അവയവക്കച്ചവടം; ആശുപത്രികളിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച് കടുത്ത നടപടിയിലേക്ക് ഇഡി
കൊച്ചി : അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസ് അന്വേഷണത്തിൽ കൂടുതൽ പിടിമുറുക്കി ഇഡി. കൊച്ചിയിലെ വിവിധ ആശുപത്രികളിൽ ഇഡി ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. 9 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് പിടിച്ചെടുത്ത രേഖകൾ വിശദമായ പരിശോധനയ്ക്ക് ശേഷം അക്കൗണ്ട് മരവിപ്പിക്കാനാണ് നീക്കം. മുഖ്യപ്രതി നജീബ് ആശുപത്രികളിൽ നിന്നും വൻ കമ്മീഷൻ കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. പൊലീസ് കേസിൻ്റെ തു ടർച്ചയായി ഇസിഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയായിരുന്നു നടപടി. കഴിഞ്ഞ മൂന്നു വർഷത്തിനിടെ മുഖ്യപ്രതിയായ നജീബിൻ്റെ…

