ബിജെപി നേതാവ് എംടി രമേശ് കോഴയായി വാങ്ങിയത് ഒമ്പത് കോടി രൂപ; ഗുരുതര ആരോപണവുമായി ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി
കൊച്ചി: ബിജെപി നേതാവ് എംടി രമേശിനെതിരെ ഗുരുതര ആരോപണവുമായി മുൻ ബിജെപി നേതാവ് എകെ നസീര്‍. സ്വകാര്യ മെഡിക്കല്‍ കോളേജിന് അനുമതി വാഗ്ദാനം ചെയ്ത് എം ടി രമേശ് ഒമ്പത് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി എകെ നസീര്‍ ആരോപിക്കുന്നത്. മെഡിക്കല്‍ കോഴ കേസില്‍ പുനരന്വേഷണം നടത്തണമെന്നാണ് നസീറിന്റെ ആവശ്യം. കേസില്‍ പുനരന്വേഷണം നടത്തിയാല്‍ ബിജെപി നേതാക്കള്‍ക്കെതിരെ തെളിവു കൈമാറാന്‍ തയാറാണെന്നും നസീർ പറഞ്ഞു. അടുത്തിടെയാണ് നസീർ ബിജെപി വിട്ട് സിപിഎമ്മിൽ…

