Headlines

ട്രെയിനിന് തീ പിടിച്ചെന്ന് കരുതി താഴേക്ക് ചാടിയവരെ മറ്റൊരു ട്രെയിന്‍ ഇടിച്ച് തെറിപ്പിച്ചു; ഝാര്‍ഖണ്ഡില്‍ ട്രെയിന്‍ ദുരന്തത്തില്‍ 12 മരണം

ഝാര്‍ഖണ്ഡില്‍ ട്രെയിനിടിച്ച് 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജംതാരയിലെ കലജ് ഹാരിയ റെയില്‍വേ സ്‌റ്റേഷനിലാണ് ദുരന്തമുണ്ടായത്. ട്രെയിനിന് തീ പിടിച്ചെന്ന് ഒരു സന്ദേശം വന്നതോടെ പരിഭ്രാന്തരായി പുറത്തേക്ക് ചാടിയവര്‍ക്ക് മേല്‍ മറ്റൊരു ട്രെയിന്‍ തട്ടിയാണ് മരണങ്ങള്‍ സംഭവിച്ചത്. ഭഗല്‍പൂരിലേക്കുള്ള അംഗ എക്‌സ്പ്രസിലെ യാത്രക്കാരാണ് മരിച്ചത്. സംഭവച്ചത് എന്താണെന്നും ഈ സന്ദേശം എങ്ങനെ പരന്നു എന്നത് സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല. അംഗ എക്‌സ്പ്രസില്‍ നിന്ന് താഴേക്ക് ചാടിയവരെ ഝഝാ അസന്‍സോള്‍ എക്‌സ്പ്രസാണ് ഇടിച്ചു തെറിപ്പിച്ചത്. ട്രെയിനിന് തീ പിടിച്ചെന്ന്…

Read More

മധ്യപ്രദേശിൽ പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞു; 14 മരണം, നിരവധി പേർക്ക് പരിക്ക്

ഭോപ്പാൽ: ദിൻഡോരി ജില്ലയിൽ പിക്കപ്പ് വാൻ മറിഞ്ഞ് 14 മരണം. അപകടത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ‘ഗോധ് ഭാരായി’ പരിപാടിയിൽ പങ്കെടുത്തവർ മടങ്ങുമ്പോഴാണ് സംഭവം. അപകടത്തെ തുടർന്ന് പൊലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിക്കേറ്റവരെ ഷാപുരയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേയ്ക്ക് മാറ്റി. അവർ അവിടെ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.

Read More

നീന്തൽ പരിശീലനത്തിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു

വെഞ്ഞാറമൂട് : നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു.കോലിയക്കോട് കുന്നിട ഉല്ലാസ് നഗറിൽ അശ്വതി ഭവനിൽ താര, ബിനു ദമ്പതികളുടെ മകൾ ധ്രുബിത (15) ആണ് മരിച്ചത്. പിരപ്പൻകോട് നീന്തൽ കുളത്തിൽ ബുധനാഴ്ച വൈകിട്ട് ആറര മണിയ്ക്കാണ് സംഭവം. നീന്തൽ പരിശീലനം നടത്തിക്കൊണ്ടിരിക്കെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ധ്രുബിതയെ  തൈക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപെടുകയായിരുന്നു.പോത്തൻകോട് എൽ വി എച്ച് എസി ലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. നാലുവയസ്സു മുതൽ നീന്തൽ പരിശീലനം നടത്തി വരികയായിരുന്നു.മൃതദ്ദേഹം മെഡിക്കൽ കോളേജ്…

Read More

ട്രാക്കിൽ കണ്ടെത്തിയ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് വർക്കല സ്വദേശികൾ, ആത്മഹത്യയെന്ന് നിഗമനം

തിരുവനന്തപുരം: വർക്കലയിൽ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു. വർക്കല മേൽവട്ടൂർ മഹേഷിന്‍റെ ഭാര്യ ശരണ്യ (25), മിഥുൻ (5) എന്നിവരാണ് ട്രെയിൻ തട്ടി മരിച്ചത്. ആത്മഹത്യ ചെയ്തതായാണ് നിഗമനം. ഭർത്താവിന്‍റെ മദ്യപാനമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം. കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയാണ് ഇവർ മരിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവം നടന്നശേഷം ഇരുവരുടേയും…

Read More

വർക്കലയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു; മാതാവിന് 25 വയസും കുഞ്ഞിന് 5 വയസെന്നും പൊലീസ്

തിരുവനന്തപുരം വർക്കലയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്തേക്ക് പോകുന്ന റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയതെന്നാണ് പൊലീസ് നിഗമനം.മൃതദേഹങ്ങൾ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് സംഭവം. മാതാവിന് 25 വയസും കുഞ്ഞിന് 5 വയസുമാണ് പ്രായമെന്ന് പൊലീസ് അറിയിച്ചു. അംഗൻ വാടിയിലെ പുസ്തകത്തിൽ മിഥുൻ എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. അന്വേഷണം…

Read More

നവവരൻ ഹൃദയാഘാതം മൂലം മരിച്ചു;
ഇതറിഞ്ഞ വധു കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ മൃഗശാല സന്ദർശിക്കാനെത്തിയ യുവദമ്പതിമാർക്ക് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജീവൻ നഷ്ടമായി. ഗാസിയാബാദ് സ്വദേശികളായ അഭിഷേക് അലുവാലിയും ഭാര്യ അഞ്ജലിയുമാണ് മരിച്ചത്. 25-കാരനായ അഭിഷേക് മൃഗശാല സന്ദർശിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. മൃതദേഹം രാത്രിതാമസസ്ഥലത്ത് എത്തിച്ചതിന് പിന്നാലെ അപാർട്മെന്റിന്റെ ഏഴാം നിലയിലെ ബാൽക്കണിയിൽനിന്ന് ചാടിയാണ് ഭാര്യ അഞ്ജലി മരിച്ചത്. നവംബർ 30-നായിരുന്നു ഇവരുടെ വിവാഹം. തിങ്കളാഴ്ചയാണ് ഇരുവരും ഡൽഹി മൃഗശാല സന്ദർശിക്കാനെത്തിയത്. അവിടെവെച്ച് അഭിഷേകിന് നെഞ്ചുവേദന അനുഭവപ്പെട്ടു. അഞ്ജലി ഉടനെതന്നെ സുഹൃത്തുക്കളെ വിവരമറിയിച്ചു. അഭിഷേകിനെ ആദ്യം ഗുരു…

Read More

പരീക്ഷയ്‌ക്ക് പോകുന്നതിനിടെ അപകടം; യുപിയിൽ 4 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിൽ വാൻ മരത്തിലിടിച്ച് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ആറ് പേർക്ക് പരിക്ക്. സംസ്ഥാന ബോർഡ് പരീക്ഷ എഴുതാൻ പോകുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഷാജഹാൻപൂരിലെ ജരാവാവ് ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. സംസ്ഥാന ബോർഡ് പരീക്ഷ എഴുതാൻ ജയ്തിപൂരിലെ സ്കൂളിലേക്ക് കാറിൽ പോവുകയായിരുന്നു വിദ്യാർത്ഥികൾ. ഇതിനിടെ വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നുവെന്ന് അഡീഷണൽ എസ്പി (സിറ്റി) സഞ്ജയ് കുമാർ പറഞ്ഞു. അനുരപ് ഖുശ്‌വാഹ (15), അനുരാഗ് ശ്രീവാസ്തവ (14), പ്രതിഷ്ഠ മിശ്ര (15) എന്നിവർ സംഭവസ്ഥലത്തും മോഹിനി…

Read More

അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്പിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു.

അഴിക്കോട് അഴീക്കല്‍ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില്‍ നസീമ (52) ആണ് മരിച്ചത്.ഞായറാഴ്ച രാത്രിയാണ് സംഭവം.ഭക്ഷണം പാകം ചെയ്യാൻ പുറമെനിന്ന് വിറകെടുത്ത് അടുക്കളയിലേക്ക് പോവുകയായിരുന്നു നസീമ.വാതില്‍ക്കല്‍ കാലുതുടയ്ക്കാനിട്ട തുണിയ്ക്കടിയില്‍ പാമ്പുണ്ടെന്ന് അറിയാതെ കാല്‍ തുടയ്ക്കവെയാണ് പാമ്പ് കടിയേറ്റത്.ഉടൻതന്നെ കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

മൂന്നാർ : മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. കന്നിമല എസ്റ്റേറ്റ് സ്വദേശി മണി (45 ആണ് കൊല്ലപ്പെട്ടത്. ഓട്ടോഡ്രൈവറായിരുന്നു മണി. കന്നിമല എസ്റേററ്റ് ഫാക്ടറിയിൽ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം. മണി ആണ് ഓട്ടോ ഓടിച്ചിരുന്നത്. ഓട്ടോയെ കുത്തി മറിച്ചിട്ട ഒറ്റയാൻ ഓട്ടോയിൽ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിയുകയായിന്നു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു. മണിയെ കൂടാതെ…

Read More

സുഹൃത്തുക്കളായ യുവാവും വീട്ടമ്മയും മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് യുവതിയുടെ വീട്ടില്‍

കൊല്ലം : അഞ്ചല്‍ തടിക്കാട് യുവാവിനെയും യുവതിയെയും ദുരൂഹ സാഹചര്യത്തിന്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. തടിക്കാട് സ്വദേശികളായ ബിജു, സിബി എന്നിവരാണ് മരിച്ചത്. യുവതിയുടെ തടിക്കാട്ടെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബിജു വൈകീട്ട് സിബിയുടെ വീട്ടില്‍ എത്തിയതിന് പിന്നാലെയാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. ബിജുവും സിബിയും ഏറെ നാളായി സുഹൃത്തുക്കളായിരുന്നു. സിബിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഇവര്‍ തമ്മില്‍ ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial