തിരുവല്ലയിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി, പൊലീസ് സ്റ്റേഷനിൽ ഹാജരായി; തൃശൂർ സ്വദേശികളായ 2 പേർ പിടിയിൽ

തിരുവല്ല : തിരുവല്ലയിൽ നിന്നും കാണാതായ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. പുലർച്ചെ നാലരയോടെ പെൺകുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങിയ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. തൃശ്ശൂർ സ്വദേശികളായ അതുൽ, അജിൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ ഒരാളെ പൊലീസ് പിന്തുടർന്ന് ബസിൽ നിന്നും പിടികൂടുകയായിരുന്നു. ഇന്നലെ പെൺകുട്ടിയുടേയും ഒപ്പമുണ്ടായിരുന്നവരുടേയും സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ ഒപ്പമുണ്ടായിരുന്നവർ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടി പിന്നീട്…

Read More

ശമ്പളം നൽകിയില്ല പക തീർക്കാൻ 26 കാരൻ രാത്രി കോഴിക്കോട്ടെ ബ്യൂട്ടി പാർലറിലെത്തി, പരാക്രമം; മൊബൈലും സിസിടിവിയും കുടുക്കി

കോഴിക്കോട് : ശമ്പളം നല്‍കാത്ത ദേഷ്യത്തില്‍ യുവാവ് ജോലി ചെയ്തിരുന്ന സ്ഥാപനം തല്ലിത്തകര്‍ത്തു. കോഴിക്കോട് ആശോകപുരം കൊട്ടാരം ക്രോസ് റോഡിലുള്ള അഡോണിസ് ബ്യൂട്ടി പാര്‍ലറിലാണ് അതിക്രമം നടന്നത്. ഈ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കൊല്ലം അഞ്ചല്‍ സ്വദേശിയായ അനില്‍ ഭവനില്‍ കെ അനില്‍ കുമാറി (26) നെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അര്‍ദ്ധ രാത്രിയോടെ ബ്യൂട്ടിപാര്‍ലറില്‍ എത്തിയ അനില്‍ കുമാര്‍ സ്ഥാപനത്തിന്റെ ഗ്ലാസ് ഡോര്‍ ഉള്‍പ്പെടെ അടിച്ചു…

Read More

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ

കടുത്തുരുത്തി: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി പൂഴിക്കോൽ ലക്ഷംവീട് കോളനിയിൽ കൊടുംന്തല വീട്ടിൽ അഖിൽ കെ.അജി (23) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും, സുഹൃത്തും ചേർന്ന് പത്താം തീയതി കടുത്തുരുത്തി സ്വദേശിനിയായ പെൺകുട്ടിയെ വഴിയില്‍വച്ച് ബലമായി ബൈക്കില്‍ കയറ്റി തട്ടിക്കൊണ്ടുപോവുകയായിരുന്നു. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് കടുത്തുരുത്തി സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കടുത്തുരുത്തി…

Read More

ജയിലിലെ പത്രക്കെട്ട് എടുക്കാൻ പോയ വഴി ജയിൽ ചാടിയ പ്രതിയും,, രഹസ്യ സങ്കേതം ഒരുക്കിയ സ്ത്രീയും അറസ്റ്റിൽ

ജയിലിലെ പത്രക്കെട്ട് എടുക്കാന്‍ പോയ വഴി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവു ചാടിയ ലഹരി കേസ് പ്രതി ഹര്‍ഷാദ് പിടിയില്‍. തമിഴ്‌നാട് മധുരയിലെ കാരക്കുടിയില്‍ നിന്നാണ് പ്രതിയെ കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്. ജനുവരി 14 നാണ് ഹര്‍ഷാദ് ജയില്‍ ചാടിയത്. സംഭവത്തില്‍ ജയില്‍ വകുപ്പ് ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. കാരക്കുടിയിലെ ഒളിത്താവളത്തില്‍ എത്തിയാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഹര്‍ഷാദിന് ഒളിത്താവളമൊരുക്കിയ മധുര സ്വദേശിനി അപ്‌സരയും പൊലീസിന്റെ പിടിയിലായിട്ടുണ്ട്.ഹര്‍ഷാദിന് ജയില്‍ ചാടാനായി ബൈക്കുമായി എത്തിയ…

Read More

മോഷണം, പെൺകുട്ടിക്ക് നേരെ അതിക്രമം പ്രതി 27 വർഷങ്ങൾക്ക് ശേഷം പിടിയിൽ

കോട്ടയം: മോഷണ കേസിലും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ കേസിലും ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി 27 വർഷങ്ങൾക്കുശേഷം പോലീസിന്റെ പിടിയിലായി. മീനിടം പൊത്തംപുറം ഭാഗത്ത് ആലക്കുളത്ത് വീട്ടിൽ കാട്ടിൽ ബാബു എന്ന് വിളിക്കുന്ന ബാബു (58) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 1993 ല്‍ പാമ്പാടി സ്വദേശിയുടെ വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്യുകയും, തുടർന്നു കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ 1996 ൽ…

Read More

മദ്യം വാങ്ങിനല്‍കാന്‍ വൈകിയതിന് സുഹൃത്തിന്റെ തലയിടിച്ച് പൊട്ടിച്ചു; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

തിരുവനന്തപുരം: വലിയതുറയിൽ സുഹൃത്തിന്റെ തലയിടിച്ച് പൊട്ടിച്ചയാൾ അറസ്റ്റിൽ. ആവശ്യപ്പെട്ട മദ്യം വാങ്ങി നല്കാൻ വൈകിയതാണ് കാരണം. വലിയതുറ ഫാത്തിമ മാതാ പളളിറോഡില്‍ ചുളള അനി എന്ന അനില്‍കുമാറിനെ(51)ആണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തതായി പോലീസ് അറിയിച്ചു. വലിയതുറ ശ്രീചിത്തിര നഗര്‍ റിതി ഭവനില്‍ ബൈജുവിന് (50) ആണ് അടിയേറ്റത്. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെ ചിത്തിര നഗറിനടുത്തുളള ഷെഡിലായിരുന്നു സംഭവം. സുഹ്യത്തുക്കളായ ഇരുവരും സംസാരിച്ച് നില്‍ക്കവെ പ്രതി പെട്ടെന്ന് തനിക്ക് മദ്യം വാങ്ങിതരണമെന്ന് ആവശ്യപ്പെട്ടു. ഇതിന്…

Read More

വിവാഹ വാഗ്ദാനം നൽകി പീഡനം;യുവാവ് അറസ്റ്റിൽ

വർക്കല:പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.പാലച്ചിറ ലേഖാലയത്തിൽ ലിജു (22) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. പെൺകുട്ടി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ വിവിഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു വരികയായിരുന്നു. പെൺകുട്ടിയെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിൽ പരാതിപ്പെട്ടത്.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻന്റ് ചെയ്തു

Read More

ബലാത്സംഗ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ

അയർക്കുന്നം: ബലാത്സംഗ കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ചെത്തിമറ്റം ഇല്ലിക്കൽ വീട്ടിൽ ശിവ സേവ്യർ (34) എന്നയാളെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. 2021 മെയ് ഇരുപതാം തീയതി അയർക്കുന്നം സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ അയർക്കുന്നം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഇയാൾ ഒളിവിൽപോവുകയായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി…

Read More

മലപ്പുറത്ത് ചാലിയാറില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ദുരൂഹ മരണം; കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: എടവണ്ണപ്പാറയില്‍ ചാലിയാറില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍. പെണ്‍കുട്ടി കരാട്ടെ പരീശിലനത്തിന് പോയിരുന്ന സ്ഥാപനത്തിലെ അധ്യാപകന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടര്‍ന്ന് കരാട്ടെ അധ്യാപകന്‍ സിദ്ദിഖലിയെയാണ് അറസ്റ്റ് ചെയ്തത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് വീടിന് 100 മീറ്റര്‍ മാത്രം അകലെ ചാലിയാറില്‍ 17കാരിയുടെ മൃതദേഹം കണ്ടെത്തിയത്. തുടക്കം മുതല്‍ തന്നെ കുട്ടിയുടെ മരണത്തില്‍ വീട്ടുകാര്‍ ദുരൂഹത ആരോപിച്ചിരുന്നു….

Read More

ലോണ്‍ ആപ്പ് ഭീഷണിയെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം; നാല് ഗുജറാത്ത് സ്വദേശികൾ അറസ്റ്റിൽ

വയനാട്: ലോണ്‍ ആപ്പ് ഭീഷണിയെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. അലി, സമീർ, യാഷ്, ഹാരീഷ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ഇവർ ഗുജറാത്ത് സ്വദേശികളാണ്. പ്രതികളിൽ നിന്ന് 4 മൊബൈൽ ഫോൺ, ഒരു ഇന്റർനെറ്റ്‌ മോഡം എന്നിവ പിടിച്ചെടുത്തു. ലോട്ടറി വില്‍പനക്കാരനായിരുന്ന അജയ് രാജിനെ സെപ്റ്റംബര്‍ 15 നായിരുന്നു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ലോൺ ആപ്പില്‍ നിന്ന് ഭീഷണി നേരിട്ടതിന് പിന്നാലെയാണ് അരിമുള സ്വദേശി അജയ് രാജ് ആത്മഹത്യ ചെയ്തത്. അജയ് ലോൺ ആപ്പിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial