കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാന്‍ ഇറങ്ങി; പാലക്കാട് ഒമ്പതാം ക്ലാസുകാരൻ മുങ്ങി മരിച്ചു

പാലക്കാട്: പിരായിരി മാപ്പിളക്കാട്ട് പഞ്ഞിക്കുളത്തില്‍ കുളത്തിൽ വീണ് വിദ്യാർത്ഥി മുങ്ങിമരിച്ചു. കുറിശാംകുളം സഫ നഗറില്‍ ഹബീബ് റഹ്മാന്‍-സുനീത ദമ്പതികളുടെ മകന്‍ മുസ്തഫയാണ് (14) മരിച്ചത്. കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങവേ ആണ് അപകടം ഉണ്ടായത്. മിഷന്‍ സ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുസ്തഫ. കൂട്ടുകാരുമൊത്ത് കുളിക്കാന്‍ പോയ മുസ്തഫ കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ കല്ലേക്കാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Read More

ആലപ്പുഴയിൽ ചൂണ്ടയിടുന്നതിനിടെ കുളത്തില്‍വീണ് പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ചൂണ്ടയിടുന്നതിനിടെ പെണ്‍കുട്ടി കുളത്തില്‍വീണ് മരിച്ചു.പത്തിയൂര്‍ക്കാല ശിവനയനത്തില്‍ ശിവപ്രസാദിന്റെ മകള്‍ ലേഖയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. വീടിനുസമീപത്തെ കുളത്തില്‍ ചൂണ്ടയിടുന്നതിനിടെ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പെണ്‍കുട്ടിക്ക് നീന്തലറിയില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്ലസ്ടു വിജയിച്ച് ബിരുദപ്രവേശനം കാത്തിരിക്കുകയായിരുന്നു ലേഖ.

Read More

മാവില്‍ നിന്ന് വീണ് പരിക്കേറ്റു; ചികിത്സയിലായിരുന്ന വിമുക്തഭടന് ദാരുണാന്ത്യം

കോഴിക്കോട്: മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടന് ദാരുണാന്ത്യം. ഉള്ളിയേരി കാഞ്ഞിക്കാവ് സ്വദേശി കടുവന്‍കണ്ടി എന്‍ കെ ശശീന്ദ്രന്‍ (58) ആണ് മരിച്ചത്. വീടിന് അടുത്തുള്ള മരം വെട്ടുമ്പോഴായിരുന്നു അപകടം ഉണ്ടായത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ജൂണ്‍-29ന് രാവിലെ സ്വന്തം വീട്ടിലെ മാവില്‍ നിന്ന് തോല്‍ വെട്ടുമ്പോഴായിരുന്നു വീണു പരിക്കേറ്റത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഉള്ളിയേരി മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക്…

Read More

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം; മൃദുൽ മരിച്ചത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. രാമനാട്ടുകര ഫാറൂഖ് കോളജിനുസമീപം ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ്-ജ്യോതി ദമ്പതികളുടെ മകൻ ഇ.പി. മൃദുൽ(12) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ രാത്രി 11.24നാണ് മൃദുലിന്റെ മരണം സംഭവിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ദിവസങ്ങളോളം വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത്. ഫാറൂഖ് കോളജ് പരിസരത്തെ അച്ചംകുളത്തിൽ കുളിച്ചതിനു ശേഷമാണ് കുട്ടിയിൽ രോഗലക്ഷണം കണ്ടു തുടങ്ങിയത്. ഫാറൂഖ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ…

Read More

ദുരന്ത ഭൂമിയായി ഹഥ്റസ്; മരണ സംഖ്യ 116 ആയി, ആള്‍ ദൈവം ഭോലെ ബാബെ ഒളിവില്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹഥ്റസില്‍ ആള്‍ ദൈവം ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അപകട സ്ഥലം സന്ദര്‍ശിക്കും. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും മരിച്ച 116 പേരില്‍ 89 പേര്‍ ഹഥ്റസ് സ്വദേശികളാണ്. 27 പേരുടെ സ്വദേശം ഇറ്റയാണ്. മരണ സംഖ്യ ഉയരാന്‍ കാരണം ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടാണെന്നാണ് മരിച്ചവരുടെ…

Read More

മീൻ പിടിക്കുന്നതിനിടയിൽ കടൽച്ചൊറി കണ്ണിൽ തെറിച്ചു, ചികിത്സയിലിരിക്കെ മത്സ്യത്തൊഴിലാളി മരിച്ചു

      തിരുവനന്തപുരം : മീൻ പിടിക്കുന്നതിനിടയിൽ കടൽച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണിൽ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയിൽ പുരയിടത്തിൽ പ്രവീസ് (56) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 29 ന് രാവിലെ മക്കളോടൊപ്പം രണ്ട് നോട്ടിക്കൽ മൈൽ ഉൾക്കടലിൽ മീൻ പിടിക്കുന്നതിനിടയിലായിരുന്നു സംഭവം. വലയിൽ കുടുങ്ങിയ കടൽച്ചൊറി എടുത്തുമാറ്റുന്നതിനിടയിൽ കണ്ണിൽതെറിക്കുകയായിരുന്നു. അലർജി ബാധിച്ച് കണ്ണിൽ നീര് വന്നതോടെ പുല്ലുവിള ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇന്നലെ അസുഖം മൂർച്ഛിച്ചതോടെ ബന്ധുക്കൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും അവിടെ…

Read More

വാടക ക്വാർട്ടേഴ്സിൽ യുവതി മരിച്ച നിലയിൽ; കൂടെ താമസിക്കുന്നയാളെ മരിച്ച നിലയിൽ അകണ്ടെത്തിയത് മൂന്നുദിവസം മുൻപ്

കാസർകോട്: വാടക ക്വാർട്ടേഴ്സിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കട്ട സ്വദേശി ഫാത്തിമ (42) യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ വാടക ക്വാർട്ടേഴ്സിൽ ആണ് സംഭവം. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ഇവരുടെ കൂടെ താമസിക്കുന്ന നെല്ലിക്കട്ട സ്വദേശിയായ ഹസനെ മൂന്ന് ദിവസം മുമ്പ് കാസർകോട്ടെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.

Read More

ബാഡ്മിന്റന്‍ മത്സരത്തിനിടെ 17 വയസുകാരന് ഹൃദയാഘാതം; ചൈനീസ് താരത്തിന് ദാരുണാന്ത്യം

ജക്കാര്‍ത്ത: ബാഡ്മിന്റന്‍ മത്സരത്തിനിടെ ഹൃദയാഘാതം വന്ന് 17 വയസുകാരൻ മരിച്ചു. ചൈനീസ് താരമായ ഴാങ് ഷിജി ആണ് മരിച്ചത്. ഇന്തോനേഷ്യയില്‍ നടന്ന ടൂര്‍ണമെന്റിനിടെ കളിക്കളത്തിൽ ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഴാങ് ഷിജി ചൈനയുടെ ജൂനിയര്‍ ബാഡ്മിന്റന്‍ ടീമില്‍ അംഗമായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. നന്നായി കളിച്ചുകൊണ്ടിരുന്ന താരം പെട്ടെന്ന് വീഴുകയും പിടയുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ വര്‍ഷമാദ്യം ഡച്ച് ജൂനിയര്‍ ഇന്റര്‍നാഷനല്‍…

Read More

മകളുടെ വീട്ടിൽ നിന്ന് വരുന്നതിനിടയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

കൂറ്റനാട്: ആറങ്ങോട്ടുകരയിൽനിന്നു കാണാതായ വയോധികൻ പുഴക്കടവിൽ മരിച്ച നിലയിൽ. ദേശമംഗലം പഞ്ചായത്തിലെ ഭാരതപ്പുഴയിൽ ചെങ്ങനംകുന്നു കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ഒറ്റപ്പാലം തോട്ടക്കര ആച്ചത് വീട്ടിൽ ഉണ്ണികൃഷ്‌ണൻ (77) ആണ് മരിച്ചത്. 29 ന് വൈകിട്ട് ഉണ്ണികൃഷ്ണൻ മകളുടെ വീട്ടിൽ പോയിരുന്നു. അവിടെനിന്ന് 4.15 ഓടെ മടങ്ങിയ ഉണ്ണികൃഷ്‌ണനെപ്പറ്റി പിന്നീടു വിവരമില്ലായിരുന്നു. വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Read More

വടകരയിൽ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു; അപകടം ലോകനാര്‍കാവിലെ വലിയ ചിറയില്‍ നീന്താനിറങ്ങിയപ്പോൾ

കോഴിക്കോട്: വടകരയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. വടകര ലോകനാർ കാവിൽ നീന്താനിറങ്ങിയ മേമുണ്ട സ്വദേശിയായ അഭിനവ് കൃഷ്ണ എന്ന വിദ്യാർത്ഥിയാണ് മുങ്ങി മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെ കൂട്ടുകാര്‍ക്കൊപ്പം നീന്തുമ്പോഴായിരുന്നു അപകടം. ചിറയുടെ ഒരുഭാഗത്തേക്ക് നീന്തി തിരികെ വരികയായിരുന്ന അഭിനവ് വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ അഭിനവിനെ വടകര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial