Headlines

കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടി; അമ്മ മരിച്ചു; ഒപ്പമുണ്ടായിരുന്ന മൂന്നുവയസ്സുകാരനായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നു

   കണ്ണൂര്‍:ചെമ്പല്ലിക്കുണ്ടില്‍ കുഞ്ഞുമായി പുഴയില്‍ ചാടിയ അമ്മ മരിച്ചു. വയലപ്പുറം സ്വദേശിനി റീമയാണ് മരിച്ചത്. 30 വയസ്സായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നുവയസ്സുകാരനായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നു. ഇന്ന് പുലര്‍ച്ചെയാണ് യുവതി ചെമ്പല്ലിക്കുണ്ടിലെ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടെ യുവതി കുഞ്ഞുമായി പുറത്തിറങ്ങുകയായിരുന്നു. വിട്ടുകാര്‍ എഴുന്നേറ്റപ്പോള്‍ യുവതിയെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് റീമ ഉപയോഗിച്ച ഇരുചക്ര വാഹനം ചെല്ലമ്പിക്കുണ്ടിലെ പാലത്തില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും നടത്തിയ…

Read More

വഴിയിൽ വീണു കിടന്നിരുന്ന പോസ്റ്റിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും വഴിയിൽ വീണുകിടന്നിരുന്ന പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികനായ 19 കാരന് ദാരുണാന്ത്യം. തിരുവനന്തപുരം നെടുമങ്ങാട് ആണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ അപകടം നടന്നത്. പനയമുട്ടം സ്വദേശി അക്ഷയ് ആണ് മരിച്ചത്. കാറ്ററിങിന് പോയി മടങ്ങി വരുന്ന സമയത്താണ് അപകടം നടന്നത്. മൂന്ന് പേരായിരുന്നു ബൈക്കിലുണ്ടായിരുന്നത്. അക്ഷയ് ആണ് ബൈക്ക് ഓടിച്ചതെന്ന് പൊലീസ് പറയുന്നു. ഇന്നലെ പെയ്ത കനത്തമഴയിലും കാറ്റിലുമായി മരം റോഡില്‍ വീണു കിടന്നിരുന്നു.ഇതിനോടൊപ്പം തന്നെ ഇലക്ട്രിക് പോസ്റ്റും ഉണ്ടായിരുന്നു….

Read More

കരുണാനിധിയുടെ മൂത്തമകന്‍ എംകെ മുത്തു അന്തരിച്ചു

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ മൂത്തമകന്‍ എം കെ മുത്തു (77) അന്തരിച്ചു. വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യമെന്ന് കുടുംബം അറിയിച്ചു. ശനിയാഴ്ച രാവിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നടനും, ഗായകനുമായ എം കെ മുത്തു കരുണാനിധിയുടെ ആദ്യഭാര്യ പത്മാവതിയുടെ മൂത്ത മകനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ എം കെ സ്റ്റാലിന്റെ അര്‍ദ്ധ സഹോദരനുമാണ്. എം കെ മുത്തുവിന്റെ മരണത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ…

Read More

മിഥുനെ അവസാനമായി ഒരുനോക്ക് കാണാൻ സ്കൂൾ മുറ്റത്ത് തടിച്ചുകൂടിയത് ആയിരങ്ങൾ

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുനെ അവസാനമായി ഒരുനോക്ക് കാണാൻ സ്കൂൾ മുറ്റത്ത് തടിച്ചുകൂടിയത് ആയിരങ്ങൾ. വിങ്ങിപ്പൊട്ടുന്ന കൂട്ടുകാരുടെയും അധ്യാപകരുടെയും കാഴ്ച വേദനിപ്പിക്കുന്നതായിരുന്നു. സ്കൂളിലെ പൊതുദർശനം പൂർത്തിയാക്കി മൃതദേഹം അൽപസമയത്തിനുള്ളിൽ വിലാപയാത്രയായി ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലെത്തിക്കും.ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ വീട്ടുവളപ്പിൽ മിഥുന്റെ സംസ്കാരം നടക്കും. വിദേശത്തായിരുന്ന അമ്മ സുജ രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തി. സ്‌കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയപ്പോഴാണ് മിഥുൻ മനു (13) ഷോക്കേറ്റ്…

Read More

കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറി; കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

കൊല്ലം: കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റ്‌ മരിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ആണ് മരിച്ചത്. കൊല്ലം തേവലകരയിലെ ബോയ്സ് സ്‌കൂളിൽ രാവിലെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴായിരുന്നു അപകടം. കെട്ടിടത്തിന്റെ മുകളിൽ ഉയർന്ന വോൾട്ടേജ് ലൈനുകൾ കടന്നുപോകുന്ന ഭാഗത്താണ് ചെരുപ്പ് വീണത്. അപകടത്തെ തുടർന്ന് സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈൻ അപകടരമായ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കുട്ടി…

Read More

പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ പതിനാറുകാരി മരിച്ചു

മാനന്തവാടി: പാമ്പുകടിയേറ്റത് മനസ്സിലാക്കാതെ ശാരീരിക അസ്വസ്ഥതയുമായി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ച 16 വയസ്സുകാരി മരിച്ചു. വള്ളിയൂര്‍ക്കാവ് കാവ്കുന്ന് പുള്ളില്‍ വൈഗ വിനോദ് ആണ് മരിച്ചത്. ആറാട്ടുതറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മാനന്തവാടി ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വൈഗയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വിഷബാധയേറ്റതായി കണ്ടെത്തിയത്. ഉടന്‍ വിഷത്തിനുള്ള ചികിത്സ നല്‍കിയെങ്കിലും സ്ഥിതി ഗുരുതരമായി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാമ്പു…

Read More

നവവധു സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

തൃശൂർ: വിവാഹിതയായ യുവതി സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ നെല്ലിപ്പറമ്പിൽ ക്ഷേത്രത്തിനു സമീപം കുയിലംപറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹയാണ് മരിച്ചത്. ഇരുപത്തിരണ്ടുകാരിയായ നേഹയുടെ വിവാഹം ആറുമാസം മുമ്പായിരുന്നു. മൂന്നാം വർഷ എൽഎൽബി വിദ്യാർത്ഥിനിയാണ്. ഞായറാഴ്ച്ചയാണ് നേഹ ഭർത്താവ് പെരിഞ്ഞനം പുതുമഠത്തിൽ രഞ്ജിത്തിനൊപ്പം ആലപ്പാട്ടെ വീട്ടിലെത്തിയത്. തുടർന്ന് ഭർത്താവ് തിരിച്ചുപോയി. നേഹ മുറി തുറക്കാത്തതിനെ തുടർന്നു വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്

Read More

വളർത്തു പൂച്ച മാന്തിയതിനെത്തുടർന്ന് ചികിത്സയിലായിരുന്ന പതിനൊന്നുകാരി മരിച്ചു

പന്തളം: വളർത്തു പൂച്ച മാന്തിയതിനെത്തുടർന്ന് ചികിത്സയിലായിരുന്ന പതിനൊന്നുകാരി മരിച്ചു; പന്തളം,കടക്കാട്, മണ്ണിൽ തെക്കേതിൽ അഷ്റഫ് റാവുത്തർ സജിന എന്നിവരുടെ മകൾ 11 കാരിയായ ഹന്ന ഫാത്തിമയാണ് മരിച്ചത്. രണ്ടാമത്തെ പ്രതിരോധ കുത്തിവെപ്പ് എടുത്തതിനു ശേഷം ആരോഗ്യ നില വഷളാകുകയായിരുന്നു. തോന്നല്ലൂർ ഗവ. യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ഹന്ന. ജൂലൈ രണ്ടിനാണ് വീട്ടിലെ വളർത്തു പൂച്ച ഹന്നയുടെ ദേഹത്ത് മാന്തിയത്. മുറിവേറ്റ ഹന്നയെ പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. വാക്സിൻ എടുക്കുന്നതിനായി അവിടെനിന്ന് അടൂർ താലൂക്ക്…

Read More

മലയാളി യുവതിയെയും ഒന്നര വയസുകാരിയായ മകളെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി.

കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിൽ വിപഞ്ചിക മണിയനും(33) മകൾ വൈഭവിയുമാണ് മരിച്ചത്. മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. യുവതിയുടെ കഴുത്തിൽ ആത്മഹത്യയുടെ വ്യക്തമായ അടയാളങ്ങൾ കണ്ടതായി സംഭവസ്‌ഥലം പരിശോധിച്ച ഡോക്ടർ അറിയിച്ചു.

Read More

ഗ്യാസ് ലീക്ക്; വീട്ടിലെ ലൈറ്റ് ഓണ്‍ ചെയ്തതിന് പിന്നാലെ തീപിടുത്തം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂരില്‍ ഗ്യാസ് ലീക്കായതിനെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. വെള്ളാങ്കല്ലൂര്‍ എരുമത്തടം ഫ്രന്‍സ് നഗര്‍ സ്വദേശിനി ജയശ്രീ (60) ആണ് മരിച്ചത്. തൃശ്ശൂര്‍ ജൂബിലി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. അപകടത്തില്‍ പരിക്കേറ്റ ഭര്‍ത്താവ് രവീന്ദ്രന്‍ (70) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. രാവിലെ ചേര്‍പ്പിലെ ബന്ധുവീട്ടില്‍ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങി എത്തിയ ഇരുവരും വീട്ടില്‍ കയറി ലൈറ്റ് ഓണ്‍ ചെയ്തപ്പോഴാണ് തീപിടിത്തമുണ്ടായത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial