ബിജെപി വിട്ട് നടൻ ദേവൻ; അപ്രതീക്ഷിത പ്രഖ്യാപനം, പ്രാഥമിക അംഗത്വം രാജി വച്ചു
ആലപ്പുഴ: ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് നടൻ ദേവൻ. നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ദേവൻ. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് ദേവന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. ‘‘ബിജെപിയ്ക്ക് വേണ്ടി അഗ്രസീവായി ഞാൻ പ്രവർത്തിച്ചു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ വിജയത്തിനു എന്റെ സംഭാവന ഉണ്ടായിരുന്നതായി അദ്ദേഹം സമ്മതിക്കും. അത്രയും സംഭാവന ഞാൻ നൽകിയിരുന്നു. ഞാൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയം ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങളും ആശയങ്ങളും അടങ്ങുന്നതാണ്. കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാന ബിജെപിയിൽ അത് കണ്ടില്ല….

