തമിഴ്‌നാട്ടിൽ കോവിഡ് കാലത്ത് പ്രായപൂർത്തിയാവാത്ത 4 പെൺകുട്ടികളെ പീഡിപ്പിച്ച സുവിശേഷ പ്രസംഗകന് വധശിക്ഷ

തിരുനെൽവേലി : പ്രായപൂർത്തിയാവാത്ത നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സുവിശേഷ പ്രസംഗകന് തിരുനെൽവേലി പോക്സോ സ്പെഷ്യൽ കോടതി വധശിക്ഷ വിധിച്ചു. തിരുനെൽവേലി തേവർകുളം സ്വദേശിയായ എസ്. അബ്രഹാമിനെയാണ് (47) ജഡ്ജ് കെ. സുരേഷ് കുമാർ ശിക്ഷിച്ചത്. വധശിക്ഷയ്ക്ക് പുറമെ ഇരകളായ നാല് പെൺകുട്ടികൾക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. 2022-ൽ തേവർകുളം സ്വദേശിയായ എട്ടുവയസ്സുകാരി പീഡനത്തിനിരയായതോടെയാണ് വിവരം പുറത്തറിയുന്നത്. പള്ളിയിൽ മ്യൂസിക് ക്ലാസിന് പോയിരുന്ന കുട്ടിയെ സമീപത്തെ ഒഴിഞ്ഞ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial