Headlines

കമിതാക്കളുടെ നഗ്നവീഡിയോ രഹസ്യമായി ചിത്രീകരിക്കും, പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടും, യുവതി അറസ്റ്റിൽ

സ്ത്രീകൾ വസ്ത്രം മാറുന്നതിന്റെ വീഡിയോകൾ ഉപയോഗിച്ച് മറ്റുള്ളവരെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ ഒരു യുവതിയെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ചിക്കമഗളൂരു സ്വദേശിയായ നിരീക്ഷ എന്ന യുവതിയാണ് അറസ്റ്റിലായത്. കദ്രി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് ഒക്ടോബർ 19 ഞായറാഴ്ചയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മംഗളൂരുവിലെ കങ്കനാടിയിൽ വാടക വീട്ടിൽ നിന്നാണ് അറസ്റ്റ്. യുവതികൾ കാമുകന്മാരുമൊത്ത് ഇടപഴകുന്ന വീഡിയോകൾ ചിത്രീകരിച്ച് അവരെ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്തെന്നും പൊലീസ് പറഞ്ഞു. ഉഡുപ്പി-കർക്കള നിട്ടെ അഭിഷേക് ആചാര്യ…

Read More

വീട്ടിൽ ഒറ്റയ്ക്കിരിക്കുകയായിരുന്ന വയോധികയുടെ മാല കവർന്നു; അറസ്റ്റിലായത് സിപിഎം കൗൺസിലർ

കണ്ണൂർ: കൂത്തുപറമ്പിൽ വയോധികയുടെ മാല തട്ടിയെടുത്ത സിപിഎം കൗൺസിലർ അറസ്റ്റിലായി. നഗരസഭയിലെ കൗൺസിലർ പിപി രാജേഷ് ആണ് അറസ്റ്റിലായത്. ഇയാൾ കഴിഞ്ഞ വ്യാഴാഴ്ച‌യാണ് വയോധികയുടെ മാല പൊട്ടിച്ചത്. 77 കാരിയായ വയോധിക ജാനകിയുടെ മാലയാണ് ഇയാൾ കവർന്നത്. അടുക്കളയിൽ ജോലി ചെയ്യുന്ന സമയത്ത് പെട്ടെന്നൊരാൾ അകത്തേക്ക് കയറിവരികയും മാല പൊട്ടിച്ച് ഓടുകയും ചെയ്യുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേയ്ക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടിരുന്നു. ഹെൽമെറ്റ് ധരിച്ചയാളാണ് മോഷ്ടാവെന്ന് ജാനകി നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. പിന്നീട് സിസിടിവി കേന്ദ്രീകരിച്ച്…

Read More

കോഴിക്കോട് നിന്ന് കൊച്ചി സിറ്റി സൈബർ പൊലീസ് പിടികൂടിയത് മൂന്ന് പേരെ; രാജ്യം കണ്ട ഏറ്റവും വലിയ സൈബർ തട്ടിപ്പ് കേസിലെ പ്രതികൾ പിടിയിൽ

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ സൈബർ തട്ടിപ്പ് കേസ്സിലെ മൂന്ന് മുഖ്യ പ്രതികളെ കൊച്ചി സിറ്റി സൈബർ പോലീസ് കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തു. ഇരുപത്തിയഞ്ച് കോടിയുടെ ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊടുവള്ളി പറമ്പതൈകുളങ്ങര വീട്ടിൽ പികെ റഹീസ് (39), അരക്കൂർ തോലമുത്തം പറമ്പ്, വളപ്പിൽ വീട്ടിൽ വി.അൻസർ (39), പന്തീരങ്കാവ് നരിക്കുനിമീതൽ വീട്ടിൽ സികെ അനീസ് റഹ്മാൻ (25) എന്നിവരാണ് പിടിയിലായത്. മൂന്ന് പേരും കോഴിക്കോട് ജില്ലക്കാരാണ്. www.capitalix.com എന്ന…

Read More

കെ.ജെ ഷൈനെതിരായ സൈബർ ആക്രമണ കേസിൽ പറവൂരിലെ കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ അറസ്റ്റിൽ

കൊച്ചി: സിപിഎം നേതാവ് കെ.ജെ ഷൈനെതിരായ സൈബർ ആക്രമണ കേസിൽ പറവൂരിലെ കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ അറസ്റ്റിൽ. എറണാകുളം റൂറൽ സൈബർ പൊലീസാണ് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തത്. കേസിൽ ഒന്നാം പ്രതിയാണ് ഗോപാലകൃഷ്ണൻ. ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. ഇയാൾക്കെതിരെ ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയതെന്നും പൊലീസ് അറിയിച്ചിരുന്നു.

Read More

കണ്ണൂർ വലിയന്നൂരിൽ ഫ്ളോർ മില്ലിൽ കയറി ജീവനക്കാരിയെ അക്രമിച്ച് കഴുത്തിൽ നിന്ന് മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ

വാരം പുറത്തീൽ സ്വദേശി അസ്സം ആണ് അറസ്റ്റിലായത് ചക്കരക്കൽ ഇൻസ്പെക്ടർ എം പി ഷാജിയുടെ നേതൃത്വത്തിൽ നടന്ന സാഹസിക അന്വേഷണത്തിലാണ് പ്രതി പിടിയിലായത് മില്ലിൽ ജോലിക്കിടെ 79 കാരിയായ പുത്തൻ വീട്ടിൽ ശ്രീദേവിയെ അക്രമിച്ചാണ് പ്രതി മാല കവർന്നത് കഴിഞ്ഞ മാസം 17 നാണ് സംഭവം നടന്നത് ഇതിന് ശേഷം ഉംറക്ക് പോയ പ്രതി തിരിച്ചെത്തിയതായ വിവരത്തെ തുടർന്നാണ് ചക്കരക്കൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത‌ത്

Read More

ബിസിനസുകാരനെ വെടിവച്ചു കൊന്ന കേസിലെ പ്രതിയായ ലേഡി ഗോഡ്സെ എന്നറിയപ്പെടുന്ന പൂജ പാണ്ഡെ അറസ്റ്റില്‍

ലഖ്നോ: ബിസിനസുകാരനെ വെടിവച്ചു കൊന്ന കേസിലെ പ്രതിയായ ലേഡി ഗോഡ്സെ എന്നറിയപ്പെടുന്ന പൂജ പാണ്ഡെ അറസ്റ്റില്‍. ഹത്റാസില്‍ മോട്ടോര്‍സൈക്കിള്‍ ഷോറൂം നടത്തുന്ന അഭിഷേക് ഗുപ്തയെ കൊന്ന കേസിലെ പ്രതിയാണ് ഇവര്‍. സംഭവത്തില്‍ പൂജയുടെ ഭര്‍ത്താവും അഖിലേന്ത്യാ ഹിന്ദു മഹാസഭാ വക്താവുമായ അശോക് പാണ്ഡെയെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരം ജയ്പൂര്‍-ആഗ്ര ഹൈവേയില്‍ നിന്നാണ് പൂജയെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിഷേക് ഗുപ്തയും പിതാവ് നീരജ് ഗുപ്തയും ബന്ധുവായ ജീതു…

Read More

ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ കോഴിക്കോട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത് 1.2 കോടി രൂപ, പ്രതിപിടിയിൽ

കോഴിക്കോട്: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ കോഴിക്കോട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത് 1.2 കോടി രൂപ. പ്രതിയെ പിടികൂടി പോലീസ്. ഓൺലൈൻ ഇൻവെസ്റ്റ്മെന്റ് സംഘത്തിലെ പ്രധാന പ്രതിയാണ് അറസ്റ്റിലായത്. എറണാകുളം സ്വദേശി സൈനുൽ ആബിദാണ് കോഴിക്കോട് സിറ്റി ക്രൈം സൈബർ പൊലീസിന്റെ പിടിയിലായത്. ‘സെറോദ്ധ’ എന്ന പേരിൽ വ്യാജ ട്രേഡിംഗ് വെബ്സൈറ്റ് വഴിയാണ് ഇയാൾ പണംതട്ടിയത്. പ്രതിയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് 56-ലധികം അക്കൗണ്ടുകൾ കണ്ടെത്തി

Read More

പെൺകുട്ടിയുടെ സ്വകാര്യദൃശ്യങ്ങൾ ഉണ്ടെന്ന് ഭീഷണിപ്പെടുത്തി പിതാവിൽ നിന്ന് ആറരലക്ഷം ആവശ്യപ്പെട്ടു; രണ്ടുപേർ പിടിയിൽ

കാസർഗോഡ് : ചട്ടഞ്ചാലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ച യുവാവിനെയും കൂട്ടുനിന്ന യുവാവിന്റെ സുഹൃത്തിനെയും മേൽപ്പറമ്പ് പൊലിസ് അറസ്റ്റുചെയ്തു. കോളിയടുക്കം സ്വദേശിയായ കെ എം മുഹമ്മദ് അഫ്രീദ്(23), അണങ്കൂർ സുൽത്താൻ നഗറിൽ ബി എം അബ്ദുൾഖാദർ(28) എന്നിവരെയാണ് പൊലിസിന്റെ പിടിയിലായത്. പ്രതിയായ മുഹമ്മദ് അഫ്രീദിന് 2019 മുതൽ പെൺകുട്ടിയുമായി പരിചയമുണ്ട്. സമൂഹമാധ്യമം വഴി പെൺകുട്ടിയെ പരിചയപ്പെട്ട ശേഷം പ്രണയിക്കുന്നു എന്ന വ്യാജേന പലയിടങ്ങളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് കുട്ടിയുടെ സ്വകാര്യ…

Read More

മോർച്ചറിയിൽ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ.

ഭോപ്പാൽ: മോർച്ചറിയിൽ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ച മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. ഇതെത്തുടർന്ന് പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലെ ഖാക്നർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഒരു വർഷം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. മൃതദേഹത്തെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ മെഡിക്കൽ ഓഫീസർ ഡോ. ആദ്യ ദവാർ പരാതി നൽകുകയായിരുന്നെന്ന് എഎസ്പി അന്ദർ സിങ്…

Read More

അഴീക്കോട് വയോധികന് നേരെ ക്രൂരമായ ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റിൽ

അഴീക്കോട് സ്വദേശി ജിഷ്‌ണു സി. കെ, പള്ളിക്കുന്നുംപുറം സ്വദേശി അമിത് പി. കെ, മൂന്നുനിരത്ത് സ്വദേശി ആദിത് കെ, അഴീക്കൽ സ്വദേശി റിജിൻ രാജ് എന്നിവരാണ് അറസ്റ്റിലായത് അഴീക്കൽ സ്വദേശി ബാലകൃഷ്‌ണനാണ് കഴിഞ്ഞ ദിവസം മർദ്ദനമേറ്റത് കാർ സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത് സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജ്, എസിപി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നിർദ്ദേശപ്രകാരം വളപട്ടണം ഇൻസ്പെക്ടർ പി.വിജേഷ്, എസ് ഐ ടി എം വിപിൻ എന്നിവരാണ് പ്രതികളെ അറസ്റ്റ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial