നടി കാവ്യാ മാധവന്റെ അച്ഛൻ പി.മാധവന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത മലയാള നടി കാവ്യാ മാധവന്റെ അച്ഛൻ പി.മാധവന്‍ നിര്യാതനായി. 75 വയസ്സായിരുന്നു. കാസര്‍കോട് നീലേശ്വരം സ്വദേശിയാണ്. ഇന്നലെ രാത്രി ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. ഭാര്യ: ശാമള മകന്‍: മിഥുന്‍(ഓസ്‌ട്രേലിയ)മരുമക്കള്‍: റിയ(ഓസ്‌ട്രേലിയ), നടന്‍ ദിലീപ്‌. സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.

Read More

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു.

ആലപ്പുഴ: ചാരുംമൂട്ടിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. താമരക്കുളം സ്വദേശി ശിവൻകുട്ടി കെ.പിള്ള (63) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിക്ക് സ്വന്തം കൃഷിയിടത്തിലേക്ക് പോകും വഴിയാണ് അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മറ്റൊരാളുടെ സ്ഥലത്തെ പന്നിക്കെണിയിൽ നിന്നാണ് ശിവൻകുട്ടിക്ക് ഷോക്കേറ്റതെന്ന് ബന്ധുക്കൾ പറഞ്ഞു. വൈദ്യുതാഘാതമേറ്റ് ഉടൻ തന്നെ ശിവൻകുട്ടിയുടെ മരണം സ്ഥിരീകരിച്ചിരുന്നു. നൂറനാട് പൊലീസ് പരിശോധന നടത്തുകയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഈ വർഷം സംസ്ഥാനത്ത് പന്നിക്കെണിയിൽ…

Read More

ഗതാഗതക്കുരിക്കിൽ പെട്ട് ആംബുലൻസ് എത്താൻ വൈകി; കണ്ണൂരിൽ ചികിത്സ വൈകിയ ആദിവാസി ബാലൻ മരിച്ചു.

കണ്ണൂര്‍: കണ്ണൂർ കൊട്ടിയൂരിൽ ചികിത്സ വൈകിയതിനെത്തുടർന്ന് ആദിവാസി ബാലൻ മരിച്ചു. ഗതാഗതക്കുരുക്കിൽ പെട്ട് ആംബുലൻസ് എത്താൻ വൈകിയതാണ് ചികിത്സ വൈകാൻ കാരണമായത്. കൊട്ടിയൂർ അമ്പായത്തോട് താഴെപാല്‍ച്ചുരം നഗറിലെ പ്രജോഷ്- ബിന്ദു ദമ്പതികളുടെ മൂന്നര വയസ്സുകാരനായ മകൻ പ്രജുൽ ആണ് മരിച്ചത്. പനിയെ തുടർന്ന് 108 ആംബുലൻസ് വിളിച്ചെങ്കിലും ഗതാഗത കുരുക്കിൽ കുടുങ്ങുകയായിരുന്നു. മാനന്തവാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രാവിലെ 11.45ഓടെയാണ് സംഭവം. ജന്മനാ തലച്ചോര്‍ സംബന്ധമായ രോഗം ബാധിതനാണ് പ്രജുല്‍. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി വിളിച്ച…

Read More

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവാവ് കുളത്തിൽ വീണ് മരിച്ചു

തൃശൂർ: ബന്ധുവീട്ടിൽ വിരുന്നിനു എത്തിയ ഇടുക്കി സ്വദേശിയായ യുവാവ് കുളത്തിൽ വീണ് മരിച്ചു . ഇടുക്കി മങ്കുളം നെല്ലംകുഴി വീട്ടിൽ സണ്ണിയുടെ മകൻ ബിറ്റോ (22) ആണ് മരിച്ചത്. ഒല്ലൂരിലെ ചിയ്യാരത്തുള്ള അമ്മായിയുടെ വീട്ടിലേക്ക് വന്നപ്പോഴാണ് ബിറ്റോ അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് ചിയ്യാരത്തെ കാരമുക്ക് കുളത്തിൽ ബന്ധുവിനെപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. വെള്ളത്തിൽ മുങ്ങി പോയ ബിറ്റോയെ അഗ്നി രക്ഷാസേന എത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ ഷിനി. സഹോദരങ്ങൾ: ബ്രിറ്റോ, ബിൻ്റോ

Read More

കളിക്കുന്നതിനിടയില്‍ അബദ്ധത്തിൽ മാലിന്യ ടാങ്കില്‍ വീണ് 15 കാരിക്ക് ദാരുണാന്ത്യം

ഭോപ്പാൽ: മധ്യപ്രദേശിലെ ശിവ്പുരി ജില്ലയില്‍ കളിക്കുന്നതിനിടയില്‍ അബദ്ധത്തിൽ മാലിന്യ ടാങ്കില്‍ വീണ് 15 കാരി മരിച്ചു. കോട്‌വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു പാര്‍പ്പിട സമുച്ചയത്തിന്‍റെ മാലിന്യ ടാങ്കിൽ ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഇവിടുത്തെ താമസക്കാര്‍ കുട്ടി മരിച്ച സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിക്കുകയും ബില്‍ഡിങ് ഉടമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 15 അടി ആഴമുണ്ടായിരുന്നു ടാങ്കിന്. കുട്ടി വീണതിനെ തുടര്‍ന്ന് കൂടെ കളിക്കുകയായിരുന്നു കുട്ടികള്‍ നിലവിളിച്ചപ്പോഴാണ് പ്രദേശ വാസികള്‍…

Read More

തിരുവനന്തപുരത്ത് ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കരമനയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ബിന്ദു, സതീഷ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സതീശിനെ കഴുത്തറുത്ത നിലയിലും ബിന്ദുവിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. കോണ്‍ട്രാക്ടറാണ് മരിച്ച സതീശ്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. പോലിസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു.

Read More

തൃശൂരിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു, ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി കുടുംബം

തൃശൂര്‍: പ്രസവത്തിനിടെ കുഞ്ഞു മരിച്ചു, ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി കുടുംബം. തൃശൂർ കുന്നംകുളത്ത് എരമംഗലം സ്വദേശി നിഷാം-സജ്ന ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. മരത്തംകോട് സ്വകാര്യ ആശുപത്രിയിലെ പ്രസവത്തിനിടെയാണ് കുഞ്ഞു മരിച്ചത്. കുഞ്ഞിന്‍റെ മേൽ പൊക്കിൾകൊടി ചുറ്റിയിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Read More

ചാലക്കുടി താലൂക്ക് ആശുപത്രിയിൽ അനസ്തേഷ്യ നൽകിയ യുവാവ് മരിച്ചു

ചാലക്കുടി : തൃശൂർ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ അനസ്തേഷ്യ നൽകിയ യുവാവ് മരിച്ചു. കുറ്റിച്ചിറ വയലാത്ര വാവൽത്താൻ വീട്ടിൽ സിനീഷ് (34) ആണ് മരിച്ചത്. ഹെർണിയ ഓപ്പറേഷന് അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സിനീഷിന്റെ ബന്ധുക്കൾ അറിയിച്ചു.

Read More

യാത്രക്കാരനെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം: വയനാട്ടിൽ യാത്രക്കാരനെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബസിൻ്റെ സീറ്റിൽ അബോധാവസ്ഥയിൽ കിടക്കുവകയിരുന്ന യാത്രക്കാരനെ കണ്ടക്ടറാണ് കണ്ടത്. തിരുവനന്തപുരത്ത് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോയ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് മധ്യവയസ്നെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളത്ത് നിന്ന് ബത്തേരിയിലേക്ക് കയറിയ യാത്രക്കാരനാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം. സുൽത്താൻബത്തേരി ഡിപ്പോയിലെത്തി ബസ് നിർത്തിയപ്പോൾ ഇറങ്ങിയതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഇയാളെ സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്….

Read More

കുണ്ടറയിൽ രക്തം വാർന്ന് എൽ കെ ജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൊല്ലം കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിലെ LKG വിദ്യാർത്ഥി എയ്ദൻ സുനീഷ് ആണ് മരിച്ചത്. ടേബിളിലെ ഗ്ലാസ്‌ പൊട്ടി കുട്ടിയുടെ കാലിൽ കൊണ്ട് രക്തം പോവുകയായിരുന്നു. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഏറെ നേരം രക്തം വാർന്ന് പോയ ശേഷമാണ് കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടുപോയത്. വിളയിലഴികത്ത് വീട്ടിൽ സുനീഷിൻ്റെയും റൂബിയുടെയും മകൻ ആണ്. സംഭവത്തിൽ കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു.കൊല്ലം കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിയാണ് എയ്ദൻ.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial