
ഓൺലൈൻ തട്ടിപ്പുകളിലൂടെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു; 22 കാരൻ പിടിയിൽ
ഇടുക്കി: ഓൺലൈൻ തട്ടിപ്പുകളിലൂടെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാനിയായ 22 വയസ്സുകാരനെ കർണ്ണാടക പോലീസ് ഇടുക്കിയിൽ നിന്ന് പിടികൂടി. രാജാക്കാട്, മുക്കുടിൽ സ്വദേശിയായ അദ്വൈത് തൈപറമ്പിൽ ആണ് കർണ്ണാടക സൈബർ പോലീസിന്റെ പിടിയിലായത്. നാട്ടിൽ വാഹനക്കച്ചവടക്കാരൻ എന്ന നിലയിൽ അറിയപ്പെട്ടിരുന്ന ഇയാളുടെ നേതൃത്വത്തിൽ വലിയൊരു സംഘം പ്രവർത്തിച്ചിരുന്നതായി പോലീസ് സൂചിപ്പിക്കുന്നു. കർണ്ണാടകയിലെ ഗാഥായി സൈബർ പോലീസ് ഇടുക്കിയിലെത്തി, ഉടുമ്പൻചോല പോലീസിന്റെ സഹായത്തോടെ മുക്കുടിലിലെ വീട്ടിൽ നിന്നാണ് അദ്വൈതിനെ കസ്റ്റഡിയിലെടുത്തത്. ഗാഥായി പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം…