കഥാസമാഹാരം
പ്രകാശനം ചെയ്തു

ആറ്റിങ്ങൽ:അധ്യാപികയും എഴുത്തുകാരിയുമായ രതിമോള്‍ ജിനിയുടെ കഥാസമാഹാരം ‘ശ്രീമയി’ സാഹിത്യകാരന്‍ ഉണ്ണി ആറ്റിങ്ങല്‍ പ്രകാശനം ചെയ്തു. കവിയും നാടകപ്രവര്‍ത്തകനുമായ രാധാകൃഷ്ണന്‍ കുന്നുംപുറം പുസ്തകം ഏറ്റുവാങ്ങി. സുദീപ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. കഥാകൃത്ത് പ്രേം മധുസൂദനന്‍പുസ്തക പരിചയം നടത്തി. ആറ്റിങ്ങല്‍ വീരളം ദ്വാരകഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍എഴുത്തുകാരായ രശ്മി മൂത്തേടത്ത്,ദിലിപ്രസാദ് സുരേന്ദ്രന്‍, ദിനശ്രീ സുചിത്തന്‍, രതിമോള്‍ ജിനി, റിട്ട. അധ്യാപകന്‍ ലോഹിദാസ് എസ്, ശാന്തകുമാരി അമ്മ, അധ്യാപകരായ മണികണ്ഠന്‍ ജി.എസ്, കൃഷ്ണ ടി.എസ്, എം.ജി. മനോജ്, അക്ഷര രാജ് തുടങ്ങിയവര്‍ സംസാരിച്ചു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial