വിഐപി വാഹനത്തിനായി ഓട്ടോ മാറ്റാൻ വൈകി, തമ്പാനൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ എസ്‌ഐ മര്‍ദ്ദിച്ചെന്ന് ആരോപണം
തമ്പാനൂർ : തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ മുന്നില്‍ വച്ച് ഓട്ടോറിക്ഷ ഡ്രൈവറെ എസ്‌ഐ മർദ്ദിച്ചതായി പരാതി. ഓട്ടോ മാറ്റാൻ വൈകിയതിന് 68 വയസ്സുകാരനായ അശോകനെന്ന ഡ്രൈവറെ മർദ്ദിച്ചുവെന്നാണ് ആരോപണം. എന്നാല്‍ ഡ്രൈവറെ മർദ്ദിച്ചുവെന്ന ആരോപണം ആഭ്യന്തര അന്വേഷണത്തിന് ശേഷം റെയില്‍വേ പൊലീസ് തള്ളി. ഓട്ടോ ഡ്രൈവറും എസ്‌ഐയും തമ്പാനൂർ പൊലീസില്‍ പരാതി നല്‍കി. രാവിലെ അഞ്ചരയോടെയാണ് തമ്പാനൂർ റെയില്‍വേ സ്റ്റേഷന് മുന്നില്‍ സംഘർഷമുണ്ടായത്. റെയില്‍വേ എസ്‌ഐ സി. ജയൻ ഓട്ടോ ഡ്രൈവറായ അശോകൻെറ മുഖത്തിക്കുകയും ചവിട്ടുകയും…

