ബൈക്ക് പാർക്ക്‌ ചെയുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ ബൈക്ക് യാത്രികനെ ഓട്ടോ ഡ്രൈവര്‍ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു.

എടപ്പാള്‍ : ബൈക്ക് യാത്രികനെ ഓട്ടോ ഡ്രൈവര്‍ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് മാരകമായി പരിക്കേല്‍പ്പിച്ചു.വട്ടംകുളം സ്വദേശി ഷറഫുദീനാണ് ആക്രമിക്കപ്പെട്ടത്.ഇന്നലെ രാത്രി 8 മണിക്ക് എടപ്പാള്‍ ജംങ്ഷനിലെ പട്ടാമ്പി റോഡില്‍  വെച്ചാണ് അക്രമം നടന്നത്.ഷറഫുദീന്‍ ബൈക്ക് ഇവിടെ നിര്‍ത്താന്‍ ശ്രമിച്ചതിനെതിരെയാണ് ഓട്ടോ ഡ്രൈവര്‍ പ്രകോപിതനായി അക്രമം നടത്തിയത്.ഗുരുതരമായി പരിക്കേറ്റ ഷറഫുദീനെ എടപ്പാള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു .

Read More

കാറിന്റെ ഹോൺ മുഴക്കിയതിന്  യാത്രക്കാരനു നേരെ മർദനം സിസിടിവി ദൃശ്യങ്ങൾ പുറത്തു

എടപ്പാൾ: കാറിന്റെ ഹോൺ മുഴക്കിയതിന് യാത്രക്കാരനു നേരെ മർദനം. മലപ്പുറം എടപ്പാളിലായിരുന്നു സംഭവം. മർദനത്തിൽ പാലക്കാട് തൃത്താല സ്വദേശി ഇർഷാദിന് പരിക്കേറ്റു. ഇക്കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. എടപ്പാളിൽ നിന്ന് കല്ലുംപുറത്തേക്ക് പോകുന്ന വഴിക്കാണ് ഇർഷാദിന് നേരെ മർദനമുണ്ടായത്. സംഭവത്തിൽ ചങ്ങരംകുളം സ്വദേശി സുമേഷിനെ പോലീസ് പിടികൂടി. ഇയാൾക്കെതിരെ കേസെടുത്തു. പ്രതി മുൻപ് കഞ്ചാവ് കേസിൽ പിടിയിലായ ആളാണെന്ന് പോലീസ് പറഞ്ഞു. ഇയാൾ ഇർഷാദിന്റെ വാഹനത്തെ പിന്തുടരുന്നതിന്റെയും ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്.

Read More

പെൺസുഹൃത്തിന് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചതിൻ്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി

ആലപ്പുഴ: പെൺസുഹൃത്തിന് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചതിൻ്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. ആലപ്പുഴ അരൂക്കുറ്റിയിലായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ അരുക്കുറ്റി സ്വദേശി ജിബിനെ ആലപ്പുഴ വണ്ടാനം മെഡി. കോളേജിൽ പ്രവേശിപ്പിച്ചു. യുവാവിനെ ആക്രമിച്ച നിരവധി കേസുകളിൽ പ്രതിയായ പ്രഭജിത്ത് കൂട്ടാളി സിന്തൽ ആണെന്ന് ജിബിൻ്റെ സഹോദരൻ പറഞ്ഞു. പ്രഭജിത്തിൻ്റെ പെൺ സുഹൃത്തിന് ജിബിൻ ഇൻസ്റ്റാഗ്രാമിൽ ഹാലോ എന്ന് സന്ദേശമയച്ചതിൻ്റെ പേരിലായിരുന്നു മർദനം. ആക്രമണത്തെത്തുടർന്ന് ജിബിൻ്റെ വാരിയെല്ല് ഒടിയുകയും ശ്വാസകോശത്തിന് ക്ഷതമേൽക്കുകയും ചെയ്തു. കൂടാതെ യുവാവിൻ്റെ നട്ടെല്ലിനും…

Read More

കൊല്ലം വയലയിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് പ്ലസ് ടു വിദ്യാർഥികളുടെ ക്രൂര മർദ്ദനം; പരാതി

       കൊല്ലം : കൊല്ലം വയലയിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് പ്ലസ് ടു വിദ്യാർഥികളുടെ ക്രൂര മർദ്ദനം. വയല ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലായിരുന്നു കയ്യാങ്കളി. ബസിൽ നിന്നും ഇറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ് ടു വിദ്യാർത്ഥികൾ കൂട്ടത്തോടെ എത്തി ആക്രമിക്കുകയായിരുന്നു. സ്കൂളിൽ അടുത്തിടെ നടന്ന തർക്കങ്ങളുടെ തുടർച്ചയായിരുന്നു സ്കൂളിന് പുറത്തെ സംഘർഷം. പരിക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥി കടയ്ക്കൽ പൊലീസിൽ പരാതി നൽകി.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial