കൃത്രിമ രേഖകൾ ഉണ്ടാക്കി 80 ലക്ഷത്തോളം രൂപ തട്ടിയ സംഭവത്തിൽ‌ ജീവനക്കാരി പിടിയിൽ

ആലപ്പുഴ: തത്തംപള്ളി സഹൃദയ ആശുപത്രിയിൽ നിന്നും 80 ലക്ഷത്തോളം രൂപ തട്ടിയ സംഭവത്തിൽ‌ ജീവനക്കാരി പിടിയിൽ. തത്തംപള്ളി കുളക്കാടു വീട്ടിൽ ദീപമോൾ കെസി(44)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരുന്നതിനിടെയാണ് ദീപമോൾ പണം തട്ടിയത്. സംഭവത്തിൽ ആലപ്പുഴ നോർത്ത് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികളിൽ നിന്നും ബിൽ പ്രകാരമുള്ള തുക കൈപ്പറ്റിയശേഷം രോഗികൾക്ക് ചികിത്സയിൽ ഇളവ് നൽകിയതായി കാണിച്ചുള്ള കൃത്രിമ രേഖയുണ്ടാക്കി ആശുപത്രി അധികൃതരെ കാണിച്ചായിരുന്നു പ്രതി…

Read More

തിരുവനന്തപുരത്ത് യുവസംവിധായകൻ മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ

അനന്തപുരി : യുവസംവിധായകൻ കഞ്ചാവുമായി പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശി അനീഷാണ് പിടിയിലായത്. മൂന്ന് കിലോഗ്രാം കഞ്ചാവ് എക്സൈസ് ഉദ്യോഗസ്ഥർ അനീഷിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്തു. നേമത്തെ വീട്ടിൽ നടത്തിയ പൊലീസ് പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ‘ഗോഡ്സ് ട്രാവൽ’ എന്ന റിലീസാകാനിരിക്കുന്ന സിനിമയുടെ സംവിധായകനാണ് പിടിയിലായ അനീഷ്. അതേസമയം ഇന്ന് കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ്…

Read More

വഴിതർക്കത്തെ തുടർന്ന് യുവാവിനെ മർദിച്ച കേസിലെ പ്രതികൾ പിടിയിൽ

ഹരിപ്പാട്: ആലപ്പുഴയിൽ അയൽവാസിയുമായുള്ള വഴി തർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ച കേസിൽ പ്രതികൾ പിടിയിൽ. പള്ളിപ്പാട് തെക്കേക്കര കിഴക്ക് ശ്രീകുമാർ (44), വെട്ടിയാർ ഗായത്രി നിവാസിൽ രാഗേഷ് (39) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. അതിർത്തി തർക്കത്തെ തുടർന്ന് പള്ളിപ്പാട് കിഴക്കേക്കര മുണ്ട് ചിറയിൽ അനീഷിനെയാണ് (39) ഇരുവരും മർദിച്ചത്. ഏപ്രിൽ ഒന്നാം തീയതി രാത്രിയിലായിരുന്നു സംഭവം. പ്രതികൾ യുവാവിനെ ചുറ്റികകൊണ്ട് അടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് അനീഷ് പോലീസിൽ പരാതി നൽകുകയായിരുന്നു….

Read More

കണ്ണൂരിൽ 115 ഗ്രാം കഞ്ചാവുമായി സിനിമാ അസിസ്റ്റന്റ് ഡയറക്ടർ അറസ്റ്റിൽ.

കണ്ണൂർ: കണ്ണൂരിൽ 115 ഗ്രാം കഞ്ചാവുമായി സിനിമാ അസിസ്റ്റന്റ് ഡയറക്ടർ അറസ്റ്റിൽ. പയ്യന്നൂർ സ്വദേശി നധീഷ് നാരായണനാണ് പിടിയിലായത്. കണ്ടങ്കാളി റെയിൽവേ ഗേറ്റ് പരിസരത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. അതേസമയം, മാർച്ച് 27ന് കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സംവിധായകരെ അടക്കം പിടികൂടിയത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരില്‍ കണ്ടെടുത്തു. അളവ് കുറവായതിനാൽ അറസ്റ്റിന് ശേഷം…

Read More

വ്യാപാരിയെ ഹോട്ടൽ മുറിയിൽ കെട്ടിയിട്ട് 20 കോടിയിലേറെ വില വരുന്ന വജ്രാഭരണങ്ങൾ കവർന്ന കേസിലെ പ്രതികൾ പിടിയിലായി

ചെന്നൈ: വടപളനിയിൽ 20 കോടി രൂപയുടെ വജ്രങ്ങൾ മോഷ്ടിച്ചതായി ആരോപിക്കപ്പെടുന്ന നാലംഗ സംഘം ടോൾ പ്ലാസ കടക്കാൻ ശ്രമിക്കുന്നതിനിടെ ശിവകാശിക്ക് സമീപം അറസ്റ്റിലായി. ചെന്നൈ പോലീസിന്റെ മുന്നറിയിപ്പിനെ തുടർന്ന് തൂത്തുക്കുടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വ്യാപാരിയെ ഹോട്ടൽ മുറിയിൽ കെട്ടിയിട്ട് 20 കോടിയിലേറെ വില വരുന്ന വജ്രാഭരണങ്ങൾ കവരുകയായിരുന്നു ചെന്നൈ അണ്ണാനഗർ സ്വദേശിയായ ചന്ദ്രശേഖറിനെയാണ് വട പളനിയിലുള്ള ഹോട്ടലിൽ വിളിച്ചുവരുത്തി കെട്ടിയിട്ട് വജ്രാഭരണങ്ങൾ കവർന്നത്. മറ്റൊരു വജ്ര വ്യാപാരിയായ ലണ്ടൻ രാജനേയും ഇയാളുടെ കൂട്ടാളിയേയും…

Read More

പരിചയം നടിച്ച് വയോധികരെയും അതിഥിത്തൊഴിലാളികളെയും കൂട്ടിക്കൊണ്ടുപോയി തട്ടിപ്പ് നടത്തുന്നയാൾ പോലീസ് പിടിയിലായി

കോഴിക്കോട്: നാട്ടിലെ പ്രധാന തട്ടിപ്പ് കേസുകളിലെ പ്രതി പിടിയിൽ. പൂവ്വാട്ടുപറമ്പ് കമ്മനമീത്തൽ കെ.പി. പ്രശാന്ത്(43) എന്ന പിത്തം പ്രശാന്താണ് പിടിയിലായത്. മെഡിക്കൽ കോളേജ് പോലീസും സിറ്റി ക്രൈം സ്‌ക്വാഡും കഴിഞ്ഞ ദിവസം നടത്തിയ സമഗ്രമായ നീക്കത്തിലാണ് പ്രതി പിടിയിലായത്. കവർച്ചകൾ നടത്തി നാട്ടിൽ നിന്ന് മുങ്ങുന്ന പ്രതി മാസങ്ങൾക്ക് ശേഷമാണ് പിന്നെ പൊങ്ങുന്നത്. കബളിപ്പിച്ച് കൈക്കലാക്കിയ ആഡംബര ബൈക്കിൽ കറങ്ങവേയാണ് ഇയാൾ പിടിയിലാകുന്നത്. തൊണ്ടയാട് ജങ്ഷനു സമീപത്തുനിന്ന് പ്രതി പോലീസിന്റെ വലയിലാകുകയായിരുന്നു. ഇതോടെ മെഡിക്കൽ കോളേജ്, നടക്കാവ്,…

Read More

ഹൈബ്രിഡ് കഞ്ചാവ് കേസ്; സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിർ അറസ്റ്റിൽ; ഒടുവിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

കൊച്ചി: സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിർ അറസ്റ്റിൽ. യുവ സംവിധായകര്‍ക്കെതിരായ ഹൈബ്രിഡ് കഞ്ചാവ് കേസിലാണ്  സമീര്‍ താഹിറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ചോദ്യം ചെയ്ത സമീർ താഹിറിനെ  സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ദിവസങ്ങൾക്ക് മുൻപ്  യുവ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരടക്കം മൂന്നുപേരെ എക്സൈസ് പിടികൂടിയത് സമീര്‍ താഹിറിന്‍റെ പേരിലുള്ള ഫ്ലാറ്റിൽ നിന്നായിരുന്നു. ഈ കേസിലാണ് സമീര്‍ താഹിറിനെ ഇന്ന് ചോദ്യം ചെയ്തത്. തുടര്‍ന്നാണ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്‍ഡിപിഎസ് സെക്ഷൻ 25…

Read More

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് പണം തട്ടിയയാൾ പിടിയിൽ

മുംബൈ: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് പണം തട്ടിയയാൾ പിടിയിൽ. ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് 27 കാരിയായ സ്ത്രീയിൽ നിന്ന് 88,000 രൂപ തട്ടി പ്രതി നാടുവിടുകയായിരുന്നു. ‘ബംബിൾ’ എന്ന ഡേറ്റിംഗ് ആപ്പ് വഴിയാണ് പ്രതി യുവതിയെ പരിചയപ്പെട്ടത്. ലാബ് ടെക്നോളജിസ്റ്റായി ജോലി ചെയ്യുന്ന യുവതിയുടെ പരാതിയിൽ മുംബൈ പൊലീസ് കേസെടുത്തു. പരിചയത്തിലായതിന് പിന്നാലെ പ്രതിയായ ഡാനിഷ് പെട്ടെന്ന് തന്നെ യുവതിയുടെ വിശ്വാസം പിടിച്ചുപറ്റി. ജനുവരിയിൽ ഇരുവരും തമ്മിൽ നല്ല സുഹൃത്തുക്കളായി….

Read More

13വയസ്സുള്ള വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയ ട്യൂഷൻ അധ്യാപിക പിടിയിൽ

സൂറത്ത്: 13വയസ്സുള്ള വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയ ട്യൂഷൻ അധ്യാപിക പിടിയിൽ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് ബന്ധുക്കൾ പരാതി നൽകിയത്. ഇരുവരും പൂണെ പൊലീസ് സ്റ്റേഷന് കീഴിലുള്ള മഗോബ് പ്രദേശത്തെ ഒരേ ഹൗസിംഗ് സൊസൈറ്റിയിലാണ് താമസിച്ചിരുന്നത്. ഏപ്രിൽ 25നാണ് 23 വയസ്സുകാരിയായ മാൻസി എന്ന അധ്യാപികയെയും 13വയസ്സുള്ള വിദ്യാർത്ഥിയെയും കാണാതാകുന്നത്. മൂന്ന് വർഷമായി യുവതി കുട്ടിക്ക് ട്യൂഷനെടുത്തിരുന്നു എന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. അധ്യാപിക മൂന്നാം നിലയിലും കുട്ടിയും കുടുംബവും രണ്ടാം നിലയിലുമാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക്…

Read More

കെട്ടിടത്തിന്റെ പെർമിറ്റിന് കൈക്കൂലിയായി 15000 രൂപ വാങ്ങാനെത്തിയ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ

കൊച്ചി: കെട്ടിടത്തിന്റെ പെർമിറ്റിന് കൈക്കൂലിയായി 15000 രൂപ വാങ്ങാനെത്തിയ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ. ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പൊന്നുരുന്നിയിൽ വെച്ച് രൂപ കൈക്കൂലി വാങ്ങാൻ ശ്രമിക്കവെയാണ് വിജിലൻസ് സംഘം ഇവരെ പിടികൂടിയത്. കൊച്ചി കോർപ്പറേഷനിലെ പല സോണൽ ഓഫീസുകളിലും കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടർന്ന് വിജിലൻസ് പ്രത്യേകം പരിശോധന നടത്തിയിരുന്നു. സ്വന്തം വാഹനത്തിലായിരുന്നു സ്വപ്ന എത്തിയത്. കൊച്ചി കോർപ്പറേഷന്റെ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ് ഇൻസ്പെക്ടറാണ് സ്വപ്ന. തൃശ്ശൂർ സ്വദേശിയാണ്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial