മലയാള ചലച്ചിത്ര അഭിനേത്രി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണിയമ്മ അന്തരിച്ചു

മലയാള ചലച്ചിത്ര അഭിനേത്രി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണിയമ്മ അന്തരിച്ചു. 95 വയസ് ആയിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങൾ കാരണം ചികിത്സയിലായിരുന്നു. ഭർത്താവും മക്കളും നഷ്ടപ്പെട്ട ലീല അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. നടി സീമ ജി നായരാണ് വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.അമ്മ കൂലിപ്പണി ചെയ്താണ് തന്നെ പോറ്റിയതെന്നും , നാടകത്തിന് പോവാന്‍ പറ്റിയതും നടിയായതും എല്ലാം അമ്മയുടെ ചങ്കൂറ്റം കൊണ്ടാണെന്നും ലീല മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. നോർത്ത് പരവൂറിലെ ചെറിയ പള്ളിയിലുള്ള വീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. രണ്ട് ആണ്‍മക്കളായിരുന്നു ഇവർക്ക്….

Read More

ദേശീയ പാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊപ്പം:ദേശീയപാതയിൽ ആലുവ ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കൊപ്പം പുലാശ്ശേരി പുതുമന തുരുത്തിങ്ങൽ വീട്ടിൽ അജിത് (23)ആണ് മരിച്ചത്. അജിത് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടം

Read More

മരം കാറിന് മുകളിലേക്ക് വീണ് അപകടം; സ്ത്രീ മരിച്ചു, ഭര്‍ത്താവിന് പരിക്ക്‌

തിരുവനന്തപുരം: മരം കാറിന് മുകളിലേക്ക് വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു. പേരൂര്‍ക്കട വഴയിലയിലാണ് സംഭവം. തൊളിക്കോട് സ്വദേശിനി മോളി(42) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവിന് കാര്യമായി പരിക്കുണ്ടായിരുന്നില്ല. മരം വീണപ്പോള്‍ തന്നെ ഇയാള്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് മോളിയെ പുറത്തെടുത്തത്. ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ട കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. പേരൂര്‍ക്കട- വഴയില റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി.

Read More

സാരി ബൈക്കിന്റെ ചക്രത്തിൽ കുരുങ്ങി അപകടം; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

തൃശ്ശൂർ: സാരി ബൈക്കിന്റെ ചക്രത്തിൽ കുരുങ്ങിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മതിലകം കളരിപറമ്പ് സ്വദേശി ശ്രീനാരായണപുരത്ത് വീട്ടിൽ സുനിലിൻ്റെ ഭാര്യ നളിനി (55) ആണ് മരിച്ചത്. പെരിഞ്ഞനം കപ്പേളക്കടുത്ത് ദേശീയ പാതയിലായിരുന്നു കഴിഞ്ഞ ദിവസം അപകടം സംഭവിച്ചത്. മകനോടൊപ്പം ബൈക്കിൽ പോകവേ പിന്നിൽ ഇരുന്നിരുന്ന നളിനിയുടെ സാരി ബൈക്കിൻ്റെ ചക്രത്തിൽ ചുറ്റിപ്പിടിച്ചാണ് അപകടമുണ്ടായത്. റോഡിലേക്ക് തെറിച്ചു വീണ ഇവർക്ക് ഗുരുതര പരുക്കേറ്റിരുന്നു. ചികിത്സയിൽ ഇരിക്കെ ഇന്ന് ഉച്ചയോടെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെച്ചായിരുന്നു…

Read More

തൃശൂരിൽ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വിട്ടുമാറാത്ത പനിയെ തുടർന്ന്

ചാവക്കാട്: തൃശൂരിൽ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഒരുമനയൂർ നോർത്ത് പൊയ്യയിൽ ക്ഷേത്രത്തിനു കിഴക്കു താമസിക്കുന്ന കാഞ്ഞിര പറമ്പിൽ പ്രദീപിന്റെയും ജീജയുടെയും മകൻ വിഷ്ണു (31) ആണു മരിച്ചത്. ഒരാഴ്ച മുമ്പാണ് വിട്ടുമാറാത്ത പനിയെ തുടർന്ന് വിഷ്ണനുവിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണു എലിപ്പനിയാണെന്നു സ്ഥിരീകരിച്ചത്. വൃക്കയുടെ പ്രവർത്തനം നിലച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. സഹോദരങ്ങൾ: പ്രജീഷ, പ്രേംജിത്ത്. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3 ന് ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പൊതുശ്മശാനത്തിൽ…

Read More

തിരുവനന്തപുരത്ത് സ്കൂട്ടറിനുപിന്നിൽ ലോറിയിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

       തിരുവനന്തപുരം : തിരുവല്ലത്ത് ലോറിയിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. പൂന്തുറ ആലുകാട് സ്വദേശി ബി. ബീന(55) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ന് കോവളം-തിരുവല്ലം ബൈപാസിൽ വാഴമുട്ടം സിഗ്നൽ ജങ്ഷനിലായിരുന്നു അപകടം. ഭർത്താവ് അജയനൊപ്പം സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്നു ബീന. വാഴമുട്ടം സിഗ്നലിൽ നിർത്തിയിട്ട സ്കൂട്ടറിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. തുടർന്ന്, തെറിച്ചുവീണ ബീനയുടെ ദേഹത്തുകൂടെ ലോറി കയറുകയായിരുന്നു. ഭർത്താവിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ലോറി ഓടിച്ചിരുന്നു തമിഴ്നാട് സ്വദേശി ഇസക്കി…

Read More

വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന ഇരുപത്തിയേഴുകാരി മരിച്ചു

കൊച്ചി: മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇരുപത്തിയേഴുകാരിയായ അഞ്ജന ചന്ദ്രൻ ആണ് മരിച്ചത്. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 76 ദിവസമായി അഞ്ജന വെന്റിലേറ്ററിലായിരുന്നു. മഞ്ഞപ്പിത്തം കരളിനെയും വൃക്കയേയും ബാധിച്ചിരുന്നു. മാസങ്ങളോളം ചികിത്സ നടത്തിയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരാനായില്ല. വേങ്ങൂരിൽ ഇതുവരെ 253 പേർക്കാണ് രോഗം ബാധിച്ചത്. ഇന്നലെ മലപ്പുറത്തും മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ മരിച്ചിരുന്നു. രണ്ടു മാസത്തിനിടെ മൂന്നുപേരാണ് മലപ്പുറം ജില്ലയിൽ മരിച്ചത്.

Read More

അഞ്ചു വയസ്സുകാരി മലയാളി പെൺകുട്ടി യുകെയിൽ മരിച്ചു; ഹന്ന മരിച്ചത് പനി ബാധിച്ച് ചികിത്സയിലിരിക്കെ

ബർമിങ്ഹാം/മല്ലപ്പള്ളി: പനി ബാധിച്ച ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി പെൺകുട്ടി യുകെയിൽ അന്തരിച്ചു. വൂൾവർഹാംപ്‌റ്റനിൽ താമസിക്കുന്ന ബിൽസെന്‍റ് ഫിലിപ്പ്, ജെയ്മോൾ വർക്കി ദമ്പതികളുടെ മകൾ ഹന്ന മേരി ഫിലിപ്പ് (5) ആണ് മരിച്ചത്. ബർമിങ്ഹാം വിമൺസ് ആൻഡ് ചിൽഡ്രൻസ് എൻഎച്ച്എസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. ഹൃദയാഘാതമാണ്‌ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എട്ട് മാസം മുൻപാണ് ഹന്നയും ഇളയ സഹോദൻ ആൽബിനും മല്ലപ്പള്ളിയിലെ തുരുത്തിക്കാട് നിന്നും പിതാവ് ബിൽസെന്‍റിന് ഒപ്പം യുകെയിൽ എത്തുന്നത്. നഴ്സായ ഹന്നയുടെ അമ്മ ജെയ്മോൾ…

Read More

കെ.എസ്.ആർ.ടി.സിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ടുപേർക്ക് പരിക്ക്

         തിരുവനന്തപുരം : എം.സി. റോഡിൽ കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. വർക്കല പാലച്ചിറ അൽ ബുർദാനിൽ സുൽജാൻ(25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വർക്കല കോക്കാട് ദേവീകൃപയിൽ ദീപുദാസ്(25), സമീർ മൻസിലിൽ സുധീർ(25) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സുധീറിന്റെ പരിക്ക് ഗുരുതരമാണ്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റിൽ എതിരെവന്ന കാർ ഇടിക്കുകയായിരുന്നു. പ്രവാസിയായ സുൽജാൻ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്….

Read More

കൊച്ചിയിൽ +2 വിദ്യാർഥിനി ബസിൽ കുഴഞ്ഞു വീണു മരിച്ചു

തേവര എസ്എച്ച് ഹയർ സെക്കൻഡറി സ്ക്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ശ്രീലക്ഷ്‌മിയാണ് (16) രാവിലെ സ്‌കൂളിലേക്ക് ബസിൽ പോകുന്നതിനിടെ കുഴഞ്ഞു വീണത്. പനങ്ങാട് സ്വദേശി ജയകുമാറിന്‍റെയും രജനിയുടെയും മകളാണ് ശ്രീലക്ഷ്‌മി. രാവിലെ ബസിൽ സ്ക്കൂളിലേയ്ക്ക് പോകും വഴി കുണ്ടന്നൂരിൽ വെച്ച് ശ്രീലക്ഷ്‌മിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടാവുകയും ബസിൽ നിന്നിറങ്ങിയ ഉടൻ കുഴഞ്ഞു വീഴുകയുമായിരുന്നു. തുടർന്ന് സമീപമുണ്ടായിരുന്ന  ചുമട്ടുതൊഴിലാളികളും, നാട്ടുകാരും ചേർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial