വനിതാ ഡോക്ടറെ ആളൊഴിഞ്ഞ സ്ഥലത്തേക്കു വലിച്ചിഴച്ച്  പീഡിപ്പിക്കാൻ ശ്രമിച്ചു;യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സോളദേവനഹള്ളി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. രാകേഷ് (21)നെയാണ് പൊലീസ് പിടികൂടിയത്. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന വനിതാ ഡോക്ടറെയാണ് പ്രതി കടന്ന് പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിച്ചതും. ഡിസംബർ 17 ന് ചിക്കബനവാരയിലെ എജിബി ലേഔട്ടിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കിയത്. ഹെസരഘട്ട റോഡിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടറായ ഇര, ഡ്യൂട്ടി പൂർത്തിയാക്കി പേയിംഗ് ഗസ്റ്റ് (പിജി) താമസ…

Read More

ഭർത്താവിന്റെ നിരന്തര പീഡനം; വാടകവീട്ടിൽ താമസിച്ച് വന്ന യുവതിയെ ദേഹോപദ്രവം ഏല്പിക്കുകയും സ്കൂട്ടർ തീ വെച്ച് നശിപ്പിക്കുകയും ചെയ്തു; ഭർത്താവ് പിടിയിൽ

അടൂർ: ഭർത്താവുമായി പിണങ്ങി മകളുമൊത്ത് വാടകവീട്ടിൽ താമസിച്ച് വന്ന യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ചു. ഭർത്താവ് പിടിയിൽ. ഭർത്താവിന്റെ നിരന്തര പീഡനം മൂലം യുവതി മാറി താമസിക്കുകയായിരുന്നു. ഏനാദിമംഗലം മാരൂർ തോട്ടപ്പാലം സ്വദേശിയായ പ്രിൻസ് കോട്ടേജിൽ 49 കാരനായ പ്രിൻസ് സാമുവേൽ ആണ് അറസ്റ്റിലായത്. ഗാർഹികപീഡന നിരോധനനിയമപ്രകാരം കോടതിയുടെ സംരക്ഷണം ലഭിച്ചിട്ടുളള സ്ത്രീയെ പ്രതി കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് വാടകവീട്ടിലെത്തി ഉപദ്രവിക്കുകയായിരുന്നു. ഭാര്യയെ മുമ്പും ദേഹോപദ്രവമേല്പിച്ചന് പ്രതിയ്ക്കെതിരെ അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത്…

Read More

വര്‍ക്കലയില്‍ യുവതിയെ 19 കാരൻ ബസ് സ്റ്റോപ്പ് മുതല്‍ പിന്തുടര്‍ന്നു, ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഉപദ്രവിക്കാൻ ശ്രമം; യുവാവ് അറസ്റ്റില്‍

ആറ്റിങ്ങൽ : ആറ്റിങ്ങലിന് സമീപം യുവതിയെ ആക്രമിക്കാൻ ശ്രമിച്ച 19 കാരൻ അറസ്റ്റില്‍. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ വെച്ച്‌ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച ആലംകോട് ഞാറവിള വീട്ടില്‍ അസ്ഹറുദ്ദീൻ (19)നെയാണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം പതിമൂന്നാം തീയതി രാത്രിയായിരുന്നു സംഭവം. രാത്രി ഏഴര മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന യുവതിയെ ചാത്തൻമ്പാറ ബസ് സ്റ്റോപ്പ് ഭാഗത്ത് നിന്നും പിന്തുടർന്ന് ആളൊഴിഞ്ഞ ഭാഗത്ത് വച്ച്‌ ഇയാള്‍ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിന് ശേഷം…

Read More

വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം, അടുത്ത ബന്ധു അറസ്റ്റില്‍

  കാസർകോട്: പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു അറസ്റ്റില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പീഡനശ്രമത്തിനിടെ പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്ത് പെണ്‍കുട്ടി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഈ സമയത്താണ് ബന്ധു എത്തിയത്. വീട്ടില്‍ ആരുമില്ലെന്ന് അറിഞ്ഞതോടെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി. നിലവിളി കേട്ട അയല്‍വാസികളാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. മാതാപിതാക്കള്‍ എത്തിയശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്നാണ് ബന്ധുവിനെ പോക്സോ നിയമപ്രകാരം…

Read More

സർപ്പക്കാവിലെ വിഗ്രഹങ്ങളും വിളക്കുകളും നശിപ്പിച്ചു, ലക്ഷ്യം മതവികാരം വ്രണപ്പെടുത്തൽ, 49കാരൻ പൊലീസ് പിടിയിൽ

കൊട്ടാരക്കര: കൊട്ടാരക്കര പള്ളിക്കൽ ഏലാപുറം സർപ്പക്കാവിൽ അതിക്രമിച്ചുകയറി വിഗ്രഹവും ക്ഷേത്രസ്വത്തുക്കളും നശിപ്പിച്ച കേസിലെ പ്രതി പിടിയിലായി. മൈലംപള്ളിക്കൽ മുകളിൽ വീട്ടിൽ രഘുവിനെയാണ് (49) പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 21ന് രാത്രിയിലായിരുന്നു സംഭവം. ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചു കടന്ന രഘു കൽവിളക്കുകളും മറ്റ് സാമഗ്രികളും നശിപ്പിച്ചു. ദേവീനടയുടെ മുൻവശം സ്ഥാപിച്ചിരുന്ന വിളക്കുകൾ മറിച്ചിട്ടു. സർപ്പക്കാവിനുള്ളിൽ സൂക്ഷിച്ചിരുന്ന വിളക്കുകളും ഹരിവിളക്കുകളും ഇളക്കിയിടുകയും, ബാലാലയത്തിൽ സൂക്ഷിച്ചിരുന്ന വിഗ്രഹം നീക്കം ചെയ്യുകയും ചെയ്തു. മതവികാരം വ്രണപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയായിരുന്നു പ്രതിയുടെ പ്രവർത്തനമെന് പൊലീസ് വ്യക്തമാക്കി….

Read More

ചികില്‍സയുടെ മറവില്‍ പീഡനമെന്ന്; മധ്യവയ്‌സകന്‍ അറസ്റ്റില്‍

വയനാട്: ചികില്‍സ നടത്തി അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ബലാത്സംഗംചെയ്‌തെന്ന കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കട്ടിപ്പാറ, ചെന്നിയാര്‍മണ്ണില്‍ വീട്ടില്‍ അബ്ദുറഹിമാന്‍ (51) ആണ് പിടിയിലായത്. ഒക്ടോബര്‍ എട്ടിന് ഇയാള്‍ യുവതിയെ കോട്ടപ്പടിയിലെ ഹോം സ്റ്റേയില്‍ എത്തിച്ചു ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തളിപ്പറമ്പ്, വൈത്തിരി പോലിസ് സ്റ്റേഷനുകളിലും സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലും അനധികൃതമായി ആയുധം കൈവശംവെക്കല്‍, സാമ്പത്തികത്തട്ടിപ്പ് കേസുകളിലും ആയുധനിയമം, സ്ഫോടകവസ്തുനിയമം പ്രകാരമുള്ള കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.

Read More

ഡ്യൂട്ടിയിലായിരുന്ന വനിതാ കോൺസ്റ്റബിളിന്റെ യൂണിഫോം വലിച്ച് കീറാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ.

റായ്പൂർ: ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിൽ നടന്ന ഖനി വിരുദ്ധ അക്രമത്തിനിടെ ഡ്യൂട്ടിയിലായിരുന്ന വനിതാ കോൺസ്റ്റബിളിന്റെ യൂണിഫോം വലിച്ച് കീറാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. ഉദ്യോഗസ്ഥയെ അപമാനിക്കാനും ദൃശ്യങ്ങളെടുക്കാനും ശ്രമിച്ചവരാണ് അറസ്റ്റിലായത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായതിനെ തുടർന്നാണ് ഇത് പുറത്തുവന്നത്. വീഡിയോയിൽ ഡ്യൂട്ടിയിലായിരുന്ന വനിതാ കോൺസ്റ്റബിൾ നിലത്ത് വീഴുന്നതും യുവാക്കൾക്ക് മുന്നിൽ തന്റെ വസ്ത്രങ്ങൾ അഴിക്കുന്നത് നിർത്താൻ യാചിക്കുകയും ചെയ്യുന്നത് കാണിക്കുന്നു. സംഭവത്തിൽ അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. റായ്ഗഡിലെ 14 ഗ്രാമങ്ങളിൽ…

Read More

അധ്യാപികയുടെ വീട്ടിൽ കവർച്ച: ജോലിക്കാരി അറസ്റ്റിൽ

പൊന്നാനിയിൽ റിട്ട. അധ്യാപികയുടെ വീട്ടിൽ കവർച്ച നടത്തിയ കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. പൊന്നാനി പള്ളപ്രം കക്കൂങ്ങൽ അശ്വതി (38) യെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. പൊന്നാനി വിജയമാതാ കോൺവെൻറ് സ്കൂളിന് സമീപം താമസിക്കുന്ന വയോധികരായ മിലിട്ടറി ഉദ്യോഗസ്ഥനും ഭാര്യ റിട്ട. അധ്യാപികയും താമസിക്കുന്ന വീട്ടിൽനിന്ന് ഒരു വർഷത്തിനിടെ 17 പവൻ സ്വർണാഭരണങ്ങളും വിലയേറിയ മദ്യ കുപ്പികളും റാഡോ വാച്ചും കളവ് പോയ കേസിലാണ് വീട്ടു ജോലിക്കാരി പിടിയിലായത്. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി മഞ്ചേരി വനിതാ…

Read More

പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ കത്തി വീശി, പ്രതി രക്ഷപെട്ടു; രണ്ട് യുവാക്കൾ അറസ്റ്റിൽ

പാലക്കാട്: കൊലപാതക ശ്രമം നടത്തിയ യുവാവിനെ പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. വടക്കഞ്ചേരിയിൽ പോലീസിന് നേരെ കത്തി വീശി പീഡിപ്പിച്ച സംഭവത്തിലാണ് രണ്ട് യുവാക്കൾ പിടിയിലായത്. സംഭവുമായി ബന്ധപ്പെട്ട് പ്രതിയെ രക്ഷപെടാൻ സഹായിച്ച സഫർ (36), അനസ് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് സംഭവത്തിനാസ്പദമായ സംഭവം. പീച്ചി, മണ്ണുത്തി സ്റ്റേഷനുകളിലായി എട്ട് കേസുകളിൽ പ്രതിയായ രാഹുലിനെ പിടികൂടാനായി തിങ്കളാഴ്ച്ച വൈകീട്ട് മണ്ണുത്തി പോലീസ് വടക്കാഞ്ചേരിയിൽ എത്തിയപ്പോഴാണ് അപ്രതീക്ഷിത…

Read More

കോഴിക്കോട് പിണങ്ങി വീട് വിട്ടിറങ്ങിയ 16കാരിയെ ലഹരി നൽകി പീഡിപ്പിച്ചു; പണം നൽകി മടക്കിയയച്ചു; രണ്ട് പേർ പിടിയിൽ

കോഴിക്കോട്: 16 വയസുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരാണ് പിടിയിലായത്. രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയ കുട്ടിയെയാണ് പ്രതികൾ ചൂഷണം ചെയ്തത്. പെരിന്തൽമണ്ണ സ്വദേശിനിയായ 16കാരിയെയാണ് ഇവർ പീഡിപ്പിച്ചത്. ഡിസംബർ 20ന് രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയതായിരുന്നു കുട്ടി. കോഴിക്കോട്ടേക്കാണ് കുട്ടി ബസ് കയറിയത്. പുലർച്ചെ രണ്ട് മണിക്ക് പെൺകുട്ടിയെ ബീച്ചിൽ കണ്ട യുവാക്കൾ താമസസൗകര്യവും ഭക്ഷണവും നൽകാമെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഫ്ലാറ്റിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial