പൊലീസ് സ്റ്റേഷനിൽ നിർത്തിയിട്ട പിക്കപ്പ് വാൻ കത്തിച്ചു; കത്തിച്ചത് പോലീസ് അറസ്റ്റ് ചെയ്ത ദേഷ്യത്തിൽ

പാലക്കാട് അടിപിടി കേസിൽ അറസ്റ്റ് ചെയ്തതിന്റെ ദേഷ്യത്തിൽ പൊലീസ് സ്റ്റേഷനിൽ നിർത്തിയിട്ട പിക്കപ്പ് വാൻ കത്തിച്ചു. വാളയാർ പൊലീസ് സ്‌റ്റേഷനു മുന്നിലെ ദേശീയപാതയിലെ സർവീസ് റോഡിൽ പാർക് ചെയ്‌തിരുന്ന വാഹനമാണ് കത്തിച്ചത്. വണ്ടിക്ക് തീവച്ചതിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ചുള്ളിമട സ്വദേശി പോൾരാജിനെ (50) പൊലീസ് പിന്തുടർന്ന് അറസ്‌റ്റു ചെയ്‌തു. മദ്യപിച്ചു അടിപിടിയുണ്ടാക്കിയ കേസുമായി ബന്ധപ്പെട്ട് ഇന്നലെ വൈകിട്ടോടെയാണ് പോൾ രാജിനെ പൊലീസ് കസ്‌റ്റഡിയിലെടുത്ത് ‌സ്റ്റേഷനിലെത്തിച്ചത്. പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം വൈകിട്ടോടെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു….

Read More

കൊല്ലത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ആൾ ചികിത്സയിലിരിക്കെ മരിച്ചു; ഗുരുതര പൊള്ളലോടെ മക്കൾ ആശുപത്രിയിൽ

കൊല്ലം: ഓയൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. റോഡുവിള സ്വദേശി കൃഷ്ണ വിലാസം വീട്ടിൽ വിനോദ് കുമാർ(42) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് വിനോദ് കുമാർ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. വിനോദിന്റെ മക്കളായ മിഥുൻ (18) വിസ്മയ (14) എന്നിവർക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മക്കൾക്കൊപ്പം ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം വിനോദ് തീകൊളുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാ ശ്രമം തടയാൻ ശ്രമിച്ചതിനിടെ കുട്ടികൾക്ക് പൊള്ളലേറ്റതാണോ എന്നും സംശയമുണ്ട്….

Read More

കുറ്റിപ്പുറത്ത് പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിലെ പുരുഷന്റെ മൃതദേഹം

മലപ്പുറം: കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. കുറ്റിപ്പുറം മഞ്ചാടിക്ക് സമീപം ഇന്നലെ വൈകിട്ടാണ് സംഭവം. പുൽക്കാടുകൾക്കാണ് തീപിടിച്ചത് അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിലെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് പുൽക്കാടിന് തീപിടിക്കുന്നത്. തുടർന്ന് തിരൂരിൽ നിന്നും പൊന്നാനിയിൽ നിന്നും അഗ്നി ശമന സേനാംഗങ്ങളും കുറ്റിപ്പുറം പൊലീസും സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. മരിച്ചത് ആരാണെന്ന് തിരിച്ചറിയാനായിട്ടില്ല. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങി. മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിൽ കൂടുതൽ വ്യക്തത…

Read More

നരുവാമൂട്ടിൽ ഫർണിച്ചർ ഗോഡൗണിലെ തീപിടുത്തത്തിൽ വ്യാപക നാശനഷ്ടം; 5 മണിക്കൂറിനുശേഷം തീ അണച്ചു


തിരുവനന്തപുരം: നരുവാമൂട്ടിൽ ഫർണിച്ചർ ഗോഡൗണിലുണ്ടായ തീപിടുത്തത്തിൽ വ്യാപക നാശനഷ്ടം. റിട്ട. എസ് ഐ വിജയൻറെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ ഗോഡൗൺ ആണ് പൂർണ്ണമായും കത്തിനശിച്ചത്. 12 യൂണിറ്റ് ഫയർഫോഴ്സ് എത്തി അഞ്ചുമണിക്കൂറോളം എടുത്തതാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഗോഡൗൺ ഉടമയോ തൊഴിലാളികളോ സ്ഥലത്ത് ഉണ്ടായിരുന്നില്ല. തീ പടരുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. നെയ്യാറ്റിൻകരയിൽ നിന്നും കാട്ടാക്കടയിൽ നിന്നും തിരുവനന്തപുരത്ത് നിന്നും 6 യൂണിറ്റ് ഫയർഫോഴ്സ് എത്തിയെങ്കിലും തീ കെടുത്താനായില്ല….

Read More

കുറ്റിപ്പുറത്ത് രണ്ടര ഏക്കറോളം വയൽ കത്തി നശിച്ചു

കുറ്റിപ്പുറം : രണ്ടര എക്കറോളം വരുന്ന വയൽ പ്രദേശം കത്തി നശിച്ചു. കുറ്റിപ്പുറം പഞ്ചായത്ത് നാഗപ്പറമ്പ് പാടശേഖരത്തെ കോമളം എന്നവരുടെ ഉടമസ്ഥതയിലുള്ള രണ്ടര ഏക്കറോളം വരുന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ട് മണിയോടെ തീ പടർന്ന് പിടിച്ചത്.പാടശേഖരത്തെ ചെറു ജീവികളും, ആമകളും അഗ്നിക്കിരയായി. തിരൂരിൽ നിന്നും വന്ന അഗ്നി രക്ഷാസേന തീ പൂർണ്ണമായും അണച്ചു. ഫയർ & റസ്ക്യൂ ഓഫീസർമാരായ സജിത്ത്.എൻ.പി, അഭിലാഷ്.കെ, സുജിത്ത് സുരേന്ദ്രൻ, ഫയർ & റസ്ക്യൂ ഓഫിസർ (ഡ്രൈവർ) നവീൻ കുമാർ.കെ.പി,…

Read More

ജയ്പൂരിൽ കാറിന് തീപിടിച്ച് സ്ത്രീകളും കുട്ടികളും അടക്കം ഏഴു പേർ മരിച്ചു

ജയ്പൂര്‍: ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് സ്ത്രീകളും കുട്ടികളുമടക്കം ഒരു കുടുംബത്തിലെ ഏഴ് പേര്‍ വെന്തുമരിച്ചു. രാജസ്ഥാനിലെ സിക്കാറില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശികളായ കാര്‍ യാത്രികര്‍ സലാസറില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം. 55 കാരിയായ നീലം ഗോയല്‍, മകന്‍ അഷുതോഷ് ഗോയല്‍ (35), മഞ്ജു ബിന്ദാല്‍(58), മകന്‍ ഹാര്‍ദിക് ബിന്ദാല്‍ (37), ഭാര്യ സ്വാതി ബിന്ദാല്‍ (32) എന്നിവരും രണ്ട് കുട്ടികളുമാണ് മരിച്ചത്. ചുരു ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ട്രക്കിനെ…

Read More

വയനാട്ടിൽ പഞ്ചായത്ത് മാലിന്യത്തിന് തീ പിടിച്ചു; സമീപത്തെ ഷെഡിൽ ഉറങ്ങിക്കിടന്നയാൾ വെന്തുമരിച്ചു

സുല്‍ത്താന്‍ ബത്തേരി: മാലിന്യശേഖരണത്തിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. വയനാട്ടിലെ പഞ്ചായത്ത് മാലിന്യത്തിനാണ് തീ പിടിച്ചത്. സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് പണിയ കോളനിയിലെ ഭാസ്‌കരനാണ് മരിച്ചത്. ചുള്ളിയോട് കാലിചന്തയില്‍ ഹരിത കര്‍മ്മ സേന സൂക്ഷിച്ചിരുന്ന മാലിന്യത്തിനാണ് തീ പിടിച്ചത്. ഇതിന് സമീപത്തെ ഷെഡില്‍ കിടന്നുറങ്ങുകയായിരുന്ന ഭാസ്‌കരന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് മുമ്പ് തീ ആളിപ്പടരുകയായിരുന്നു. അഗ്നിശമന സേനയെത്തി തീ അണക്കുന്നതിനിടെയാണ് കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഭാസ്‌കരന്റെ മൃതദേഹം സുല്‍ത്താന്‍ ബത്തേരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

Read More

കിഡ്നി ശസ്ത്രക്രിയ കഴിഞ്ഞ ഒരു സ്ത്രീ ഉൾപ്പെടെ 3 യാത്രക്കാർ; ഓടിക്കൊണ്ടിരുന്ന കാർ തീഗോളമായി, തലനാരിഴക്ക് രക്ഷ

ഹരിപ്പാട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ദേശീയപാതയിൽ കരുവാറ്റ ടി ബി ജംഗ്ഷൻ സമീപം ഞായറാഴ്‌ച രാവിലെ ഏഴിനായിരുന്നു സംഭവം. കിഡ്‌നി മാറ്റി വെക്കൽ ശസ്ത്രക്രിയ തുടർന്നുള്ള ചികിത്സയ്ക്കായി തിരുവനന്തപുരത്തു നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് യാത്രക്കാരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ടി ബി ജംഗ്ഷനിൽ എത്തിയപ്പോൾ കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവർ ഷരീഫ് വാഹനം ഒതുക്കി നിർത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു തുടർന്ന് തീ…

Read More

ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഹരിപ്പാട് കരുവാറ്റ ടി.ബി ജംങ്ഷന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാറിനാണ് തീ പിടിച്ചത്.കാറിൽ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്.തിരുവനന്തപുരം നേമം സ്വദേശി ഷരീഫ് ആണ് വണ്ടി ഓടിച്ചിരുന്നത്.ടി.ബി ജംങ്ഷന് സമീപം എത്തിയപ്പോൾ കാറിന്റെ ബോണറ്റ് ഭാഗത്തുനിന്ന് കറുത്ത പുക ഉയരുന്നത് കണ്ട ഉടനെ ഷരീഫ് വാഹനം വശത്തേക്ക് ഒതുക്കി നിർത്തിയശേഷം യാത്രക്കാരെ പുറത്തേക്ക് ഇറക്കി.ഇതിനുശേഷമാണ് തീ പടർന്നത്. ആർക്കും പരിക്കില്ല.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial