ക്യാൻസർ ബാധിച്ച് മരിച്ച 52 വയസ്സുകാരിയുടെ അന്ത്യകർമ്മങ്ങൾ നടത്തിയത് സമീപത്തെ പള്ളിയിൽ
മതത്തിന്റെ പേരിൽ മനുഷ്യനെ വെട്ടിമുറിക്കാൻ നോക്കുന്നവർക്ക് മുന്നിൽ, മലപ്പുറം ചങ്ങരംകുളം പള്ളിക്കര എഴുതിവെച്ചത് സ്നേഹത്തിന്റെ പുതിയൊരു ചരിത്രമാണ്. കഴിഞ്ഞ 18 വർഷമായി ചങ്ങരംകുളം പള്ളിക്കര ഖദീജ മസ്ജിദിന് തൊട്ടടുത്തുള്ള ഒരു ചെറിയ വാടകവീട്ടിലായിരുന്നു കുന്നംകുളം സ്വദേശി സഹദേവനും ഭാര്യ പ്രേമലതയും കഴിഞ്ഞിരുന്നത്. അർബുദ രോഗത്തോട് പൊരുതി തോറ്റ 52-കാരിയായ പ്രേമലത തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് വിടവാങ്ങുമ്പോൾ, ആ കുടുംബം അക്ഷരാർത്ഥത്തിൽ അനാഥമായിപ്പോയിരുന്നു. പ്രിയപ്പെട്ടവളുടെ വേർപാടിൽ തകർന്നുനിന്ന അവർക്ക് മുന്നിൽ വലിയൊരു പ്രതിസന്ധി കൂടി ഉണ്ടായിരുന്നു….

