Headlines

തൃശൂരിൽ ആടിന് പുല്ല് പറിക്കുന്നതിനിടെ വീടിന്റെ ചുമർ ഇടിഞ്ഞു വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തൃശൂർ: വീടിന്റെ ചുമർ ഇടിഞ്ഞു വീണ് വീട്ടമ്മയ്ക്കു ദാരുണാന്ത്യം. ചെറുതുരുത്തി പുതുപ്പാടം ഓങ്ങനാട്ട് തൊടി വീട്ടിൽ മുഹമ്മദിന്റെ ഭാര്യ ആമിന (52) ആണ് മരിച്ചത്. വീട്ടിൽ വളർത്തുന്ന ആടുകൾക്കായി പുല്ല് പറിക്കുന്നതിനിടെയാണ് അപകടം. ആൾതാമസമില്ലാത്ത വീടിന്റെ കാലപ്പഴക്കമുള്ള ചുമർ മഴയിൽ നനഞ്ഞു നിന്നതാണ് അപകടത്തിനു കാരണമായത്. ചെടികൾ വളർന്നു നിന്നതിനാൽ അപകടാവസ്ഥ തിരിച്ചറിയാനും കഴി‍ഞ്ഞില്ല

Read More

ശക്തമായ തിരയിൽപ്പെട്ടു; ആലപ്പുഴയിൽ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

അമ്പലപ്പുഴ: പുന്നപ്രയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊന്തുവള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. കാണാതായ പുന്നപ്ര വടക്ക് പഞ്ചായത്ത് 12-ാം വാർഡ് ചാണയിൽ വീട്ടിൽ സ്റ്റീഫന്‍റെ (55) മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നുദിവസം മുന്‍പ്, വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ കാണാതായത്. കാണാതായ സ്ഥലത്തുനിന്ന് 12 കിലോമീറ്റര്‍ തെക്കുമാറി പുറക്കാട് തീരത്തിനടുത്താണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. പുലി മുരുകൻ എന്ന വള്ളത്തിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച പുലർച്ചെ പൊന്തു ഇറക്കുന്നതിനിടയിൽ ശക്തമായ തിരയിൽപ്പെട്ടാണ് സ്റ്റീഫനെ കാണാതായത്. തുടർന്ന് തീരദേശ…

Read More

എഴുത്തുകാരനും ചിന്തകനുമായിരുന്ന കെ എം സലിംകുമാർ അന്തരിച്ചു

കൊച്ചി: എഴുത്തുകാരനും ചിന്തകനും ആദിവാസി ദളിത് പ്രവർത്തകനുമായിരുന്ന കെ എം സലിംകുമാർ അന്തരിച്ചു. എറണാകുളം കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 1949ൽ ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്തായിരുന്നു ജനനം. നാളിയാനി ട്രൈബൽ എൽ.പി. സ്‌കൂൾ, പൂച്ചപ്ര അറക്കുളം യു.പി. സ്‌കൂൾ, മൂലമറ്റം ഗവ. സ്‌കൂൾ, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. സിപിഐഎം (എംഎൽ)ന്റെ സംഘാടകരിൽ ഒരാളായിരുന്നു. 1975-ൽ അടിയന്തരാവസ്ഥകാലത്ത് 17 മാസം ജയിൽജീവിതം അനുഭവിച്ചു. ഡിആർസിസിപിഐ (എംഎൽ) സംസ്ഥാന കമ്മിറ്റി…

Read More

ഒന്നര വർഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ഒന്നര വർഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. വയനാട് ചേരമ്പാടിയിലെ വനത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഹേമചന്ദ്രനെ കൊന്ന് കുഴിച്ചുമൂടിയതെന്നാണ് പോലീസ് കണ്ടെത്തൽ. കൊലപാതകത്തിന് കാരണം സാമ്പത്തിക ഇടപാട് എന്നാണ് സൂചന. ഹേമചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി കുഴിച്ച് മൂടുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി സ്വദേശികളായ രണ്ട്പേർ പൊലീസ്…

Read More

തൃശ്ശൂർ കൊടകരയിൽ പഴയകെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

തൃശ്ശൂർ: തൃശ്ശൂർ കൊടകരയിൽ പഴയകെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്.കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കൊടകര ടൗണിൽ തന്നെയുള്ള ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകർന്നുവീണത്. ചെങ്കല്ലുകൊണ്ട് നിർമിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്. കെട്ടിടത്തിൽ 17 പേരാണ് താമസിച്ചിരുന്നത്. തൊഴിലാളികൾ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്നതിനിടെയാണ്…

Read More

സൗദിയിൽ മലയാളി നഴ്സ് മരിച്ചു

റിയാദ്: സൗദിയിലെ ജോലിയവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി നഴ്‌സ് മരിച്ചു. ഷുഖൈഖ് പ്രൈമറി ഹെൽത്ത് സെൻററിൽ സ്റ്റാഫ് നഴ്സായിരുന്ന കോട്ടയം സ്വദേശിനി അനുഷ്മ സന്തോഷ് കുമാർ ആണ് മരിച്ചത്. 42 വയസായിരുന്നു. ദർബ് ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. ഫൈനൽ എക്സിറ്റ് അടിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം. ബ്രഹ്മാനന്ദൻ, ഇശബായി ദമ്പതികളുടെ മകളാണ്. സന്തോഷ് കുമാർ ആണ് ഭർത്താവ്. ദർബ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുന്നു. കെ.എം.സി.സി…

Read More

കുളിക്കുന്നതിനിടെ കനത്ത കാറ്റും മഴയും, ശുചിമുറി തകർന്ന് വീണു; മധ്യവയസ്കന് ദാരുണാന്ത്യം

      തൃശൂർ : ശുചിമുറിയുടെ ചുമർ ഇടിഞ്ഞുവീണ് മധ്യവയസ്കന്‍ മരിച്ചു. കാറളം ചെമ്മണ്ട അങ്കണവാടിക്കു സമീപം താമസിക്കുന്ന ബൈജു (49) ആണ് മരിച്ചത്. ഉച്ചയോടെയാണ് സംഭവം. വീടിന്‍റെ പുറത്തുള്ള ഓടിട്ട ശുചിമുറിയിൽ കുളിക്കാൻ കയറിയാതായിരുന്നു ബൈജു. കനത്ത കാറ്റിലും മഴയിലും ശുചിമുറി തകർന്ന് ബൈജുവിന്‍റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി ശുചിമുറിയുടെ ചുമരുകൾ നീക്കി ബൈജുവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

കനത്ത മഴയിൽ വീട്ടിലെ ശുചിമുറിയുടെ ചുമര്‍ ഇടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം

തൃശൂർ: കനത്ത മഴയിൽ വീട്ടിലെ ശുചിമുറിയുടെ ചുമര്‍ ഇടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം. നെടുമ്പള്ളി വീട്ടില്‍ ബൈജു(49) ആണ് മരിച്ചത്. കാറളം ചെമ്മണ്ട ബാലവാടിയ്ക്ക് സമീപം ഉച്ചയോടെയാണ് സംഭവം. വീടിന്റെ പുറത്തുള്ള ഓടിട്ട ശുചിമുറിയില്‍ കുളിക്കാന്‍ കയറിയാതായിരുന്നു ബൈജു. കനത്ത കാറ്റിലും മഴയിലും ശുചിമുറി തകര്‍ന്ന് ബൈജുവിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി ശുചിമുറിയുടെ ചുമരുകള്‍ നീക്കി. തുടർന്ന് ബൈജുവിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More

സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു.

തൃശൂർ: തൃശൂർ എരുമപ്പെട്ടിയിൽ സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. ചിറമനേങ്ങാട് സ്വദേശി കുന്നത്ത് പീടികയിൽ അബൂബക്കറിൻ്റെ മകൻ ഇർഷാദ് ആണ് മരിച്ചത്. 20 വയസായിരുന്നു. വെള്ളറക്കാട് മാത്തൂർ പാടത്തിന് സമീപത്ത് വെച്ച് റോഡിന് കുറുകെ ഓടി വന്ന കാട്ടുപന്നി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് മരണം സംഭവിച്ചതെന്നാണ് വിവരം. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ സ്കൂട്ടറിൽ നിന്നും ഇർഷാദ് തെറിച്ച് റോഡിൽ വീണു. വീഴ്ചയിൽ യുവാവിൻ്റെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. കുന്നംകുളം ദയ…

Read More

മുറിയിലെ ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി ശ്വാസം മുട്ടി വിദ്യാര്‍ഥി മരിച്ചു

മലപ്പുറം: മുറിയിലെ ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി ശ്വാസം മുട്ടി വിദ്യാര്‍ഥി മരിച്ചു. വള്ളിക്കാഞ്ഞിരം സ്വദേശി കിഴക്കേവളപ്പില്‍ ധ്വനിത് (11) ആണ് മരിച്ചത്. അപകടത്തിന് ശേഷം ചികിത്സയിലിരിക്കെയാണ് മരണം. വെള്ളിയാഴ്ച ആയിരുന്നു സംഭവം. വൈകീട്ട് സ്കൂളിൽ നിന്നും വന്ന കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് വീടിന് പുറത്തു നിന്നും ഓടിയെത്തിയ അച്ഛന്‍ മണികണ്ഠനാണ് ആണിയില്‍ കുരുങ്ങിയ നിലയില്‍ ആദ്യം കണ്ടത്. കഴുത്തിൽ ഷർട്ട് വലിഞ്ഞ് ശ്വാസം കിട്ടാത്ത നിലയിലായിരുന്നു കുട്ടി. തുടര്‍ന്ന് ഉടനെ തന്നെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial