ജെ സി ഡാനിയേൽ പുരസ്കാരം സംവിധായകൻ ഷാജി എൻ കരുണിന്
തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023ലെ ജെ സി ഡാനിയേൽ പുരസ്കാരം സംവിധായകൻ ഷാജി എൻ കരുണിന്. സാംസ്കാരിക മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിലാണ് പുരസ്കാരവിവരം അറിയിച്ചത്. സംസ്ഥാന സർക്കാരിൻ്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശിൽപ്പവും അടങ്ങുന്ന അവാർഡ്. 2022ലെ ജെ സി ഡാനിയേൽ അവാർഡ് ജേതാവും സംവിധായകനുമായ ടി വി ചന്ദ്രൻ ചെയർമാനും, ഗായിക കെ എസ് ചിത്ര, നടൻ വിജയരാഘവൻ എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി…

