്പി കൃഷി,പോലീസും വനംവകുപ്പും ചേർന്ന് നശിപ്പിച്ചത് 55 ഏക്കർ പോപ്പിത്തോട്ടം
ഇംഫാൽ: മണിപ്പൂരിലെ ഷിഹായ് ഖുല്ലെൻ മലനിരകളിൽ അനധികൃത പോപ്പി കൃഷി കണ്ടെത്തി. 55 എക്കറോളം വരുന്ന പോപ്പി കൃഷിയാണ് നശിപ്പിച്ചത്. മണിപ്പൂർ പോലീസും വനം വകുപ്പും ചേർന്ന് സംയുക്തമായാണ് ഉഖ്‌റുൽ ജില്ലയിലുള്ള ഈ മലനിരകളിലെ പോപ്പിത്തോട്ടം നശിപ്പിച്ചത്. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. പോപ്പി കൃഷി നശിപ്പിക്കുന്നതിനുള്ള കർമ്മ പദ്ധതിയുടെ ഭാഗമായി റിമോട്ട് സെൻസിംഗും ജിഐഎസ് സാങ്കേതികവിദ്യയും ഉപയോഗിച്ച് പോപ്പി കൃഷി ചെയ്യുന്ന പ്രദേശത്തിൻ്റെ മാപ്പിംഗും എസ്റ്റിമേഷനും നടത്തുന്നുണ്ടായിരുന്നു. വനംവകുപ്പിൻ്റെ ഈ സർവേയിലാണ് ഇവിടെ അനധികൃതമായി…

