തിരുവനന്തപുരത്ത് വീട്ടിലെ കിണറിനകത്ത് കുടുങ്ങിയ പ്രവാസി യുവാവ് ഓക്സിജൻ കിട്ടാതെ മരിച്ചു

തിരുവനന്തപുരം :വീട്ടുമുറ്റത്തെ കിണറ്റിൽ ഇറങ്ങിയ യുവാവ് ഓക്സിജൻ കിട്ടാതെ മരിച്ചു. അണ്ടൂർകോണം പള്ളിയാപറമ്പ് ക്ഷേത്രത്തിനു സമീപം ഫിർദൗസ് വീട്ടിൽ അൻസർ (31) ആണ് മരിച്ചത്. വൈകുന്നേരം നാലരയോടെ കിണറ്റിൽ വീണ ബക്കറ്റിൻ്റെ അടപ്പ് എടുക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. 60 അടിയോളം ആഴവും മൂന്നടി മാത്രം വീതിയുള്ള കിണറ്റിൽ ഓക്സിജൻ ഇല്ലായിരുന്നു. ഇടുങ്ങിയ കിണറ്റിൽ കുഴഞ്ഞുവീണ അൻസറിനെ കഴക്കൂട്ടത്തു നിന്നെത്തിയ ഫയർഫോഴ്സ് സംഘം രണ്ടു മണിക്കൂറോളം കഷ്ടപ്പെട്ടാണ് പുറത്തെടുത്തത്. പുറത്തെടുക്കുമ്പോഴേക്കും അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ…

Read More

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരൻ മരിച്ചു

കണ്ണൂർ: ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരൂരിൽനിന്ന് പഴയങ്ങാടി ഭാഗത്തേക്കു പോകുന്ന ബൈക്കും കണ്ണൂർ ഭാഗത്തേക്കു പോകുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. രാവിലെ 8.15 ഓടെയാണ് അപകടമുണ്ടായത്. കണ്ണപുരം പൂമാലകാവിനു സമീപത്തെ കെഎസ്‌ടിപി റോഡിലാണ് അപകടം. സഹയാത്രികനു ഗുരുതരമായി പരുക്കേറ്റു. മരിച്ച ആളെ തിരിച്ചറിഞ്ഞില്ല.

Read More

ഓടുന്ന ട്രെയിനിൽ നിന്നും ചാലക്കുടി പുഴയിൽ വീണയാൾ മുങ്ങിമരിച്ചു

തൃശൂർ: ഓടുന്ന ട്രെയിനിൽ നിന്നും ചാലക്കുടി പുഴയിൽ വീണ് യാത്രക്കാരൻ മരിച്ചു. എറണാകുളം – ബെംഗളൂരു എക്സ്‌പ്രസിലെ യാത്രക്കാരൻ രാം കിഷനാണ് മരിച്ചത്. മധ്യപ്രദേശ് സ്വദേശിയാണ്. ട്രെയിൻ യാത്രയ്‌ക്കിടെ ചാലക്കുടി പുഴയിൽ വീണ രാം കിഷൻ മുങ്ങിമരിക്കുകയായിരുന്നു

Read More

വീടിനുള്ളിൽ കഴുത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു: സംഭവത്തിൽ ദുരൂഹത

ഇടുക്കി: അടിമാലി പണിക്കൻകുടിയിൽ വീടിനുള്ളിൽ കഴുത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. സൗത്ത് കൊമ്പൊടിഞ്ഞാനിൽ പടികപള്ളിയിൽ വാവച്ചൻ (25) ആണ് മരിച്ചത്. കഴുത്ത് മുറിഞ്ഞ് വീട്ടിൽ കണ്ടെത്തിയ ഇയാളെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരിക്കുകയായിരുന്നു. അതേസമയം, കഴുത്തിന് എങ്ങനെ മുറിവേറ്റു എന്നത് സംബന്ധിച്ച് അവ്യക്തതയും ദുരൂഹതയും നിലനിൽക്കുകയാണ്. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് അന്വേഷണം ആരംഭിച്ചു

Read More

നടി മീരാ ജാസ്മിന്റെ പിതാവ് അന്തരിച്ചു

കൊച്ചി: നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എറണാകുളത്തായിരുന്നു അന്ത്യം. ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു മക്കള്‍; ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോര്‍ജ്ജ്, ജോയ്.

Read More

വാതിലടച്ച് വീട്ടിലെ രണ്ടു പാചകവാതക സിലിണ്ടറും തുറന്നുവിട്ടു; മൂവാറ്റുപുഴയില്‍ യുവാവ് തുങ്ങി മരിച്ചനിലയില്‍

മൂവാറ്റുപുഴ: പാചകവാതക സിലിണ്ടര്‍ തുറന്നു വിട്ട ശേഷം യുവാവു വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കല്ലൂര്‍ക്കാട് കുളങ്ങാട്ടുപാറ കോട്ടയില്‍ ജോണ്‍സണ്‍ (36) ആണു മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണു ജോണ്‍സനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും കുട്ടിയും വീട്ടില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ വാതിലടച്ചു വീടിനുള്ളിലുണ്ടായിരുന്ന രണ്ടു പാചകവാതക സിലിണ്ടറും തുറന്നു വിട്ട ശേഷം ജോണ്‍സണ്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കല്ലൂര്‍ക്കാട് നിന്ന് അഗ്‌നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയാണു മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്. കട്ടിലില്‍ പൊള്ളലേറ്റ നിലയിലായിരുന്നു…

Read More

ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകൾക്കും ദാരുണാന്ത്യം

പെരുമ്പാവൂർ: ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകൾക്കും ദാരുണാന്ത്യം. എംസി റോഡിൽ താന്നിപ്പുഴ പള്ളിപ്പടിയിൽ ഇന്നു രാവിലെ 7.45 ഓടെയാണ് അപകടമുണ്ടായത്. കോതമംഗലം കറുകടം കുന്നശേരിൽ കെ.ഐ. എൽദോ (52), നഴ്സിങ് വിദ്യാർത്ഥിനിയായ മകൾ ബ്ലെസി എന്നിവരാണ് മരിച്ചത്. ബ്ലെസിയെ അങ്കമാലി റെയിൽവേ സ്റ്റേഷനിലാക്കാനായി പിതാവ് ബൈക്കിൽ കൊണ്ടുപോകവെയാണ് അപകടമുണ്ടായത്. ടോറസ് ലോറിയും ബൈക്കും ഒരേ ദിശയിൽ കാലടി ഭാഗത്തേക്ക് പോവുകയായിരുന്നു. ബൈക്കിനു പിന്നിൽ ലോറി ഇടിച്ചതിനെ തുടർന്ന് തെറിച്ചുവീണ ഇരുവരുടെയും ദേഹത്തുകൂടി ലോറി കയറിയിറങ്ങി….

Read More

പട്ടാമ്പിയിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

പട്ടാമ്പി : കാരക്കാട് റെയിൽവേ സ്റ്റേഷനു സമീപം പുരുഷനും സ്ത്രീയും ട്രെയിനുമുന്നിൽച്ചാടി മരിച്ചു. തൃത്താല ഭാഗത്ത് താമസിക്കുന്ന ബംഗാൾ സ്വദേശികളാണ് ഇവരെന്നു പൊലീസ് അറിയിച്ചു. ബംഗാൾ ജൽപൈഗുരി കാതംബരി ദക്ഷിൺ ഹൻസ് ഹല്ലി സ്വദേശിയായ സുലൈ സർക്കാറിൻ്റെ മകൻ പ്രദീപ് സർക്കാറും (30) ഇതേ സ്ഥലത്തു താമസിക്കുന്ന നോബിൻ റോയിയുടെ മകൾ ബിനോതി റോയിയുമാണ് മരിച്ചത്. പട്ടാമ്പി കീഴായൂർ രണ്ടാംകെട്ടി എന്ന സ്ഥലത്ത് വച്ച് ചൊവ്വാഴ്ച വൈകുന്നേരം 5.40നായിരുന്നു സംഭവം. കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് എക്സ്‌പ്രസ്…

Read More

തളിക്കുളത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തളിക്കുളം: ഹാഷ്ടി നഗറിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.നൂൽപാടത്ത് അബ്ദുൾ ഖാദർ(85), ഭാര്യ ഫാത്തിമ ബീവി(66) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്‌. ചൊവ്വാഴ്ച രാവിലെ മുതൽ വീട് അടഞ്ഞ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ വൈകീട്ട് വീടിൻറെ ജനൽ തുറന്ന് നോക്കിയപ്പോഴാണ് ഇരുവരും മുറിയിലെ കട്ടിലിൽ മരിച്ച് കിടക്കുന്നതായി കണ്ടത്. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അബ്ദുൾ ഖാദറിൻറെ ആദ്യഭാര്യ: ആമിനുമ്മ. മക്കൾ: അബുസു, മജീദ്, കുൽസു, സുഹറ, പരേതനായ മനാഫ്. മരുമക്കൾ: റസിയ,ഹസീന, അലി,…

Read More

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊടി കെട്ടുന്നതിനിടെ ബിജെപി പ്രവർത്തകൻ കോണിയിൽ നിന്നു വീണ് മരിച്ചു

തൃശ്ശൂർ :പെരിങ്ങോട്ടുകര താന്ന്യത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊടി കെട്ടുന്നതിനിടെ ബിജെപി പ്രവർത്തകൻ കോണിയിൽ നിന്നു വീണ് മരിച്ചു. അഴിമാവ് ഒറ്റാലി ശേഖരന്റെ മകൻ ശ്രീരംഗൻ (57) ആണ് മരിച്ചത്. അഴിമാവിൽ ഞാറ്റുവെട്ടി ഉണ്ണിക്കുട്ടന്റെ വീട്ടിൽ നിന്നാണ് ചൊവ്വാഴ്ച നാട്ടിക മണ്ഡലത്തിൽ നിന്നും സുരേഷ്ഗോപിയുടെ പര്യടനം ആരംഭിക്കുന്നത്. ഇതിന്റെ അലങ്കാരങ്ങൾ ഒരുക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് അപകടം. തൃശൂരിലെ എലൈറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ചൊവ്വാഴ്ച സംസ്കരിക്കും.ഭാര്യ: ജ്യോത്സന. മകൾ: രാഖി.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial