തെങ്ങിൻ കുല തലയിൽ വീണ് യുവാവ് മരിച്ചു

പാലക്കാട്: തെങ്ങിൻ കുല തലയിൽ വീണ് യുവാവ് മരിച്ചു. പാലക്കാട് മീനാക്ഷിപുരത്ത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. നെല്ലിമേട് സർക്കാർപതി ഊരിലെ എ.ബാലകൃഷ്ണൻ (35) ആണ് മരിച്ചത്. തേങ്ങ ഇടുന്നതിനിടെ തേങ്ങിൻ കുല താഴെ നിന്നിരുന്ന തൊഴിലാളിയുടെ തലയിൽ വീഴുകയായിരുന്നു.

Read More

മമ്മൂട്ടിയുടെ ഭാര്യാ പിതാവ് അന്തരിച്ചു

കൊച്ചി : സിനിമാ താരം മമ്മൂട്ടിയുടെ ഭാര്യാ പിതാവ് സ്റ്റാര്‍ ജംഗ്ഷന്‍ ഗിരിധര്‍ ഐ ക്ലിനിക്കിന് സമീപം പായാട്ട് പറമ്പ് വീട്ടില്‍ പരേതനായ സുലൈമാന്റെ മകന്‍ പി.എസ്.അബു (90) നിര്യാതനായി. കബറടക്കം ബുധനാഴ്ച്ച രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബര്‍സ്ഥാനില്‍. മാതാവ്: പരേതയായ ആമിന. ഭാര്യ:പരേതയായ നബീസ.മക്കള്‍: അസീസ്, സുല്‍ഫത്ത്, റസിയ, സൗജത്ത്.മരുമക്കള്‍: മമ്മുട്ടി (പി.ഐ.മുഹമ്മദ് കുട്ടി), സലീം, സൈനുദ്ദീന്‍, ജമീസ് അസീബ.

Read More

വീടിനുള്ളിൽ ജീർണിച്ച അവസ്ഥയിൽ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി.

ചെന്നൈ: ചെന്നൈ ഹസ്തിനപുരത്ത് ജീർണിച്ച അവസ്ഥയിൽ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. അപ്പാർട്ട്മെൻ്റിനുള്ളിലാണ് ഗണേഷ് (57), മാലിനി (54) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികൾക്ക് കുട്ടികളില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. മൂന്ന് ദിവസം മുമ്പ് മരണം സംഭവിച്ചിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. ഏതാനും വർഷം മുമ്പ് ഒരു അപകടത്തെ തുടർന്ന് മാലിനി കിടപ്പിലായി. പ്രമേഹരോഗവും രക്തസമ്മർദ്ദവും മൂലം രോഗിയായിരുന്ന ഗണേഷാണ് പിന്നീട് ഭാര്യയെ ശുശ്രൂഷിച്ചിരുന്നതും വീട്ടിലെ ജോലികൾ ചെയ്തിരുന്നതും. സഹായത്തിന് ജോലിക്കാരോ മറ്റാരെങ്കിലുമോ ഉണ്ടായിരുന്നില്ല. അപ്പാർട്ട്മെൻ്റ് കോംപ്ലക്സിലെ…

Read More

വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് പാറക്കെട്ടിൽ നിന്ന് വീണ് മരിച്ചു

വളാഞ്ചേരി : മലപ്പുറത്ത് വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് പാറക്കെട്ടിൽ നിന്ന് വീണ് മരിച്ചു. വെങ്ങാട് സ്വദേശി ശിഹാബുദ്ദീൻ (45) ആണ് മരിച്ചത്. പാലൂർക്കോട്ട വെള്ളച്ചാട്ടത്തിലെ പാറക്കെട്ടുകളിൽ നിന്ന് വീണാണ് അപകടം.

Read More

പത്തനംതിട്ടയിൽ യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ കുമ്പഴയിലാണ് സംഭവം. പത്തനംതിട്ട അടൂർ സ്വദേശി മുഹമ്മദ് സൂഫിയാൻ (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവതിയുമായി ഉണ്ടായ തർക്കത്തെ തുട‍ർന്ന് യുവാവ് ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

Read More

റോഡരികില്‍ വിശ്രമിക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളി കാര്‍ ഇടിച്ച് മരിച്ചു

തിരുവനന്തപുരം: റോഡരികില്‍ വിശ്രമിക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളി കാര്‍ ഇടിച്ച് മരിച്ചു. പാലച്ചിറ ബൈജു ഭവനില്‍ ശാന്ത (65) ആണ് മരിച്ചത്. വര്‍ക്കല പാലച്ചിറ ജുമാ മസ്ജിദിന് സമീപമാണ് അപകടം. ജോലി കഴിഞ്ഞ് റോഡരികില്‍ വിശ്രമിക്കുകയായിരുന്ന ശാന്തയെ കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൊല്ലം കിളിവല്ലൂര്‍ സ്വദേശി സുകേശന്‍ എന്നയാളാണ് കാറോടിച്ചിരുന്നത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More

കാലിൽ തെരുവുനായ നക്കിയ ആൾ പേവിഷബാധയേറ്റ് മരിച്ചു

കൊല്ലം: കാലിൽ തെരുവുനായ നക്കിയ ആൾ പേവിഷബാധയേറ്റ് മരിച്ചു. കൊല്ലം കടയ്ക്കലിലാണ് 44 വയസുകാരന്‍ മരിച്ചത്. യുവാവിന്റെ മരണം പേവിഷബാധയെ തുടര്‍ന്നെന്ന് സ്ഥിരീകരിച്ചു. ശ്വാസം മുട്ടലിനുള്ള ചികിത്സയിലിരിക്കെയാണ് ചൊവ്വാഴ്ച രാത്രിയിൽ കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശി ബൈജു മരിച്ചത്. ഇദ്ദേഹത്തിന് പേവിഷബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്ന സാഹചര്യത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മരണകാരണം സ്ഥിരീകരിച്ചത്. ബൈജുവിന്റെ കാലില്‍ തെരുവുനായ നക്കിയിരുന്നതായി ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞു. ആറുമാസം മുന്‍പായിരുന്നു സംഭവം എന്നാണ് ബന്ധുക്കള്‍ പറയുന്നത്. പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബൈജുവുമായി ഇടപഴകിയിട്ടുള്ളവര്‍…

Read More

അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

തൃശ്ശൂര്‍: പടിയൂരില്‍ അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍. കാറളം വെള്ളാനി സ്വദേശി മണി (74) മകള്‍ രേഖ (43) എന്നിവരെയാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം. മകള്‍ രേഖയുടെ ഭര്‍ത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പ്രേംകുമാര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ വന്നിരുന്നതായാണ് വിവരം.രേഖയുടെ രണ്ടാം വിവാഹത്തിലെ ഭര്‍ത്താവാണ് പ്രേംകുമാര്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ക്കെതിരെ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായി രേഖയുടെ സഹോദരി പറഞ്ഞു.

Read More

ബ്രിട്ടനിൽ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

ലണ്ടൻ: ബ്രിട്ടനിൽ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം പാലാ സ്വദേശികളായ ജോസി വർഗീസ് – മിനി ജോസി ദമ്പതികളുടെ മകൾ പ്രസീന വർഗീസ്(24) ആണ് മരിച്ചത്. ബ്രിട്ടനിലെ റെഡ്ഡിങിലാണ് കുടുംബം താമസിച്ചിരുന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് പ്രസീന വീട്ടിൽ കുഴഞ്ഞു വീണത്. തുടർന്ന് യുവതിയെ ലണ്ടനിലെ ചേറിങ് ക്രോസ് എൻഎച്ച്എസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ്‌ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രസീനയുടെ കുടുംബം സിറോ മലബാർ സഭ വിശ്വാസികളും…

Read More

ഹണിമൂൺ ആഘോഷിക്കാനെത്തിയ നവദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവം; ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി

ഷില്ലോങ്: ഹണിമൂൺ ആഘോഷിക്കാനെത്തിയ നവദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശി രാജാ രഘുവംശിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം സഹോദരൻ വിപിൻ രഘുവംശി തിരിച്ചറിഞ്ഞു. രാജാ രഘുവംശിയുടെ മരണ സമയവും മരണകാരണവും ഉൾപ്പെടെയുള്ള മറ്റു വിശദാംശങ്ങളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമേ വ്യക്തമാകൂ. അതേസമയം, രാജാ രഘുവംശിയുടെ ഭാര്യ സോനത്തെ ഇനിയും കണ്ടെത്താനായിട്ടില്ല മേഘാലയിൽ ഹണിമൂണിനെത്തിയ രാജാ രഘുവംശിയെയും ഭാര്യ സോനത്തെയും‍ ഷില്ലോങ്ങിൽ നിന്നും ചിറാപുഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial