ട്രൗസറിൽ മൂത്രമൊഴിച്ചതിന് മൂന്നര വയസ്സുകാരനെ മർദ്ദിച്ച സംഭവം; അങ്കണവാടി ജീവനക്കാരിക്കെതിരെ ബാലാവകാശ കമീഷൻ കേസെടുത്തു
കൊല്ലം: അങ്കണവാടിയിൽ വെച്ച് ട്രൗസറിൽ മൂത്രമൊഴിച്ചതിന് മൂന്നര വയസ്സുകാരനെ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിൽ അങ്കണവാടി ജീവനക്കാരി ശ്രീജാകുമാരിക്കെതിരെയാണ് കേസ്. കൊല്ലം കുളമട 98-ാം നമ്പർ അങ്കണവാടിയിലാണ് സംഭവം നടന്നത്.അങ്കണവാടിയിൽ വെച്ച് മൂത്രമൊഴിച്ച കുഞ്ഞിന്റെ കയ്യിൽ അടിക്കുകയും ചെവിയിൽ നുള്ളുകയും ചെയ്തുവെന്നാണ് കമ്മീഷന് ലഭിച്ച പരാതിയിൽ പറയുന്നത്. നവംബർ 4നാണ് കേസിനാസ്പദമായ സംഭവം. ക്ലാസ് മുറിയിൽ മൂത്രമൊഴിച്ചുവെന്നാരോപിച്ച് അധ്യാപിക ശ്രീജാകുമാരി കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കുട്ടിയെ പാരിപ്പള്ളി ഗവ….

