വാഹനത്തിൽ കടത്താൻ ശ്രമിച്ചത് 20 കിലോ കഞ്ചാവ്; കോഴിക്കോട് മൂന്ന് യുവാക്കൾ എക്സൈസ് പിടിയിൽ

കോഴിക്കോട്: റെഡ് മാരുതി സ്വിഫ്റ്റ് കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്നു യുവാക്കൾ എക്സൈസ് പിടിയിൽ. കൊയിലാണ്ടി ചെമ്പനോട് സ്വദേശി സിദ്ദീഖ് ഇബ്രാഹിം (32) , വടകര മരുതോങ്കര സ്വദേശി റംസാദ് പിഎം (38), കൂത്താളി സ്വദേശി മുഹമ്മദ് അസ്ലം (28) എന്നിവർ ആണ് പിടിയിലായത്. നീലേശ്വരത്തുനിന്ന് പെരുമണ്ണയിലേക്ക് കാറിൽ ചാക്കിൽ 20 കിലോ കഞ്ചാവാണ് കടത്താൻ ശ്രമിച്ചത്. പ്രതികൾ സഞ്ചരിച്ചിരുന്ന റെഡ് മാരുതി സ്വിഫ്റ്റ് കാറിൽ രണ്ട് ചാക്കിലായിട്ടാണ് കഞ്ചാവ് കണ്ടെത്തിയത്. കാസർകോട് നീലേശ്വരം സ്വദേശിയിൽ…

Read More

വാടകക്ക് ഫ്ലാറ്റ് എടുത്ത് ലഹരിക്കച്ചവടം; 196.63 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

കോഴിക്കോട്: ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തിയ യുവാക്കൾ പൊലീസ് പിടിയിൽ. മലപ്പുറം സ്വദേശി പുളിക്കൽ പാലിച്ചി ചാലിൽ പറമ്പ് ഈച്ച നൗഫൽ എന്നറിയപെടുന്ന നൗഫൽ.കെ (31) ഫാറൂഖ് കോളേജ് സ്വദേശി കോടമ്പുഴ മടത്തിൽ ഹൗസിൽ അബ്ദുൾ നൗഷാദ് .കെ (28) എന്നിവരാണ് പിടിയിലായത്. യുവാക്കളിൽ നിന്നും 196.63 ഗ്രാം എം.ഡി.എം.എ പിടികൂടി. കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അനൂജ് പലിവാളിന് കിട്ടിയ രഹസ്യ വിവരത്തിൽ കോഴിക്കോട് നാർക്കോട്ടിക്ക് സെൽ അസി.കമ്മീഷണർ. വി സുരേഷിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ്…

Read More

പൊലീസിന്‍റെ രഹസ്യ നീക്കം; 30 കിലോ കഞ്ചാവുമായി കാപ്പ കേസ് പ്രതി ഉൾപ്പെടെ 3 പേർ പിടിയിൽ

       കൊല്ലം : കൊല്ലം പുനലൂരിൽ 30 കിലോ കഞ്ചാവുമായി കാപ്പ കേസ് പ്രതി ഉൾപ്പെടെ 3 പേർ പിടിയിൽ. ഷാനവാസ്‌, വിഷ്ണു, ജെസ്സിൽ എന്നിവരാണ് കൊല്ലം റൂറൽ ഡാൻസാഫ് ടീമും പുനലൂർ പൊലീസും ചേർന്ന് നടത്തിയ രഹസ്യ നീക്കത്തിൽ പിടിയിലായത്. പ്രതി വിഷ്ണുവിന്റെ വീട്ടിൽവെച്ച് വില്പനയ്ക്കുള്ള കഞ്ചാവ് വീതം വെയ്ക്കുന്നതിനിടെ പ്രതികളെ പിടികൂടുകയായിരുന്നു. കാപ്പ കേസ് പ്രതിയായ ഷാനവാസ് അടുത്തിടെയാണ് ജയിൽ മോചിതനായത്. ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് വിൽപന…

Read More

9 വയസുകാരിയെ പീഡിപ്പിച്ച് കനാലിൽ തള്ളി; പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ പിടിയിൽ

നന്ദ്യാല (ആന്ധ്രാപ്രദേശ്): ഒൻപതുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ പിടിയിൽ. പാർക്കില്‍ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം മൂന്ന് ആൺകുട്ടികൾ കനാലിലേക്ക് തള്ളിയിടുകയാണ് ഉണ്ടായത്. ആന്ധ്രാപ്രദേശിലെ നന്ദ്യാല ജില്ലയിലാണ് ദാരുണ സംഭവം ഉണ്ടായത്. കുട്ടിയ്ക്കായി പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഞായറാഴ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം. പാർക്കിൽ കളിക്കുകയായിരുന്ന പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ചേർന്ന് പീഡിപ്പിച്ചു. തുടർന്ന് ഇവർ പെൺകുട്ടിയെ മുച്ചുമാരി ഇറിഗേഷൻ കനാലിലേക്ക് തള്ളിയിട്ടു. പിടിയിലായ പ്രതികളെല്ലം മുച്ചുമാരി ഗ്രാമത്തിൽ നിന്നുള്ളവരാണെന്ന്…

Read More

‘കമ്പം’ റെയിൽ ട്രാക്കിനടുത്തെ വീടുകൾ, ബസിൽ മാത്രം യാത്ര, പണമെണ്ണാൻ ഭാര്യ; 1500 പവൻ കവർന്ന ‘റോഡ്മാൻ‘ പിടിയിൽ

     കോയമ്പത്തൂർ : കുപ്രസിദ്ധ മോഷ്ടാവ് മൂർത്തി കോയമ്പത്തൂരിൽ പിടിയിൽ. തേനി സ്വദേശിയായ മൂർത്തിക്കൊപ്പം ഭാര്യയും ഹൈക്കോടതി അഭിഭാഷകയുമായ പ്രിയയും അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ നിന്ന് 2 കാറും, 6 ബൈക്കും, 13 ലക്ഷത്തിന്റെ സൂപ്പർ ബൈക്കും കണ്ടെടുത്തതായി തമിഴ്നാട് പൊലീസ് അറിയിച്ചു.  4 വർഷത്തിനിടെ 68 വീടുകളിൽ നിന്നായി 1500 പവൻ സ്വർണവും 1.76 കോടി രൂപയും ഇയാൾ മോഷ്ടിച്ചിട്ടുണ്ട്. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള വീടുകളിലാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. മോഷണത്തിന് ശേഷം ബസുകളിൽ മാത്രം യാത്ര…

Read More

പത്തനംതിട്ടയിൽ കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഐഎമ്മിൽ ചേർന്ന ആൾ കഞ്ചാവുമായി പിടിയിൽ

      കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഐഎമ്മിൽ ചേർന്ന ആൾ കഞ്ചാവുമായി പിടിയിൽ. പത്തനംതിട്ടയിൽ സിപിഐഎമ്മിൽ ചേർന്ന യുവാവിനെ കഞ്ചാവുമായി പിടിച്ചു. മൈലാടുപാറ സ്വദേശി യദു കൃഷ്ണന്റെ പക്കൽ നിന്നും രണ്ടു ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. കേസ് എടുത്ത എക്സൈസ് പിന്നീട് ജാമ്യത്തിൽ വിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യദു കൃഷ്ണനും കാപ്പാ കേസ് പ്രതി. ശരൺ ചന്ദ്രനും അടക്കം 62 പേർ സിപിഐഎമ്മിൽ ചേർന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പാ കേസ് പ്രതിയായ ശരൺ ചന്ദ്രനൊപ്പം യദു കൃഷ്ണനടക്കം 62…

Read More

മോറിസ് കോയിന്‍ തട്ടിപ്പ്: 1,200 കോടി രൂപ തട്ടി, മലപ്പുറത്ത് മൂന്ന് പേര്‍ പിടിയില്‍

മലപ്പുറം : മോറിസ് കോയിന്‍ എന്ന പേരിലുള്ള ക്രിപ്റ്റോകറന്‍സി നിക്ഷേപപദ്ധതിയിലേക്ക് നിരവധി പേരെ ചേര്‍ത്ത് 1,200 കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പ്രതികള്‍ മലപ്പുറത്ത് പിടിയില്‍. പൂക്കോട്ടുംപാടം കരുളായി പിലാക്കോട്ടുപാടം വെള്ളമുണ്ട വീട്ടില്‍ സക്കീര്‍ ഹുസൈന്‍ (40), തിരൂര്‍ കൂട്ടായി പടിഞ്ഞാറെക്കര അരയച്ചന്റെപുരയ്ക്കല്‍ ദിറാര്‍ (51), പെരിന്തല്‍മണ്ണ ആലിപ്പറമ്പ് കളരിക്കല്‍ വീട്ടില്‍ ശ്രീകുമാര്‍ (54) എന്നിവരെയാണ് ക്രൈംബ്രാഞ്ച് മലപ്പുറം യൂണിറ്റ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ പൂക്കോട്ടുംപാടം കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പില്‍ വടക്കന്‍ ജില്ലകളിലെ നിരവധി പേരുടെ…

Read More

നെടുമ്പാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; 13 കോടി രൂപയുടെ കൊക്കെയ്‌നുമായി കെനിയൻ പൗരൻ പിടിയിൽ

       കൊച്ചി: കൊച്ചി നെടുമ്പാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട. 13 കോടിയിലധികം വിലമതിക്കുന്ന കൊക്കെയ്‌നുമായി കെനിയൻ പൗരൻ ജെങ്കാ ഫിലിപ്പ് ജൊറോഗലാണ് പിടിയിലായത്. മദ്യക്കുപ്പിയിൽ കലർത്തിയ നിലയിലായിരുന്നു 1,100 ഗ്രാം കൊക്കെയ്ൻ. സമീപകാലത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിത്. 200 ഗ്രാം കൊക്കെയ്ൻ ക്യാപ്‌സ്യൂളുകളും ഇയാളിൽ നിന്ന് പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നി ഡി.ആർ.ഐ നടത്തിയ പരിശോധനയിലാണ് കൊക്കെയ്ൻ കണ്ടെത്തിയത്. എത്യോപ്പിയയിൽ നിന്നാണ് ഇയാൾ വരുന്നതെന്നാണ് വിവരം.

Read More

കോട്ടയത്ത് കഞ്ചാവുമായി നാല് യുവാക്കള്‍ പിടിയില്‍; കൊണ്ടുവന്നത് ഒഡിഷയില്‍നിന്ന്

          കോട്ടയം:വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കരുനിലം വരിക്കാനി ഭാഗത്ത് മഠത്തില്‍ വീട്ടില്‍ ഉണ്ണിക്കുട്ടന്‍ എം.എസ് (24), എരുമേലി കരിനീലം 96 കവല ഭാഗത്ത് മണിമലത്തടം വീട്ടില്‍ ദിനുക്കുട്ടന്‍ എന്‍.എം (24), എരുമേലി കണ്ണിമല ഉറുമ്പിപാലം ഭാഗത്ത് കുരിശുംമൂട്ടില്‍ വീട്ടില്‍ അലന്‍ കെ. അരുണ്‍ (24), എരുമേലി നേര്‍ച്ചപ്പാറ ഭാഗത്ത് അഖില്‍ നിവാസ് വീട്ടില്‍ അഖില്‍ അജി (27) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മുണ്ടക്കയം പോലീസും…

Read More

റെയിൽവേ സ്റ്റേഷനിലെ ശുചിമുറി ജനാല വഴി രക്ഷപ്പെട്ട പ്രതി പിടിയിൽ

      ആലപ്പുഴ : റെയിൽവേ സ്റ്റേഷനിലെ ശുചിമുറി ജനാല വഴി രക്ഷപ്പെട്ട പ്രതി പിടിയിൽ. പ്രതി വിഷ്ണു ഉല്ലാസ് ആണ് പിടിയിലായത്. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ശുചിമുറി ജനാല വഴിയാണ് ഇയാൾ രക്ഷപ്പെട്ടത്. പുന്നപ്രയിൽ ഒഴിഞ്ഞ വീടിന്റെ ടെറസിൽ നിന്നാണ് പ്രതി പിടിയിലാത്. രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലായത്. രാമങ്കരി കോടതിയിൽ എത്തിക്കാനാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ തിരുവനന്തപുരത്ത് നിന്ന് കൊണ്ട് വന്നത്. നെടുമുടി പൊലീസ് റജിസ്റ്റർ ചെയ്ത പിടിച്ചുപറിക്കേസിലാണ് ഇയാളെ കോടതിയിൽ ഹാരജരാക്കാൻ എത്തിച്ചത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial