Headlines

പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു

കോഴിക്കോട്: രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായപി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു. 64 വയസായിരുന്നു. കോഴിക്കോട് പയ്യോളിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പെരുമാള്‍പുരത്തെ ഉഷസ് വീട്ടില്‍വെച്ച് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പൊന്നാനി സ്വദേശിയായ വി ശ്രീനിവാസന്‍ മുന്‍ കബഡി താരമാണ്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡിവൈഎസ്പിയായിരുന്നു. പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണന്‍ സരോജനി ദമ്പതികളുടെ മകനാണ് ശ്രീനിവാസന്‍….

Read More

വീടിനു സമീപമുള്ള പൊട്ടക്കിണറ്റിൽ നിന്ന് ദുർഗന്ധം, കൊട്ടാരക്കരയിൽ വെൽഡിങ് തൊഴിലാളി പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ

   കൊട്ടാരക്കര : കൊട്ടാരക്കരയിൽ പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.അവണൂരിലാണ് സംഭവം. അവണൂർ വിഷ്ണു നിവാസിൽ വിഷ്ണു ലാൽ (41) ആണ് മരിച്ചത്. വീടിനു സമീപമുള്ള കിണറ്റിലാണ് മരിച്ച നിലയിൽ കണ്ടത്. പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടന്ന് പ്രദേശവാസികൾ നടത്തിയ പരിശോധയിൽ ആണ് കിണറ്റിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുള്ളതായി കണക്കാക്കുന്നു. ഇന്നലെ രാത്രിയിൽ ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കൊട്ടാരക്കര പൊലീസ് സ്ഥലത്ത് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം…

Read More

കീടനാശിനി ദേഹത്ത് വീണ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തിരുവനന്തപുരം: കീടനാശിനി ദേഹത്ത് വീണ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കുറുപുഴ കിഴക്കുംകര സ്വദേശി ഷിബിന ആണ് മരിച്ചത്. 38 വയസായിരുന്നു. ആനാട് ജംഗ്‌ഷന്‌ സമീപം വളം ഡിപ്പോ നടത്തുകയായിരുന്നു ഷിബിന. കടയില്‍ ഉയരത്തില്‍ വെച്ചിരുന്ന കീടനാശിനി മുഖത്ത് വീഴുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

Read More

തോട്ടത്തിൽ നിന്ന് മുറിച്ച് നീക്കുന്നതിനിടെ അപകടം; തടി ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു

കേളകം: സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്ന് മരം മുറിച്ച് നീക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. മരം മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് അപകടം. പെരുമ്പുന്ന സ്വദേശി കോട്ടുപ്പള്ളിയിൽ പൗലോസ് ആണ് മരിച്ചത്. 38 വയസായിരുന്നു. കേളകം പൊയ്യമല കടയം കവലയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. തോട്ടത്തിലെ റബർ മുറിക്കുന്നതിനിടെ ഈ മരം തെങ്ങിൽ തട്ടി തൊഴിലാളികളുടെ മുകളിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൌലോസിനെ തൊഴിലാളികളും നാട്ടുകാരും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗികളുടെ മരണം…

Read More

ബി എസ് എൻ എല്ലി ലെ ജീവനക്കാരനെ  സ്വകാര്യ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം :മലപ്പുറം ബിഎസ്എൻഎല്ലിലെ ജീവനക്കാരനെ കോട്ടക്കുന്നിൽ സ്വകാര്യ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചട്ടിപ്പറമ്പ് പാങ്ങ് വാഴേക്കോട് സ്വദേശി നടയത്ത് കുന്നേൽ വീട്ടിൽ ബി. സനിലാണ് (49) മരിച്ചത്. മൃതദേഹം പഴകിയ നിലയിലായിരുന്നു.കോട്ടക്കുന്ന് റിങ് റോഡിൽ ഇദ്ദേഹത്തിന്റെ സ്കൂ‌ട്ടർ കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് അടുത്തുള്ള കെട്ടിടത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.സനിലിനെ കാണാനില്ലെന്ന് കാണിച്ച് ജനുവരി 14ന് മലപ്പുറം സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. മലപ്പുറത്ത് നിന്ന് പോലീസെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. പോസ്റ്റ് മോർട്ടത്തിന് മഞ്ചേരി…

Read More

മലപ്പുറം വണ്ടൂരില്‍ എട്ട് മാസം പ്രായമുള്ള ആണ്‍കുട്ടിയെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചു

മലപ്പുറം : മലപ്പുറത്ത് വണ്ടൂരില്‍ എട്ട് മാസം പ്രായമുള്ള കുട്ടിയെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചു. മഞ്ചേരി പുല്ലാര സ്വദേശി മുഹമ്മദിന്റെ എട്ടുമാസം പ്രായമുള്ള അഹമ്മദ് അല്‍ യസവാണ് മരിച്ചത് മലപ്പുറം വണ്ടൂർ ചെട്ടിയാറമ്മലിലെ മാതാവിൻ്റെ വീട്ടിലാണ് എട്ട് മാസം പ്രായമുള്ള ആണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ തന്നെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. കുട്ടിയുടെ മരണത്തില്‍ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. ശ്വാസം മുട്ടിയാണ്…

Read More

വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം: വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കീഴാറ്റിങ്ങല്‍ തൊപ്പിച്ചെന്ത പേരാണം കല്ലുകടവ് ഭാഗത്തായിരുന്നു അപകടം. കല്ലൂര്‍ക്കോണം പുത്തന്‍വിള വീട്ടില്‍ ഗോകുല്‍ (15), ചാലുവിള വീട്ടില്‍ നിഖില്‍(15) എന്നിവരാണ് മരിച്ചത്. കല്ലൂര്‍ക്കോണം പുത്തന്‍വിള വീട്ടില്‍ ഗോകുല്‍ (15), ചാലുവിള വീട്ടില്‍ നിഖില്‍(15) എന്നിവരാണ് മരിച്ചത് കല്ലൂര്‍ക്കോണം ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഗോകുലും നിഖിലും. വ്യാഴാഴ്ച വൈകിട്ട് കടവില്‍ കുളിക്കാന്‍ ഇറങ്ങിയതാണ് ഇരുവരും എന്നാണ് വിവരം. ഇരുവരും അപകടത്തില്‍പ്പെട്ടതോടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുകൂട്ടുകാര്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും…

Read More

അമിത മദ്യപാനം; ആന്ധ്രയിൽ രണ്ട് യുവാക്കൾ മരിച്ചു

അമിത മദ്യപാനത്തെ തുടർന്ന് ആന്ധ്രാപ്രദേശിൽ രണ്ട് യുവാക്കൾ മരിച്ചു. സോഫ്റ്റ് വെയർ എൻജിനീയേഴ്സായ മണികുമാർ,പുഷ്പരാജ് എന്നിവരാണ് മരിച്ചത്.മദ്യപാന മത്സരത്തെ തുടർന്നാണ് ദുരന്തമുണ്ടായത്. അണ്ണാമയ്യ ജില്ലയിലെ കെ വി പള്ളി, ബന്തവടിപ്പള്ളി വില്ലേജിലാണ് ദുരന്തമുണ്ടായത്. ആറ് സുഹൃത്തുക്കൾ ചേർന്ന് മദ്യപാന മത്സരം നടത്തുകയായിരുന്നു. 19 ടിൻ ബിയറാണ് മണികുമാറും പുഷ്പരാജും ചേർന്ന് കുടിച്ച് തീർത്തത്. വൈകിട്ട് മൂന്ന് മണി മുതൽ ഏഴരമണിവരെയുള്ള സമയത്തായിരുന്നു ഇത്രയധികം മദ്യം കുടിച്ചത്. ഇതോടെ, ഡീ ഹൈഡ്രേഷൻ സംഭവിച്ച് ഇരുവരും ബോധരഹിതരായി. സുഹൃത്തുക്കൾ ആശുപത്രിയിലെത്തിയ്ക്കും…

Read More

ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍; അടിമുടി ദുരൂഹത

   നെയ്യാറ്റിൻകര : തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ ഒരു വയസുകാരന്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. കാഞ്ഞിരംകുളം സ്വദേശി ഷിജിലിനെ ആണ് പൊലീസ് കസ്റ്റഡിലെടുത്തത്. ഷിജില്‍ നല്‍കിയ ബിസ്‌കറ്റ് കഴിച്ചാണ് കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു. ബിസ്‌ക്കറ്റ് കഴിച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഒരു വയസ്സുകാരനായ ഇഹാന്‍ കുഴഞ്ഞു വീണു മരിച്ചത്. പിതാവ് ഷിജില്‍ വാങ്ങി കൊണ്ടുവന്ന ബിസ്‌ക്കറ്റ് ഭാര്യ കൃഷ്ണപ്രിയ…

Read More

നെയ്യാറ്റിൻകരയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു.

തിരുവനന്തപുരം: നെയ്യാറ്റിൻകര ചെറിയ കൊല്ലയില്‍ 7ാം ക്ലാസ് വിദ്യാർത്ഥി കുളത്തില്‍ വീണ് മരിച്ചു. മലയിൻ കാവ് സ്വദേശി ഷാജി ഷമീന ദമ്പതികളുടെ മകൻ നിയാസ് 13 ആണ് മരിച്ചത് ഉണ്ടൻകോട് എച്ച്‌എസ്‌എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് നിയാസ്. കൂട്ടുകാരനുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial