
ആഭരണങ്ങൾ തിരികെ നൽകാത്തതിലുള്ള വൈരാഗ്യം; ഭർതൃപിതാവിനെ വെട്ടിപരുക്കേൽപ്പിച്ച യുവതി അറസ്ററിൽ
പാലക്കാട്: ആഭരണങ്ങൾ തിരിച്ചു നൽകാത്തതിലുള്ള വൈരാഗ്യത്തിൽ ഭർതൃപിതാവിനെ വെട്ടിപരുക്കേൽപ്പിച്ചു. പാലക്കാട് മണ്ണാർക്കാട് യുവതി അറസ്റ്റിൽ. കണ്ടമംഗലം പുറ്റാനിക്കാട് മലയിൽ ഷരീഫിന്‍റെ ഭാര്യ തിരുവിഴാംകുന്ന് ഷബ്നയെ മണ്ണാർക്കാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭർതൃപിതാവ് മുഹമ്മദാലിയെ ഷബ്ന വെട്ടി പരുക്കേൽപ്പിച്ചത്. ഭർത്താവിന്‍റെയും ഷബ്നയുടെ പേരിൽ സ്ഥലം വാങ്ങാനായി വിറ്റ ഷബ്നയുടെ ആഭരണങ്ങൾ തിരിച്ചു നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. വെട്ടേറ്റ മുഹമ്മദാലിയെ മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഷെരീഫ് വിദേശത്താണ്