‘പ്രായപൂർത്തിയായ മക്കൾ മാതാപിതാക്കളുടെ സ്വത്തല്ല, സ്വന്തമായി തീരുമാനങ്ങളെടുക്കാനും, ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാനും പൂർണ സ്വാതന്ത്ര്യമുള്ള വ്യക്തികളാണ് അവർ’; നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി
മുംബൈ: പ്രായപൂർത്തിയായ മക്കൾ മാതാപിതാക്കളുടെ സ്വത്തല്ലെന്നും, അവർ സ്വതന്ത്ര വ്യക്തികളാണെന്നും ബോംബെ ഹൈക്കോടതി.തനിക്ക് ഇഷ്ടമുള്ള വ്യക്തിയോടൊപ്പം ജീവിക്കാൻ തീരുമാനിച്ച മകളുടെ സംരക്ഷണം ആവശ്യപ്പെട്ട് അമ്മ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ്, ബോംബെ ഹൈകോടതിയുടെ നാഗ്‌പൂർ ബെഞ്ചിന്റെ നിരീക്ഷണം. സ്വന്തം കാര്യത്തിൽ തീരുമാനമെടുക്കാനുള്ള യുവതിയുടെ അവകാശത്തെ കോടതി ശരിവെക്കുകയായിരുന്നു. ഇഷ്ടപ്പെട്ട പങ്കാളിക്കൊപ്പം ജീവിക്കാൻ സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടിറങ്ങിയ മകളെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മാതാവ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയാണ് കോടതി തള്ളിയത്. സ്വന്തം ഇഷ്ടപ്രകാരം ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്ന പ്രായപൂർത്തിയായ ഒരു സ്ത്രീയെ…

