കോഴിക്കോട് വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം യുവാവിനെ ക്രൂരമായി മർദ്ദിച്ചു
കോഴിക്കോട്: വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം യുവാവിനെ ക്രൂരമായി മർദ്ദിച്ചു. മുക്കം തോട്ടത്തിന്‍കടവ് കല്‍പുഴായില്‍ പുല്‍പറമ്പില്‍ പ്രജീഷാണ് ഒരു സംഘം ആളുകളുടെ ക്രൂര മർദ്ദനത്തിനിരയായത്. ഇതെത്തുടർന്ന് ഗുരുതരാവസ്ഥയിലായ പ്രജീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രജീഷ് ഇപ്പോഴും അബോധാവസ്ഥയില്‍ തന്നെ തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ രാത്രി 10.15 ഓടെയാണ് ആക്രമണമുണ്ടായത്. പ്രജീഷ് വീട്ടില്‍ തനിച്ചാണ് താമസിക്കുന്നത്. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് മൃതപ്രായനായ പ്രജീഷിനെ കണ്ടത്. അപ്പോഴേക്കും അക്രമികള്‍ എത്തിയ വാഹനത്തില്‍ കയറി കടന്നുകളഞ്ഞിരുന്നു….

