ജനക്ഷേമ പദ്ധതികളിൽ നിന്നും പിൻതിരിയാനുള്ള മുൻകൂർ ജാമ്യം;എ കെ ആൻ്റണിയുടെ വാദം കണക്ക് സഹിതം തള്ളി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ളതുമാണെന്ന് മുന്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. വസ്തുതകള്‍ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രം നാനാവിധത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ശ്വാസംമുട്ടിച്ചപ്പോഴും ഒരു ദിവസം പോലും ട്രഷറി പൂട്ടുകയോ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങുകയോ ചെയ്തിട്ടില്ല. സര്‍ക്കാര്‍ ചുമതല ഒഴിയുമ്പോള്‍ ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു പോലും കുടിശ്ശികയുണ്ടായില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും…

