ഡൽഹിയിൽ വീണ്ടും സിഎൻജി വിലക്കയറ്റം; രണ്ടു ദിവസത്തിനിടെ രണ്ടാമത്തെ വർധന
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ആഗോള ഊർജ്ജ വിപണിയെ ബാധിക്കുന്നതിനിടെ ഡൽഹിയിൽ വീണ്ടും സിഎൻജി വില കൂട്ടി. കിലോയ്ക്ക് ഒരു രൂപ വർധിപ്പിച്ചതോടെ തലസ്ഥാന നഗരിയിലെ പുതിയ സിഎൻജി നിരക്ക് 80.09 രൂപയായി. രണ്ട് ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലക്കയറ്റമാണിത്. പുതിയ വർധനവോടെ ഡൽഹി-എൻസിആർ മേഖലയിലെ ആയിരക്കണക്കിന് ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവർമാർക്കും സാധാരണ യാത്രക്കാരർക്കും അധിക സാമ്പത്തിക ഭാരം ഉണ്ടാകും. നോയിഡ, ഗാസിയാബാദ് മേഖലകളിൽ സിഎൻജി വില കിലോയ്ക്ക് 88.70 രൂപയായി ഉയർന്നു. മേയ് 15-നാണ് കമ്പനികൾ ആദ്യം…

