വരുന്നു 5 ദിവസത്തെ ബാങ്ക് അവധി, ഇടപാടുകാർക്ക് മുന്നറിയിപ്പുമായി എസ്ബിഐ, നേരത്തെ ഒരുങ്ങാൻ കേന്ദ്രവും
ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). സേവനങ്ങൾ തടസപ്പെടാതിരിക്കാൻ ഇടപാടുകൾ വരും ദിവസങ്ങളിൽ തന്നെ പൂർത്തിയാക്കണമെന്നാണ് അറിയിപ്പ്. ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം രാജ്യത്തെ 7 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയുവാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 11നും യുഎഫ്ബിയു പണിമുടക്ക് നടത്തിയിരുന്നു. 28,29,30 തീയതികളിൽ രണ്ടാം ഘട്ട പണിമുടക്കും സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. 27 ഞായറാഴ്ചയാണ്. 26 നാലാം ശനി ബാങ്ക്…

