ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ. പത്മകുമാർ അധ്യക്ഷനായ ബോർഡിലെ അംഗമായിരുന്നു ഇയാൾ. വിജയകുമാർ എസ്ഐടി ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്നാണ് വിജയകുമാർ പറയുന്നത്. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തീർത്തും നിരപരാധിയാണെന്നും സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും വിജയകുമാർ പറയുന്നു. കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ വിജയകുമാർ പിൻവലിക്കുകയും ചെയ്തു. കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു….

Read More

വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് സംഘട്ടനം; ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു; പ്രതി അറസ്റ്റിൽ

നിലമ്പൂർ വഴിക്കടവ് മരുതയിൽ വ്യക്തിപരമായ തർക്കത്തെത്തുടർന്നുണ്ടായ സംഘട്ടനത്തിൽ മർദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരുത സ്വദേശി സുരേഷ് (32) ആണ് മരിച്ചത്. സംഭവത്തിൽ മണ്ണിച്ചീനി സ്വദേശി അനീഷിനെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു.ഡിസംബർ 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുരേഷും അനീഷും തമ്മിലുണ്ടായ വാക്കുതർക്കം രൂക്ഷമാവുകയും സംഘട്ടനത്തിൽ കലാശിക്കുകയുമായിരുന്നു. മർദനമേറ്റ് തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്.സുരേഷിന്റെ…

Read More

പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് കടന്നുകളഞ്ഞ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പിടിയിൽ

തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് കടന്നുകളഞ്ഞ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പിടിയിൽ. തെങ്കാശിയിൽ വാഹന പരിശോധനയ്ക്കിടയിലാണ് ബാലമുരുകൻ പിടിയിലായത്. വിയ്യൂർ ജയിലിലേക്ക് ഹാജരാക്കാൻ എത്തിക്കുന്നതിനിടെയായിരുന്നു ബാലമുരുകൻ‌ പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. ബാലമുരുകനായി വ്യാപക തിരച്ചിൽ നടത്തി വരികയായിരുന്നു പൊലീസ്..ഇതിനിടെയ ബാലമുരുകൻ തെങ്കാശിയിൽ എത്തിയെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പരിശോധന ഊർജിതമാക്കിയിരുന്നു. ആട് മേയ്ക്കുന്നവരുടെ വേഷത്തിൽ മുണ്ടും ഷർട്ടും ധരിച്ച് ബാലമുരുകൻ ഭാര്യയെ കാണാൻ വീട്ടിലും എത്തിയിരുന്നെങ്കിലും പൊലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തെങ്കാശി ജില്ലയിലെ കടയത്തിനു സമീപത്തെ…

Read More

പൊന്നാനിയിൽ ഹണി ട്രാപ്പ് കേസിൽ രണ്ട് പേർ അറസ്റ്റിൽ

പൊന്നാനി: ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച യുവാവിനെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും ഉൾപ്പെടെ രണ്ട് പേരെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.പട്ടമാർ വളപ്പിൽ നസീമ (44), ഭർത്താവിന്റെ സുഹൃത്ത് കളത്തിൽ വളപ്പിൽ അലി (55) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതി നസീമയാണ്. കഴിഞ്ഞ പതിനാലാം തീയതിയാണ് കേസിന് ആധാരമായ സംഭവം. പരാതിക്കാരനായ തിരൂർ സ്വദേശിയെ നസീമ നരിപ്പറമ്പിലുള്ള വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് പ്രതികൾ ചേർന്ന് യുവാവിനെ അപകീർത്തിപ്പെടുത്തുമെന്ന്…

Read More

കണ്ണൂരിൽ പോലീസിന്റെ ലഹരിവേട്ട: പഴയ ലഹരിയിടപാട് കേസിലെ പ്രതി വീണ്ടും പിടിയിൽ

കണ്ണൂർ: നഗരത്തിൽ കണ്ണൂർ ടൗൺ പോലീസിന്റെ ശക്തമായ പരിശോധനയ്ക്കിടെ ലഹരിമരുന്ന് ശേഖരവുമായി യുവാവ് പിടിയിലായി. കണ്ണൂർ എസ്.എൻ. പാർക്കിന് സമീപം പൊതുസ്ഥലത്ത് പുകവലിച്ചതിന് പിടിയിലായ കണ്ണൂർ കക്കാട് സ്വദേശി നിസാം എം (40) എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നുകൾ പിടികൂടിയത്. പോലീസ് പെട്രോളിങ്ങിനിടെ എസ്.എൻ. പാർക്കിന് സമീപം പൊതുസ്ഥലത്ത് പുകവലിച്ചതിനാണ് നിസാമിനെതിരെ ആദ്യം കേസെടുത്തത്. ഇയാൾ മുൻപ് വലിയതോതിൽ ലഹരിവസ്തുക്കളുമായി അറസ്റ്റിലാവുകയും ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പ്രതിയുടെ വീട്ടിൽ കൂടുതൽ ലഹരിവസ്തുക്കൾക്കായി പരിശോധന…

Read More

പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ തഞ്ചാവൂരില്‍ നിന്നും പിടികൂടി

കോഴിക്കോട് : തഞ്ചാവൂര്‍ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള ബാലാജിയെയാണ് കൊയിലാണ്ടി പോലിസ് പിടികൂടിയത്. തഞ്ചാവൂര്‍ അയ്യാപേട്ടലിംഗ കടിമേടു കോളനിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. അയ്യാംപേട്ട ലോക്കല്‍ പോലിസിന്റെ കൂടി സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ കളവ്, വധശ്രമം ഉള്‍പ്പെടെ അഞ്ചോളം കേസിലെ പ്രതിയാണ് ബാലാജി. നിരവധി കളവു കേസുകളില്‍ പ്രതിയായ കുറുവ സംഘത്തിലെ മുരുകേശന്റെ മകനാണ് ഇയാള്‍. കുറച്ച് കാലം മുന്‍പാണ് മുരുകേശന്‍ മരിച്ചത്. കോഴിക്കോട് ബന്ധുവിന്റെ വീട്ടില്‍ വന്ന് താമസിക്കുന്നതിനിടയില്‍ 13കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനു…

Read More

വയനാട്ടില്‍ ക്ഷേത്രത്തില്‍ മോഷണം നടത്തി ഒളിവില്‍ പോയ കോഴിക്കോട് സ്വദേശി പിടിയില്‍

മേപ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ വടുവഞ്ചാല്‍ ചെല്ലങ്കോട് കരിയാത്തന്‍ കാവില്‍ മോഷണം നടത്തി ഒളിവില്‍ പോയ മുഖ്യപ്രതി കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് എടക്കാട്ട് പറമ്പ് മേത്തല്‍ വീട്ടില്‍ അക്ഷയ് കുമാര്‍(22)നെയാണ് മേപ്പാടി പോലീസ് വലയിലാക്കിയത്. സംഭവ ശേഷം രണ്ടുമാസമായി ഒളിവിലായിരുന്ന പ്രതിയെ മേപ്പാടി ഇൻസ്പെക്ടർ എസ് എച്ച് ഒ റെമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോഴിക്കോട് സിറ്റി സ്ക‌്വാഡ് അംഗങ്ങളുടെ സഹായത്തോടെ ബുധനാഴ്‌ച പാളയം മാർക്കറ്റിൽ നിന്നാണ് അക്ഷയ്‌കുമാറിനെ പിടികൂടിയത്. മോഷണത്തിന് പുറമെ വിവിധ സ്റ്റേഷനുകളിൽ പത്തോളം…

Read More

റോഡിൽ ഓഫായി നിന്ന കാറിലെ യാത്രക്കാരെ മർദ്ദിക്കുകയും അസഭ്യം വിളിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: റോഡിൽ ഓഫായി നിന്ന കാറിലെ യാത്രക്കാരെ മർദ്ദിക്കുകയും അസഭ്യം വിളിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ. പിരപ്പൻകോട് അജി വിലാസത്തിൽ 45 കാരനായ അജിയാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ പിരപ്പൻകോട് വച്ചായിരുന്നു കാറിലുണ്ടായിരുന്ന യുവതിയെയും കുടുംബത്തെയും പ്രതി ആക്രമിച്ചത്. യുവതിയാണ് കാർ ഓടിച്ചിരുന്നത്. ജംഗ്ഷനിലെത്തിയപ്പോൾ എൻജിൻ ഓഫായി കാർ നിന്നു. ഇതോടെ റോഡരുകിൽ നിൽക്കുകയായിരുന്ന പ്രതി കാറിൽ അടിച്ച് ബഹളം വയ്ക്കുകയും അസഭ്യം വിളിക്കുകയുംചെയ്യുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് യുവതിയെയും…

Read More

റീല്‍സെടുക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു; രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂർ: റീല്‍സെടുക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. കണ്ണൂരില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഇന്ന് പുലര്‍ച്ചെയാണ് റീൽസ് ചിത്രീകരിക്കുന്നതിനു വേണ്ടി എറണാകുളം- പുണെ എക്‌സ്പ്രസ് വിദ്യാര്‍ത്ഥികള്‍ നിര്‍ത്തിച്ചത്. കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ ജാമ്യത്തിൽ വിട്ടു. മാഹിക്കും തലശ്ശേരിക്കുമിടയിലെ കുയ്യാലിഗേറ്റ് എന്ന സ്ഥലത്ത് വെച്ചാണ് വിദ്യാര്‍ത്ഥികളുടെ റീല്‍ ചിത്രീകരണം. പാളത്തിനോട് ചേര്‍ന്ന് നിന്ന് ചുവന്ന നിറത്തിലുള്ള ലൈറ്റ് അടിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ അടിയന്തരമായി നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്നിറങ്ങിവരികയും രണ്ട് മിനിറ്റോളം…

Read More

യുവതിയെ റിസോർട്ടിലെത്തിച്ച് ലഹരിവസ്തു നൽകി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായവരിൽ കൊലക്കേസ് പ്രതിയും

തൃശൂർ: യുവതിയെ റിസോർട്ടിലെത്തിച്ച് ലഹരിവസ്തു നൽകി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായവരിൽ കൊലക്കേസ് പ്രതിയും. അയ്യന്തോൾ പഞ്ചിക്കൽ ഫ്ലാറ്റ് കൊലക്കേസിലെ മുഖ്യപ്രതി ഉൾപ്പെടെ മൂന്ന് പേരെയാണ് തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊടകര വാസുപുരം വെട്ടിക്കൽ റഷീദ് (44), മലപ്പുറം പെരിന്തൽമണ്ണ മൂർക്കനാട് പള്ളിപ്പടി അത്തായിൽ ജലാലുദ്ദീൻ (23), അതിരപ്പിള്ളി വെറ്റിലപ്പാറ ചിക്ലായി കളിക്കാട്ടിൽ ജോബിൻ (36) എന്നിവരാണ് പിടിയിലായത്. ഇവരെ കോഴിക്കോട്ടുനിന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ റഷീദ് 2016ൽ അയ്യന്തോൾ പഞ്ചിക്കലിലെ ഫ്ലാറ്റിൽ സതീശൻ എന്ന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial