മോദി സർക്കാർ 54,282.32 കോടി രൂപ കണക്കിൽപ്പെടാതെ ചെലവഴിച്ചെന്ന് CAG വെളിപ്പെടുത്തൽ
മോദി സർക്കാരിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ. മോദി സർക്കാർ 54,282.32 കോടി രൂപ കണക്കിൽപ്പെടാതെ ചെലവഴിച്ചെന്നാണ് വെളിപ്പെടുത്തൽ. ഇത് എങ്ങനെയാണ് ചെലവിട്ടത് എന്ന കണക്കോ വിനിയോഗ സർട്ടിഫിക്കറ്റുകളോ 15 മന്ത്രാലയങ്ങളും വകുപ്പുകളും ഹാജരാക്കിയിട്ടില്ല. 33,973 സർട്ടിഫിക്കറ്റുകൾ ആണ് ഹാജരാക്കാനുള്ളത്. 38,287.52 കോടി മൂന്ന് വർഷങ്ങളിൽ (2021 –22 മുതൽ 2023 –24 വരെ) അനുവദിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട 13,926 സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിട്ടില്ല. പൊതുസാമ്പത്തിക ചട്ടങ്ങളിലെ 238(1), (2) വകുപ്പുകളുടെ ലംഘനമാണിത് എന്നും റിപ്പോർട്ടിൽ…

