ഭാരത മാതാവിന്റെ മക്കളെ സംരക്ഷിക്കാൻ മോദിക്ക് താല്പര്യമില്ല;ഇന്ത്യൻ കപ്പൽ അമേരിക്ക അക്രമിച്ചതിൽ രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഗൾഫ് ഓഫ് ഒമാനിൽ വെച്ച് അമേരിക്കൻ നാവികസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിദേശ ശക്തികൾ ഇന്ത്യക്കാരെ കൊലപ്പെടുത്തുമ്പോൾ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ അന്താരാഷ്ട്ര സമുദ്രത്തിൽ വെച്ച് അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. എന്നാൽ നമ്മുടെ ‘കോംപ്രമൈസ്ഡ്’ ആയ പ്രധാനമന്ത്രി ഒരു വാക്ക് പോലും മിണ്ടിയില്ല. ഒരു…

