സംസ്ഥാനത്ത് നിശ്ചിത സമയ പരിധിയിൽ വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് വർധിക്കുന്നതിനിടയിൽ പ്രഖ്യാപിത വൈദ്യുതി നിയന്ത്രണവുമായി സർക്കാർ. ഇടയ്ക്കിടെ വൈദ്യുതി തടസ്സപ്പെടുത്തുന്നത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണമാണെന്ന ആരോപണം ശക്തമായിരിക്കെയാണ് ഇപ്പോൾ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. ഇനി മുതൽ സംസ്ഥാനത്ത് നിശ്ചിത സമയ പരിധിയിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. പീക്ക് ലോഡ് മാനേജ്മെന്റ് എന്ന പേരിലാണ് കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലുള്ള വൈകീട്ട് ആറ് മുതൽ രാത്രി 11 വരെയുള്ള സമയത്താണ് 15 മിനിറ്റ് മുതൽ…

