ചലച്ചിത്ര താരം കലാഭവൻ നവാസ് അന്തരിച്ചു
നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടല്‍ മുറിയില്‍ എത്തിയ മുറിയില്‍ മരിച്ചു കിടക്കുന്നതായി റൂം ബോയ് ആണ് കണ്ടത്. ചലച്ചിത്ര നടൻ അബൂബക്കറിന്റെ മകനാണ്. നടി രഹനയാണ് ഭാര്യ
നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടല്‍ മുറിയില്‍ എത്തിയ മുറിയില്‍ മരിച്ചു കിടക്കുന്നതായി റൂം ബോയ് ആണ് കണ്ടത്. ചലച്ചിത്ര നടൻ അബൂബക്കറിന്റെ മകനാണ്. നടി രഹനയാണ് ഭാര്യ
എറണാകുളത്തെ തിരുമാറാടി സിപിഎം ലോക്കൽ കമ്മിറ്റി അംഗം ആശ രാജുവിനെ (56) ദുരൂഹസാഹചര്യത്തിൽ വഴിയരികിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുമാറാടി പഞ്ചായത്ത് കുടുംബശ്രീ വൈസ് ചെയർപേഴ്സൻ, ജനാധിപത്യ മഹിള അസോസിയേഷൻ സംഘടനകളുടെ ഏരിയ കമ്മിറ്റി അംഗമാണ്. പാർട്ടി പ്രാദേശിക നേതൃത്വം തന്നോടുകാട്ടിയ അനീതിയെക്കുറിച്ച് പത്രസമ്മേളനം നടത്തി വിശദീകരിക്കുമെന്ന് ആശാരാജു പറയുന്നതായുള്ള ശബ്ദസന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് മരണം
ആലപ്പുഴ: കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. അരനൂറ്റാണ്ടായി നാടക രംഗത്ത് സജീവമായിരുന്നു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഉൾപ്പടെ കെപിഎസിയുടെ പ്രധാന നാടകങ്ങളിലെ നിറസാന്നിധ്യമായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെവെയാണ് മരണം. സീരിയലുകൾ മിന്നാമിനുങ്ങ്, ഇന്നുമുതൽ തുടങ്ങിയ സിനിമകളിലും നല്ല കഥാപാത്രങ്ങൾ രാജേന്ദ്രൻ അവതരിപ്പിച്ചിട്ടുണ്ട്. സ്‌കൂള്‍ നാടകങ്ങളിലൂടെ കലാംരംഗത്തേക്ക് ചുവട് വെച്ച അദ്ദേഹം കേരളത്തിലെ ഒട്ടുമിക്ക നാടക ട്രൂപ്പുകളുടെയും ഭാഗമായിരുന്നു. കെപിഎസി, സൂര്യസോമ, ചങ്ങനാശേരി നളന്ദാ തീയേറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് എന്നീ ട്രൂപ്പുകളിലും…
മലപ്പുറം: മലപ്പുറം അരീക്കോട് കളപ്പാറയിൽ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ കോഴി വേസ്റ്റ് പ്ലാൻ്റിൽ വീണ് 3 തൊഴിലാളികൾ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ ബികാസ് കുമാർ, ഹിദേശ് ശരണ്യ, സമദ് അലി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കു പറ്റിയ ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചവരിൽ രണ്ട് ബിഹാർ സ്വദേശികളും ഒരു ആസാം സ്വദേശിയും ഉൾപ്പെടുന്നു. മൃതശരീരങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കരുവാറ്റ സ്വദേശി മുഹമ്മദ് സുഹൈൽ (17) ആണ് മരിച്ചത്. പുത്തൻ പറമ്പിൽ ഷമീറിന്റെ മകനാണ്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടു കൂടി കരുവാറ്റ നൂറുൽ ഇസ്ലാം സംഘം പള്ളിക്ക് സമീപമുള്ള കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കുമ്പോൾ മുങ്ങിതാഴുകയായിരുന്നു. കുട്ടികൾ ബഹളം വെച്ചതിനെ തുടർന്ന് എത്തിയ പ്രദേശവാസികൾ കരുവാറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവിക്കാൻ രക്ഷിക്കാനായില്ല. വിയപുരം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. മാതാവ് സുലേഖ ബീവി. സഹോദരി: സന ഫാത്തിമ
തൃശൂർ: സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ചു കടക്കവെ പൊലിസുകാർ സഞ്ചരിച്ച ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. ആർത്താറ്റ് ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന മഠത്തിപറമ്പിൽ ജനാർദ്ദന പ്രഭുവിന്റെ 54 കാരിയായ ഭാര്യ ശ്രീദേവിയാണ് മരിച്ചത്. തിങ്കളാഴ്ച്‌ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. കുന്നംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ അജിൽ, ജ്യോതിഷ് എന്നിവർ സഞ്ചരിച്ച ബൈക്കാണ് ആർത്താറ്റ് പള്ളിക്ക് സമീപത്ത് വച്ച് അപകടത്തിൽപ്പെട്ടത്. കുന്നംകുളം ഭാഗത്ത് നിന്ന് ചാട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന പൊലിസുകാർ സഞ്ചരിച്ചിരുന്ന ബൈക്ക്…
കോഴിക്കോട് കടലുണ്ടി റെയിൽവെ ഗേറ്റിന് സമീപം എഞ്ചിനീയറിങ് വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു. കോട്ടക്കടവ് വളളിക്കുന്ന് ശ്രേയസില്‍ ഒഴുകില്‍ തട്ടയൂര്‍ ഇല്ലം രാജേഷ് നമ്പൂതിരിയുടെ മകൾ സൂര്യ (21) ആണ് മരിച്ചത്. റെയിൽവേ സ്റ്റേഷനിൽ ലോക്കൽ ട്രെയിൻ ഇറങ്ങി റെയിൽ മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു. വൈകുന്നേരം ഏഴുമണിയോടെയായിരുന്നു അപകടം. മൃതദേഹം ചിന്നി ചിതറിയ നിലയിലായിരുന്നു. കോയമ്പത്തൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കടലുണ്ടിയില്‍ ഇറങ്ങിയ സൂര്യ രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനിടെ മംഗളൂരു-ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു….
കോഴിക്കോട്: കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് സയാൻ (14) ആണ് മരിച്ചത്. പന്നൂർ മേലെ ചാടങ്ങയിൽ അമ്മദ് കുട്ടിയുടെ മകനാണ് മുഹമ്മദ് സയാൻ. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് രണ്ട് ആഴ്ചയായി ചികിത്സയിലായിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വിദ്യാർഥിയുടെ മരണത്തെ തുടർന്ന് ഇന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു.
കൊല്ലം: ഷാര്‍ജയില്‍ കൊല്ലം സ്വദേശി അതുല്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. കമ്പനിയില്‍ നിന്ന് പിരിച്ചുവിടുന്നതായി കമ്പനി സതീഷിന് രേഖാമൂലം കത്ത് നല്‍കി. ഒരു വര്‍ഷം മുമ്പാണ് സതീഷ് ജോലിയില്‍ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ പെരുമാറ്റ വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്ന് കമ്പനി അറിയിച്ചു. അതേസമയം അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കേരളത്തില്‍ എത്തിച്ച…
കോഴിക്കോട്: കൊയിലാണ്ടിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു. കുറവങ്ങാട് സ്വദേശി ഫാത്തിമ (65) ആണ് മരിച്ചത്. മരത്തിന്റെ ശിഖരം ഒടിഞ്ഞ് വൈദ്യുതി ലൈനിന് മുകളില്‍ വീണാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചകഴിഞ്ഞ് 3.15-ഓടെയായിരുന്നു അപകടം. വീടിന് തൊട്ടടുത്തുള്ള പറമ്പിലെ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീഴുന്ന ശബ്ദംകേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഫാത്തിമ അപകടത്തില്‍പ്പെട്ട വിവരം നാട്ടുകാര്‍ അറിയുന്നത്. മരത്തിന്റെ ശിഖരം ഒടിഞ്ഞ് വൈദ്യുത കമ്പിയുടെ മുകളിലേയ്ക്ക് വീഴുകയും വൈദ്യുതി കമ്പി പൊട്ടി നിലത്തുവീഴുകയുമായിരുന്നു. ഫാത്തിമ അബദ്ധത്തില്‍ വൈദ്യുതി കമ്പിയില്‍…
You cannot copy content of this page