35 തദ്ദേശ വാര്‍ഡുകളില്‍ ഓണശേഷം ഉപതിരഞ്ഞെടുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊല്ലവും കാസര്‍കോടും ഒഴികെ 12 ജില്ലകളിലായി ഒഴിവുള്ള 35 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് ഓണത്തിനു ശേഷം ഉപതിരഞ്ഞെടുപ്പ് നടക്കും. വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പാണിത്. 17 ജനറല്‍, 11 വനിതാ ജനറല്‍, 6 പട്ടികജാതി, ഒരു പട്ടികവര്‍ഗ വനിത എന്നിങ്ങനെയാണ് ഡിസംബറിലെ തദ്ദേശ പൊതു തിരഞ്ഞെടുപ്പിനു ശേഷം റിപ്പോര്‍ട്ട് ചെയ്ത ഈ ഒഴിവുകള്‍. 6 മാസത്തില്‍ കൂടുതല്‍ ഒഴിവുണ്ടെങ്കില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണു വ്യവസ്ഥ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍…

