
പാലക്കാട് ബാർ ജീവനക്കാരനെ മർദിച്ച കേസിൽ പ്രതി അറസ്റ്റില്‍
ആറങ്ങോട്ടുകര: പാലക്കാട് ബാർ ജീവനക്കാരനെ മർദിച്ച കേസിൽ പ്രതി അറസ്റ്റില്‍. മാട്ടായ സ്വദേശി സിദ്ധിഖ് (38) നെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റുചെയ്തത്. ബാറിൽ കയറി അതിക്രമം കാണിക്കുകയും കൈയാങ്കളി നടത്തുകയും ചെയ്തതിനാണ് സിദ്ധിഖിനെതിരെ കേസ് എടുത്തിരുന്നത്. മദ്യപിച്ച് ബഹളമുണ്ടാക്കി ബാറിൽ നാശ നഷ്ടം സൃഷ്ടിക്കുകയും, ഇത് തടയാന്‍ ശ്രമിച്ച ജീവനക്കാരനെ ഇയാൾ മര്‍ദിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടാം തിയതി ആറങ്ങോട്ടുകര കൊട്ടാരം ബാറില്‍ രാത്രി എട്ട് മണിയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം മദ്യപിക്കാനെത്തിയ സിദ്ധിഖ് അൽപ സമയത്തിനകം മദ്യപിച്ച്…