ആലപ്പുഴയിൽ മതിൽ ഇടിഞ്ഞ് വീണ് 14 വയസുകാരന് ദാരുണാന്ത്യം; അപകടം ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ

ആലപ്പുഴ: ആലപ്പുഴയിൽ ആറാട്ടുവഴിയിൽ 14 വയസുകാരൻ മതിലിടിഞ്ഞ് വീണു മരിച്ചു. ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ അന്തെക്ക് പറമ്പ് വീട്ടിൽ അലിയുടെ മകൻ അൽ ഫയാസ് ആണ് മരിച്ചത്. വീടിന് സമീപത്ത് എത്തിയപ്പോൾ അയൽപക്കത്തെ മതിലിടിഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴ ലജ്നത്ത് സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ് അൽ ഫയാസ്. മൃതദേഹം ആശുപത്രിയിലേേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

Read More

വെമ്പായം സ്വദേശി ദമാമിൽ കുഴഞ്ഞു വീണു മരിച്ചു

നവോദയ കോബാർ ഏരിയ എക്സിക്യൂട്ടീവ് അംഗവും തലാൽ യൂണിറ്റ് സെക്രട്ടറിയും തിരുവനന്തപുരം കാര്യവട്ടത്ത്‌ താമസക്കാരനുമായ സാജിം അബൂബക്കർ കുഞ്ഞു (51 വയസ്സ്) പെട്ടെന്നുണ്ടായ അസുഖത്തെതുടർന്ന് കോബാർ അൽമന ഹോസ്പിറ്റലിൽ വെച്ച്  മരണപ്പെട്ടു. ഭാര്യ ഷക്കീല, മകൾ സൈന (IISD പ്ലസ് 1 വിദ്യാർത്ഥിനി) തിരുവനന്തപുരം വെമ്പായം മുക്കം പാലമൂട് മേലേ കടയിൽ പരേതനായ  അബൂബക്കറിന്റെയും ഉമ്മുകൊൽസുവിന്റെയും രണ്ട് മക്കളിൽ മൂത്തയാളാണ് സാജിം. സഹോദരി സീന. കഴിഞ്ഞ 25 വർഷത്തിലധികമായി കോബാറിൽ താമസിക്കുന്നു ഇപ്പോൾ സ്രാക്കോ കമ്പനിയിൽ ആർക്കിടെക്റ്റ്…

Read More

കേബിൾ ടിവി ടെക്നീഷ്യനെ മരിച്ച നിലയിൽ കണ്ടെത്തി; വൈദ്യുതാഘാതമേറ്റതായി സംശയം

ആലപ്പുഴ: ആലപ്പുഴ പാതിരപ്പള്ളിയിൽ കേബിൾ ടിവി ടെക്നീഷ്യനെ മരിച്ച നിലയിൽ കണ്ടെത്തി. ആര്യാട് അയ്യങ്കാളി ജം​ഗ്ഷനിൽ താമസിക്കുന്ന പ്രതീഷ് ആണ് മരിച്ചത്. വഴിയരികിൽ നിന്നുമാണ് ഇയാളെ കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റതായി സംശയം. രാവിലെ നടക്കാൻ പോയ ആളാണ് പ്രതീഷ് വീണുകിടക്കുന്നതായി കണ്ടത്. ഇയാളുടെ കൈകളിൽ കേബിളുണ്ടായിരുന്നു എന്ന് ഇവർ പറയുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Read More

ട്രെയിൻ യാത്രക്കിടെ ബെർത്ത്‌ പൊട്ടി വീണ് മാറഞ്ചേരി സ്വദേശിക്ക് ദരുണാന്ത്യം

മാറഞ്ചേരി : ട്രൈൻ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ എളയിടത്ത് മാറാടിക്കൽ കുഞ്ഞിമൂസയുടെ മകൻ അലിഖാനാണ് (62) മരണപ്പെട്ടത്. ദൽഹിയിലേക്കുള്ള യാത്രക്കിടയിൽ തെലുങ്കാനക്കടുത്തുള്ള വാറങ്കലിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. അപകടം നടക്കുമ്പോൾ അലിഖാൻ താഴത്തെ ബെർത്തിൽ ചരിഞ്ഞ് കിടക്കുകയായിരുരുന്നു. സെൻട്രൽ ബെർത്ത് പൊട്ടി വീണ് കഴുത്തിൽ വന്നിടിച്ച് പിരടിയിലെ 3 എല്ലുകൾ പൊട്ടുകയും ഞരമ്പിന് ക്ഷതമേൽക്കുകയുംചെയ്തു.അതിനെ തുടർന്ന് കൈകളും കാലുകളും തളർന്ന്…

Read More

മണ്ണുമാന്തി യന്ത്രം കഴുകുന്നതിനിടെ ശരീരത്തിലേക്ക് മറിഞ്ഞുവീണു; കാസർകോട് യുവാവിന് ദാരുണാന്ത്യം

കാസർകോട്: മണ്ണുമാന്തി യന്ത്രം കഴുകുന്നതിനിടെ ശരീരത്തിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. ബന്തടുക്ക പടുപ്പിലെ പ്രീതംലാല്‍ ചന്ദാണ് (22) മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. യുവാവിന്റെ വീടിന്റെ അടുത്ത് വെച്ച് തന്നെയായിരുന്നു അപകടവും സംഭവിച്ചത്. മണ്ണുമാന്തി യന്ത്രം വൃത്തിയാക്കുന്നതിനിടെ മറിഞ്ഞു വീഴുകയായിരുന്നു. യന്ത്രഭാഗം യുവാവിന്റെ നെഞ്ചത്തേക്ക് പതിച്ചുവെന്ന് പരിസരത്തുണ്ടായിരുന്നവർ പറഞ്ഞു. നാട്ടുകാർ ഉടൻ തന്നെ ഓടിക്കൂടി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ടെലിവിഷൻ ദേഹത്ത് വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ: കളിക്കുന്നതിനിടെ ടെലിവിഷന്‍ ദേഹത്തേക്ക് മറിഞ്ഞ് വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം. മുവാറ്റുപുഴ പായിപ്ര മെക്രോ ജങ്ഷന്‍ പൂവത്തുംചുവട്ടില്‍ അനസിന്റെ മകന്‍ അബ്ദുള്‍ സമദാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. സ്റ്റാന്‍ഡിനൊപ്പം ടിവിയും കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആസ്റ്റര്‍ മെഡിസിറ്റിയിലേക്കും മാറ്റിയിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു മരണം.

Read More

തിരുവനന്തപുരത്ത് കാറിനുള്ളിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി; ദീപുവിന്റെ ഡ്രൈവറെ കാണാതായി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാറിനുള്ളിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പാപ്പനംകോട് കൈമനം സ്വദേശിയായ എസ്. ദീപു(44) ആണ് മരിച്ചത്. തിരുവനന്തപുരം കന്യാകുമാരി ദേശീയ പാതയിൽ കേരള – തമിഴ്നാട് അതിർത്തിയായ കളിയ്ക്കാവിളയക്ക് സമീപം ഒറ്റാമരത്താണ് കാറിനുള്ളിൽ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്. ദീപുവിന്റെ മഹീന്ദ്ര കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി 12 മണിയോടെയാണ് നാട്ടുകാർ കളിയിക്കാവിള പോലീസിനെ വിവരം അറിയിച്ചു. കാറിന്റെ മുന്നിലത്തെ സീറ്റിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്തിയിട്ടില്ല. ഇയാൾക്കു തിരുവനന്തപുരം…

Read More

മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് പൂളിൽ കുളിച്ചു; അത്യപൂർവ്വ അമീബ ബാധിച്ച് പതിമൂന്നുകാരി മരിച്ചു

കോഴിക്കോട്: പതിമൂന്നുകാരി മരിച്ചത് അപൂർവ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകൾ ദക്ഷിണ (13)യാണ് ആ മാസം പന്ത്രണ്ടിന് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് ​ദക്ഷിണ മരിച്ചത്. അത്യപൂർവ്വ അമീബയാണ് കുട്ടിയുടെ മരണകാരണമെന്നാണ് പരിശോധനാ ഫലം. തലവേദനയും ചർദ്ദിയും ബാധിച്ചതോടെയാണ് കുട്ടി ആശുപത്രിയിൽ ചികിത്സ തേടിയത്. കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദക്ഷിണയുടെ ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്‌കൂളിൽനിന്ന്…

Read More

മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് പൂളിൽ കുളിച്ചു; അത്യപൂർവ്വ അമീബ ബാധിച്ച് പതിമൂന്നുകാരി മരിച്ചു

കോഴിക്കോട്: പതിമൂന്നുകാരി മരിച്ചത് അപൂർവ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകൾ ദക്ഷിണ (13)യാണ് ആ മാസം പന്ത്രണ്ടിന് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് ​ദക്ഷിണ മരിച്ചത്. അത്യപൂർവ്വ അമീബയാണ് കുട്ടിയുടെ മരണകാരണമെന്നാണ് പരിശോധനാ ഫലം. തലവേദനയും ചർദ്ദിയും ബാധിച്ചതോടെയാണ് കുട്ടി ആശുപത്രിയിൽ ചികിത്സ തേടിയത്. കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദക്ഷിണയുടെ ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്‌കൂളിൽനിന്ന്…

Read More

മലയാളി ഉള്‍പ്പെടെ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു.

റായ്പൂര്‍: ഛത്തീസ്ഗഢില്‍ നക്‌സല്‍ കലാപബാധിത പ്രദേശമായ സുക്മയിലുണ്ടായ സ്‌ഫോടനത്തില്‍ മലയാളിയുള്‍പ്പെടെ സിആര്‍പിഎഫ് കോബ്ര യൂണിറ്റിലെ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആര്‍(35), കാണ്‍പൂര്‍ സ്വദേശി ശൈലേന്ദ്ര എന്നിവരാണ് വീരമൃത്യു എന്നിവരാണ് വീരമൃത്യു വരിച്ചത്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.സുരക്ഷാ സേനയുടെ വാഹന വ്യൂഹം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ട്രക്കിലും ഇരുചക്ര വാഹനങ്ങളിലുമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍. ജഗര്‍ഗുണ്ടാ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു ആക്രമണം. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വിഷ്ണു വാഹനത്തിന്റെ ഡ്രൈവറായിരുന്നു. മൃതദേഹം വനത്തില്‍ നിന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial