ഭാര്യയ്ക്ക് സ്വന്തമായി മതിയായ വരുമാനവും സാമ്പത്തിക സ്വാതന്ത്ര്യവും ഉണ്ടെങ്കിൽ ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാൻ അവകാശമില്ല;കർണാടക ഹൈക്കോടതി
ബംഗളൂരു: ഭാര്യയ്ക്ക് സ്വന്തമായി മതിയായ വരുമാനവും സാമ്പത്തിക സ്വാതന്ത്ര്യവും ഉണ്ടെങ്കിൽ ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാൻ അവകാശമില്ലെന്ന് കർണാടക ഹൈക്കോടതി. ജീവനാംശവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ഗാര്‍ഹിക പീഡന നിയമം, ഹിന്ദു ദത്തെടുക്കലും ജീവനാംശവും സംബന്ധിച്ച നിയമം, ക്രിമിനല്‍ പ്രൊസീജര്‍ കോഡ് എന്നിവ പ്രകാരം ഹര്‍ജി നല്‍കിയെന്ന കാരണത്താല്‍ മാത്രം ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന് നിര്‍ബന്ധിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഓരോ കേസും അതിന്റെ പ്രത്യേക സാഹചര്യങ്ങളും തെളിവുകളും വിലയിരുത്തിയാണ് തീരുമാനിക്കേണ്ടതെന്ന്…

