Headlines

‘സ്വിങ് ചെയർ സുരക്ഷാ സംവിധാനമില്ലാതെ പ്രവർത്തിപ്പിച്ചു’; ഹാപ്പിലാൻഡിലെ അപകടത്തിൽ 4 പേർക്കെതിരെ കേസെടുത്ത് പൊലീസ്

       വെമ്പായം : തിരുവനന്തപുരം വെമ്പായത്തെ ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്കിലെ അപകടത്തിൽ അധികൃതർക്കെതിരെ കേസെടുത്ത് പൊലീസ്. പാർക്കിന്റെ ചെയർമാൻ, സൂപ്പർവൈസർ, ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ എന്നിവർക്കെതിരെയാണ് വെഞ്ഞാറമൂട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്വിങ് ചെയർ സുരക്ഷാ സംവിധാനമില്ലാതെ പ്രവർത്തിപ്പിച്ചുവെന്നാണ് എഫ്‌ഐആറിൽ ഉള്ളത്. ബോധപൂർവം മനുഷ്യ ജീവന് ഹാനിയുണ്ടാക്കുന്നതിനിടയാക്കിയെന്ന വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. അപകടത്തിന് പിന്നാലെ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ സുരക്ഷാസംവിധാനങ്ങള്‍ സംബന്ധിച്ച് വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. ഉയർന്ന് പൊങ്ങിയ സമയത്ത് വെൽഡിങ് പൊട്ടിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം….

Read More

വെമ്പായം ഹാപ്പിലാന്‍ഡ് അപകടം: ആംബുലന്‍സ് മാത്രമല്ല, സുരക്ഷാ ഉപകരണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല: ജി ആര്‍ അനില്‍

തിരുവനന്തപുരം: വെമ്പായം ഹാപ്പിലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണുണ്ടായ അപകടത്തില്‍ പ്രതികരിച്ച് സ്ഥലം എംഎല്‍എ ജി ആര്‍ അനില്‍. അപകടം നടക്കുമ്പോള്‍ ആംബുലന്‍സ് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറഞ്ഞതെന്നും പരിക്കേറ്റവരെ കൊണ്ടുപോകാന്‍ ആധുനിക കാലത്ത് ഉപയോഗിക്കുന്ന ഒരു വാഹനവും ഉണ്ടായിരുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും അനിൽ പറഞ്ഞു. മതിയായ സുരക്ഷാ ഉപകരണങ്ങളോ സുരക്ഷാ ജീവനക്കാരോ പാര്‍ക്കില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോടായിരുന്നു ജി ആര്‍ അനിലിന്റെ പ്രതികരണം. മുന്‍പ് ഇത്തരത്തില്‍ ഒരു സംഭവം നടന്നപ്പോള്‍ മാനേജരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഫോണില്‍…

Read More

ഹാപ്പിലാൻഡിൽ അപകടം, നിരവധി കുട്ടികൾ അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം വെമ്പായത്തെ അമ്യൂസ് മെന്റ് പാർക്കായ ഹാപ്പിലാൻഡിൽ അപകടം. ലാൻഡ് റൈഡിൽ ഉണ്ടായ അപകടത്തിൽ 5ലേറെ പേർക്ക് പരിക്കേറ്റു. വെൽഡിങ് പാർട്ട് അടർന്ന് മാറിയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെ ഉള്ളൂ. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial