കാസർകോട് ട്രെയിനിൽ ഓടിക്കയറുന്നതിനി ടെ താഴെ വീണ് യുവാവിന് ദാരുണാന്ത്യം

കാസർകോട് : ട്രെയിനിൽ ഓടിക്കയറുന്നതിനിടെ വീണ് യുവാവ് മരിച്ചു. ഒഡീഷ സ്വദേശി സുശാന്ത് (41) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കാസർകോട് റെയിൽവേ സ്റ്റേഷനിലാണ് അപകടം. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്കുളള ട്രെയിനിലായിരുന്നു സുശാന്ത് ഉണ്ടായിരുന്നത്. കാസർകോട് വെച്ച് വെളളം വാങ്ങാനായി ഇറങ്ങി. ട്രെയിൻ നീങ്ങുന്നത് കണ്ട് ഓടിക്കയറാൻ ശ്രമിച്ചപ്പോൾ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിലേക്ക് വീഴുകയായിരുന്നു. യാത്രക്കാർ ട്രെയിൻ ചങ്ങല വലിച്ച് നിർത്തിയെങ്കിലും മരിച്ചു

Read More

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മേപ്പാടിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി വനത്തിനുള്ളിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. മേപ്പാടി പരപ്പന്‍പാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്. ആക്രമണത്തില്‍ സുരേഷിന് പരിക്കേറ്റു. ഇരുവരും കാടിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്നില്‍ അകപ്പെട്ടത്. മേപ്പാടിയില്‍ നിന്നും നിലമ്പൂരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് എത്തിയിട്ടുണ്ട്. വയനാട്ടിൽ തുടർച്ചയായി വന്യജീവി ആക്രമണത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. അതിനിടയിലാണ് വീണ്ടും ആക്രമണത്തിൽ ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടിരിക്കുന്നത്

Read More

വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

കുറ്റിപ്പുറം: കഴിഞ്ഞ ദിവസം ചങ്ങരംകുളം മാന്തടത്ത് വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെല്ലൂർ സ്വദേശി കാസിമിന്റെ മകൻ ആബിദ് (22) മരണപ്പെട്ടു. മാതാവ് : താഹിറ. സഹോദരങ്ങൾ: ആസിഫ്, തസ്മീറ. ചെല്ലുർ മാളിയേക്കൽ ആബിദ് നേരത്തെ കുറ്റിപ്പുറം ഗാലക്സി ഹൈപ്പർ മാർക്കറ്റിലും ഇപ്പോൾ ട്രെൻഡ്സിലും ജോലി ചെയ്തു വരികയായിരുന്നു. കുറ്റിപ്പുറത്തെ ആംബുലൻസ് ഡ്രൈവർ റഷീദിൻ്റെ സഹോദരി പുത്രനാണ്. തൃശൂർ അമല ആശുപത്രിയിലുള്ള മ്യതദേഹം പോസ്റ്റ് മോർട്ടം കഴിഞ്ഞ ശേഷം…

Read More

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം; നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഊരുട്ടുകാല സ്വദേശി ആദിത്യൻ (23) ആണ് മരിച്ചത്. ഇന്ന് രാത്രി 7.30ഓടെ നെയ്യാറ്റിൻകര കൊടങ്ങാവിളയിലാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാത്രിയോടെയാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ മൈക്രോ ഫിനാൻസ് കളക്ഷൻ ഏജന്‍റാണ്. നെല്ലിമൂടുള്ള സ്ഥലത്ത് പണം പിരിക്കാൻ പോയ സമയത്ത് കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ്…

Read More

വർക്കല പാപനാശം കടലിൽ കുളിക്കാൻ ഇറങ്ങിയ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

വർക്കല: പാപനാശം കടൽത്തീരത്ത് കുളിക്കാൻ ഇറങ്ങി വൈകുന്നേരം മുതൽ കാണാതായ മെഡിക്കൽ വിദ്യാർഥിയുടെ മൃതദേഹം ഇന്ന് പകൽ ഒന്നരയോടെ കണ്ടെത്തി. കൊല്ലം ഏരൂർ പാണയം സ്വദേശിയായ അഖിലിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. വർക്കല പാപനാശത്തിന് സമീപം വച്ചാണ് തിരയിൽ പെട്ട് അഖിലിനെ കാണാതായത്. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയാണ് അഖിൽ. വിശദ വിവരങ്ങൾ അറിവായിട്ടില്ല. വർക്കല പോലീസ് മേൽ നടപടികൾ സ്വീകരിക്കുന്നു.

Read More

ആലുവ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ജീവനൊടുക്കി

ആലുവ: പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍. ആലുവ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ബാബുരാജാണ് മരിച്ചത്. അങ്കമാലി പുളിയനത്തെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടു കൂടിയാണ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ബാബുരാജിനെ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല, ആതമഹത്യയാണെന്നാണ് പ്രാഥമിക നിഗമനം കുറച്ചുദിവസങ്ങളിലായി ബാബുരാജ് മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നത്. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍

Read More

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവഡോക്ടർ മരിച്ച നിലയിൽ

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. സീനിയർ റസിഡൻ്റ് ഡോക്ടർ അഭിരാമിയാണ് മരിച്ചത്. തിരുവനന്തപുരം വെള്ളനാട് സ്വദേശിനിയാണ് ഡോക്ടർ അഭിരാമി. മെഡിക്കൽ കോളേജിന് സമീപത്തെ പിടി ചാക്കോ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More

കാര്‍ ഇടിച്ചു, മൃതദേഹം ഒളിപ്പിക്കാന്‍ പാടത്ത് തള്ളി; തൃശൂരില്‍ സ്വര്‍ണവ്യാപാരി അറസ്റ്റില്‍

തൃശൂര്‍: കുറ്റുമുക്ക് പാടത്ത് ഉപേക്ഷിച്ചനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സ്വര്‍ണവ്യാപാരി അറസ്റ്റില്‍. പാലക്കാട് കൊല്ലങ്കോട് സ്വദേശി രവിയുടെ (55) മരണത്തില്‍ തൃശൂരിലെ സ്വര്‍ണവ്യാപാരി വിശാല്‍ (40) ആണ് അറസ്റ്റിലായത്. മദ്യലഹരിയില്‍ വിശാലിന്റെ വീടിന്റെ മുന്നില്‍ കിടക്കുകയായിരുന്നു രവി. ഇത് ശ്രദ്ധിക്കാതെ വീട്ടിലേക്ക് കാര്‍ കയറ്റുമ്പോള്‍ രവിയുടെ ദേഹത്തുകൂടി വാഹനം കയറിയിറങ്ങുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. അപകടത്തില്‍ മരിച്ച രവിയുടെ മൃതദേഹം ഒളിപ്പിക്കാന്‍ വിശാല്‍ പാടത്ത് തള്ളുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നടത്തിയ…

Read More

നഴ്സിങ് വിദ്യാർത്ഥിനി കടലിൽ മുങ്ങി മരിച്ചു; ജയലക്ഷ്മി അപകടത്തിൽപെട്ടത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ

ആറാട്ടുപുഴ: വലിയഴീക്കൽ സ്വദേശിനിയായ ബിഎസ്‌സി നഴ്സിങ് വിദ്യാർത്ഥിനി പോണ്ടിച്ചേരിയിൽ കടലിൽ മുങ്ങി മരിച്ചു. തറയിൽകടവ് പുത്തൻ മണ്ണേൽ ജയദാസ്- ലത ദമ്പതികളുടെ മകൾ ജയലക്ഷ്മിയാണ് (21) മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് സുഹൃത്തുക്കൾക്കൊപ്പം കടലിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. പോണ്ടിച്ചേരിയിലെ ജിപ്മെർ കോളജിൽ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു. സഹോദരൻ ജയേഷ് (മിലിട്ടറി). സംസ്കാരം പിന്നീട്

Read More

പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കവെ കിണറ്റില്‍ വീണ് 53കാരന്‍ മരിച്ചു

മലപ്പുറം: പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കവെ 53 കാരന് ദാരുണാന്ത്യം. എടക്കര തെക്കേകാരായില്‍ സതീഷ് കുമാര്‍ (53) ആണ് കിണറ്റില്‍ വീണ് മരിച്ചത്. ആഴമുള്ള കിണറ്റിലാണ് പൂച്ച വീണത്. പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സതീഷ് കുമാര്‍ അപകടത്തില്‍പ്പെട്ടത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial