Headlines

അടുത്ത ബസും ഒഴിവുള്ള സീറ്റുകളും അറിയാം; കെഎസ്ആർടിസി യാത്രാവിവരങ്ങൾ ചലോ മൊബൈൽ ആപ്പിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളുടെ തത്സമയ യാത്രാവിവരങ്ങൾ ‘ചലോ’ എന്ന മൊബൈൽ ആപ്പിൽ ലഭ്യമാകുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്ക് അവിടേക്ക്‌ എത്തുന്ന അടുത്ത ബസിനെക്കുറിച്ചും അതിലെ ഒഴിവുള്ള സീറ്റുകളെക്കുറിച്ചും വിവരം ലഭിക്കും. ബസ് തിരഞ്ഞെടുത്ത് കയറുന്നതിനു മുൻപേ ടിക്കറ്റ് എടുക്കാനാകും. മൊബൈൽ ആപ്പിലെ ക്യുആർ കോഡ് കണ്ടക്ടറെ കാണിച്ച് ടിക്കറ്റ് വരവുവെക്കണം. കാഴ്ചപരിമിതർക്കും ഉപയോഗിക്കാൻ പാകത്തിൽ ആപ്പിൽ മാറ്റംവരുത്തും.ബസിൽ ടിക്കറ്റ് എടുക്കാൻ ഉപയോഗിക്കുന്ന സ്മാർട്‌ കാർഡുകളും മൊബൈൽ ആപ്പ് വഴി ചാർജ്‌…

Read More

KSRTC ലാൻഡ് ഫോൺ ഓഴിവാക്കുന്നു; ജൂലൈ 1 മുതൽ യാത്രക്കാർക്ക് മൊബൈലിൽ ബന്ധപ്പെടാം

          തിരുവനന്തപുരം : KSRTCയിൽ ലാൻഡ് ഫോൺ ഓഴിവാക്കുന്നു. കെഎസ്ആർടിസി ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ ലാൻഡ് ഫോൺ ഒഴിവാക്കും. ലാൻഡ് ഫോണിന് പകരം മൊബൈൽ ഫോൺ വാങ്ങാൻ നിർദ്ദേശം. യാത്രക്കാർക്ക് ബന്ധപ്പെടാനാണ് മൊബൈലും സിംകാർഡും വാങ്ങുന്നത്. പുതിയ മൊബൈൽ നമ്പർ ഡിപ്പോയിൽ പ്രദർശിപ്പിക്കണം. ജൂലൈ 1 മുതൽ മൊബൈൽ നമ്പറിൽ യാത്രക്കാർക്ക് ബന്ധപ്പെടാം. അതേസമയം ഇന്ന് കെഎസ്ആര്‍ടിസി ബസ് കാല്‍നടയാത്രക്കാരന്റെ ഇടതുകാലിലൂടെ അതേ ബസ് കയറിയിറങ്ങി. പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ വ്യാഴാഴ്ച ഒന്‍പതുമണിയോടെയാണ് സംഭവം….

Read More

കെ.എസ്.ആർ.ടി.സിയിൽ നിന്നും ശേഖരിച്ചത് 102 ടൺ ഖര മാലിന്യം

            തിരുവനന്തപുരം : സംസ്ഥാനത്തുള്ള കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകൾ, സെൻട്രൽ വർക്സ് എന്നിവിടങ്ങളിൽ നിന്നും ക്ലീൻ കേരള 102 ടൺ ഖര മാലിന്യം ശേഖരിച്ചു. 4,607 കിലോ ഇ-മാലിന്യം, 14,710 കിലോ സ്ക്രാപ്പ്, 82,683 കിലോ പുനരുപയോഗ യോഗ്യമല്ലാത്ത ലെഗസി വേസ്റ്റ് എന്നിങ്ങനെയാണ് ശേഖരിച്ചത്. പുനരുപയോഗം ചെയ്യാനാകാത്ത ലെഗസി വേസ്റ്റ് സിമന്റ് ഫാക്ടറികളിൽ ഇന്ധന ആവശ്യത്തിനായും ഇ-മാലിന്യങ്ങൾ റീസൈക്കിൾ ഏജൻസികൾക്കും നൽകുന്നു. പുനരുപയോഗ യോഗ്യമായ ഇരുമ്പ്, തകരം തുടങ്ങിയവ റീസൈക്ലിങ്ങിനും നൽകുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഖര…

Read More

ചലോ ആപ്പിലൂടെ ഇനി കെഎസ്ആർടിസി ബസുകൾ ട്രാക്ക് ചെയ്യാം

ട്രെയിനുകൾ ഏത് സ്റ്റേഷനിൽ എത്തി എന്ന് കൃത്യമായി അറിയാൻ കഴിയുന്നത് പോലെ കെഎസ്ആർടിസി ബസുകളെയും ഇനി ലൈവായി ട്രാക്ക് ചെയ്യാം. യാത്രയ്ക്ക് മുമ്പ് ബസ് എവിടെ എത്തി, ബസ് വൈകിയോടുന്നുണ്ടോ, ദീർഘദൂര യാത്രക്കാർക്ക് ബസിന്റെ നമ്പർ, ബസിൽ സീറ്റ് ലഭ്യമാണോ എന്നുള്ള കാര്യങ്ങൾ ഉൾപ്പെടെ ട്രാക്ക് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് നമുക്ക് വിരൽതുമ്പിൽ ലഭ്യമായിരിക്കുന്നത്. ചലോ ആപ്പിലൂടെ ഇനി കെഎസ്ആർടിസി ബസുകൾ ട്രാക്ക് ചെയ്യാം. ട്രാക്കിങ് ഇനി ഈസി; എങ്ങനെ ചലോ ആപ്പ് ഉപയോഗിക്കാം: ഗൂഗിൾ പ്ലേ…

Read More

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് കൂറ്റന്‍ മരം വീണു; ബസ് പതിനഞ്ചോളം പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് കൂറ്റന്‍ മരം വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് കാട്ടാക്കട നക്രാംചിറയ്ക്ക് സമീപമായിരുന്നു സംഭവം. ബസ് കണ്ടക്ടര്‍ അടക്കം 15-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും കാട്ടാക്കട ആശുപത്രിലേക്കും മാറ്റി. കാട്ടാക്കട ഭാഗത്തേക്ക് വന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്. മൂക്കിന് പരിക്കേറ്റ കണ്ടക്ടര്‍ സുനില്‍ ദാസിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Read More

ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ചെളിവെള്ളം തെറിപ്പിച്ചെന്ന പേരില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിന്റെ ചില്ലു തകര്‍ത്തവര്‍ അറസ്റ്റില്‍

ഹരിപ്പാട്: ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ചെളിവെള്ളം തെറിപ്പിച്ചെന്ന പേരില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിന്റെ ചില്ലു തകര്‍ത്തവര്‍ അറസ്റ്റില്‍. തൃക്കുന്നപ്പുഴ സ്വദേശികളായ ഷബീര്‍, അന്‍സാര്‍ എന്നിവരെയാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റുചെയ്തത്. ഞായറാഴ്ച വൈകുന്നേരം ആറോടെ ദേശീയപാതയില്‍ ചേപ്പാടാണ് സംഭവം. തൃശ്ശൂരില്‍ നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ചെളിവെള്ളം ബൈക്ക് യാത്രികരായ ഷബീറിന്റെയും അന്‍സാറിന്റെയും ദേഹത്തേക്ക് തെറിച്ചു. ഇതിനെത്തുടര്‍ന്ന് ഇവര്‍ ബസ് തടഞ്ഞുനിര്‍ത്തുകയും കല്ലെടുത്ത് ഗ്ലാസിലെറിയുകയും ചെയ്തു. ഏറുകൊണ്ട് ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു….

Read More

കെഎസ്ആർടിസി കണ്ടക്ടറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

പത്തനംതിട്ട: കെഎസ്ആർടിസി കണ്ടക്ടറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പെരുനാട് കൂനംകരയിലാണ് സംഭവം. കൂനംകര സ്വദേശി സജീവ് (45 ) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സ്കൂട്ടർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സ്കൂട്ടറോടിച്ച് വരുന്നതിനിടെ തെന്നി മറിഞ്ഞതാണോ അതോ നിയന്ത്രണം വിട്ട് മറിഞ്ഞതാണോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. തലശ്ശേരിയിൽ കെഎസ്ആർടിസിയുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുത്ത് മടങ്ങിവരികയായിരുന്നു സജീവ്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.

Read More

കെഎസ്ആർടിസി ജീവനക്കാർക്ക് ഒരുകോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ

          തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്ക് ഒരുകോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ. സ്ഥിരം ജീവനക്കാർ അപകടത്തിൽ മരിച്ചാൽ ആശ്രിതർക്ക് ഒരുകോടി രൂപ ലഭിക്കും. എസ്ബിഐയുടെ സഹകരണത്തോടെയാണ് പദ്ധതി. ജീവനക്കാർ പ്രീമിയം നൽകേണ്ടതില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇൻഷുറൻസിന്റെ ആനുകൂല്യം 22,095 സ്ഥിരംജീവനക്കാർക്ക് ലഭിക്കും. അടുത്തമാസം നാലുമുതൽ പദ്ധതി പ്രാബല്യത്തിലാകും. ജീവനക്കാരുടെ അക്കൗണ്ടുകളും സ്ഥാപനത്തിന്റെ പണമിടപാടുകളും മാസം 80 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുക്കുന്നതിന്റെയും പ്രതിഫലമായി എസ്ബിഐ നൽകുന്നതാണ് ഇൻഷുറൻസ് പരിരക്ഷയെന്നു മന്ത്രി പറഞ്ഞു. പ്രീമിയത്തിന്…

Read More

കെഎസ്ആര്‍ടിസിയിലെ സ്ഥിരം ജീവനക്കാര്‍ക്ക് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഇന്‍ഷുറന്‍സ് പാക്കേജ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ഥിരം ജീവനക്കാര്‍ക്ക് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഇന്‍ഷുറന്‍സ് പാക്കേജ് പ്രഖ്യാപിച്ചു. സ്ഥിരം ജീവനക്കാരായ 22095 പേര്‍ക്കും ഗുണം കിട്ടുന്ന പദ്ധതിയാണിതെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. എസ്ബിഐയുമായി ചേര്‍ന്നാണ് പദ്ധതിയൊരുക്കുന്നത്. എസ്ബിഐയില്‍നിന്ന് ഓവര്‍ഡ്രാഫ്റ്റ് എടുത്താണ് ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുന്നത്. അതിനോടൊപ്പമാണ് അവരുമായി ഇന്‍ഷുറന്‍സ് പദ്ധതിയുടെ കരാറിലേര്‍പ്പെട്ടതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. വ്യക്തിഗതമായ അപകടത്തില്‍ മരിക്കുന്ന കെഎസ്ആര്‍ടി ജീവനക്കാരുടെ കുടുംബത്തിന് ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് കവറേജാണ് കിട്ടുക. സ്ഥിരമായ…

Read More

കൊടും ചൂടിൽ യാത്രക്കാർ ‘തണുത്തു’ കെഎസ്ആർടിസിയുടെ ‘എസി സൂപ്പർ ഫാസ്റ്റ്’ ഹിറ്റ്

കൊച്ചി: കെഎസ്ആർടിസി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സൂപ്പർ ഫാസ്റ്റ് എസി ബസ് സൂപ്പർ ഹിറ്റ്. വേനലവധിക്കൊപ്പം കടുത്ത ചൂടും അനുഭവപ്പെടുന്നതിനാൽ സുഖകരമായ യാത്രയ്ക്ക് പലരും എസി ബസുകളെ കൂടുതൽ ആശ്രയിച്ചതോടെയാണ് കെഎസ്ആർടിസി പരീക്ഷണാടിസ്ഥാനത്തിൽ ബസ് ഓടിച്ചത്. ആദ്യ ഓട്ടത്തിൽ തന്നെ മികച്ച കളക്ഷനാണ്. ഗ്ലാസ് വിൻഡോകളുള്ള പുതിയ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകൾ കോർപറേഷന്റെ സ്വന്തം വർക്ക്ഷോപ്പുകളിൽ എസി ബസുകളാക്കി മാറ്റിയാണ് പരീക്ഷണ ഓട്ടം നടത്തിയത്. പുതിയ എസി ബസുകളിൽ യാത്ര ചെയ്യാൻ സാധാരണ സൂപ്പർ ഫാസ്റ്റ് ബസുകളേക്കാൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial