പി വി അൻവറിന്റെ ഡിഎംകെ; പാർട്ടി പ്രഖ്യാപനം ഇന്ന് മഞ്ചേരിയിൽ
മലപ്പുറം: നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ പാർട്ടിയെ ഇന്ന് പ്രഖ്യാപിക്കും. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന് പേരിട്ടിരിക്കുന്ന പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമാണ് മഞ്ചേരിയിൽ വച്ച് നടക്കുക. തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെയുടെ സംഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കാനും അൻവറിന് നീക്കം നടത്തുന്നുണ്ട്.പി വി അൻവർ ഡിഎംകെയിലേക്കെന്ന് സൂചനകളുണ്ടായിരുന്നു. അൻവർ ചെന്നെെയിലെത്തി ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. സഖ്യനീക്കത്തിന്റെ ഭാഗമായി അൻവർ ചെന്നൈയിൽ ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച…

